കേരളത്തില് ഇരു മുന്നണികളും സ്വാധീനത്തിന്റെ കാര്യത്തില് ഒപ്പത്തിനൊപ്പമാണ്. ഭൂമിശാസ്ത്രപരമായി ഏറ്റക്കുറച്ചില് ഉണ്ടാവാം. മലപ്പുറവും കോട്ടയവും ഉള്ളതുപോലെ കണ്ണൂരും കോഴിക്കോടും ഈ സംസ്ഥാത്തുണ്ട്. മിക്ക ജില്ലകളിലും എല്.ഡി.എഫും യു.ഡി.എഫും സമാസമമാണ്. അതുകൊണ്ടാണ് അഞ്ചു കോളത്തിലൊരിക്കല് ഈ മുന്നണികളുടെ ജയപരാജയങ്ങള് മാറിമറിയുന്നത്. ഈ മാറ്റം എന്തുകൊണ്ട് സംഭവിക്കുന്നു എന്നു പരിശോധിക്കാതെ ഒരു പാര്ട്ടിക്കും മുന്നോട്ട് പോകാനാവില്ല. പിറവം നല്കുന്ന വെല്ലുവിളി അതാണ്. പിറവത് തകറ്പ്പന് വിജയം കൈവരിച്ചതിന്റെ പേരില് യു.ഡി.എഫ്. അമിതമായി അഹങ്കരിക്കരുത്. ഇനി നെയ്യാറ്റിങ്കര വരുന്നു. ഇതേ മണ്ഡലത്തില് അതിസമര്ഥനായ ടി.എം.ജേക്കബ് കഴിഞ്ഞ തെരഞ്ഞെടുപ്പില് മുക്ക്ലി മൂളി ജയിച്ചതെന്തുകൊണ്ട് എന്നും ഓര്ക്കുന്നതും അവര്ക്കു നല്ലത്. പക്ഷേ, ഒരു കാര്യത്തില് ആശ്വസിക്കാം. ജനം ഉമ്മന് ചാണ്ടിക്കൊപ്പമുണ്ട്. നിലനിര്താണ് ശ്രദ്ധിക്കുക. എന്നാല് കോണ്ഗ്രസ്സിനെക്കാള് മെച്ചപ്പെട്ട സംഘടനാസംവിധാനവും തെരഞ്ഞെടുപ്പ് കാര്യനിര്വഹകണത്തില് മിടുക്കുമുള്ള സി.പി.എം. ഈ പരാജയത്തെ എങ്ങനെ വിലയിരുത്തുന്നുവേന്നത് അവരുടെയും കേരളത്തിന്റെയും കേരളത്തിന്റെയും ഭാവിരാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നത് തീര്ച്ച. സി.പി.എം. ആ പക്വതയും പ്രാഗത്ഭ്യവും പ്രകടിപ്പിക്കുന്നില്ല എന്നാണ് ഇപ്പോള് നേതാക്കളുടെ പ്രതികരണങ്ങളില് നിന്നു മനസ്സിലാകുന്നത്. പോളിംഗ് ദിവസം പറയാത്ത കാര്യങ്ങളാണ് ഇപ്പോള് പറയുന്നത്. സാധാരണയായി പിശകാണെന്നുകണ്ടാല് മുന്കൂര് ജാമ്യമായി എന്തെങ്കിലും പറഞ്ഞുവയ്ക്കുന്ന സ്വഭാവം ആ പാര്ട്ടിക്കുണ്ട്. ഇത്തവണ അതുണ്ടായില്ലെന്നുമാത്രമല്ല, പ്രതീക്ഷ വച്ചുപുലര്ത്തുകയും ചെയ്തു. ഇപ്പോള് യു.ഡി.എഫിനെപ്പോലും അമ്പരപ്പിച്ച ഒരു ജനവിധി. ഇത് മനക്കാനുള്ള കഴിവുണ്ടാകാത്തത് ഒരു സംഘടനാ ദൌബല്യമാണ്. ഒന്നുകില് ജനങ്ങളുമായി പാര്ട്ടിക്കുള്ള ബന്ധത്തില് ശൈഥല്യം സംഭവിച്ചിരിക്കുന്നു. അല്ലെങ്കില് ഫീഡ്ബാക്ക് നാല്കാനുള്ള കീഴ്ക്കമ്മിറ്റികളുടെയും പ്രവര്ത്തകരുടെയും മിടുക്ക് കുറഞ്ഞിരിക്കുന്നു. അതുമല്ലെങ്കില് നേതൃത്വത്തില്നിന്ന് സത്യം മറച്ചുവച്ചു. ഈ സാഹചര്യത്തില് പിറവത്തുകാരെ ആകെ ആക്ഷേപിക്കാനും അപമാനിക്കാനും സി.പി.എം. നേതാക്കള് ഇറങ്ങിപ്പുറപ്പെട്ടത് ഒരു നുത്തരവാദിതബോധമുള്ള പ്രസ്ഥാനത്തിന് യോജിക്കുന്ന നടപടിയല്ല. വോട്ടര്മാരെല്ലാം മദ്യപാനികളും പണം വാങ്ങി വോട്ട് ചെയ്തവരും ജാതിയും മതവും നോക്കി വോട്ട് ചെയ്യുന്നവരുമാണെന്ന് പറഞ്ഞത് വിഡ്ഡിതാമല്ലേ. അങ്ങനെയാണോ പണ്ട് ഗോപി കോട്ടമുറിക്കല് ജയിച്ചത്. മാത്രവുമല്ല ഓര്ത്തഡോക്സ്-യാക്കോബായ തര്ക്കം മുറ്റിനില്ക്കുന്ന പിറവത് വോട്ടര്മാര് ആ തര്ക്കം വിസ്മരിച്ചു വോട്ട് ചെയ്തത് സി.പി.എം. നിഗമനം തെറ്റാണെന്ന് തെളിയിക്കുന്നു. സഖാക്കള് സത്യം കണ്ടെത്തൂ. കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് മനസ്സിലാക്കൂ. ബംഗാളില് അഹങ്കരിച്ചതിന്റെ അനുഭവം അറിയാമല്ലോ. നാടകം മാറ്റിവച്ചു സത്യസന്ധമായി തെറ്റ് തിരുത്തൂ. ഇനിയും കേരളം എല്.ഡി.എഫിനെ ഇടയ്ക്കിടെ വിളിക്കും. ഇല്ലെങ്കിലോ... |
No comments:
Post a Comment