ജീവിതവിജയം സാധിക്കേണ്ടത് ധര്‍മ്മചര്യയിലൂടെയാണ്. ധര്‍മ്മസംഹിത നമ്മുടെ ഭാരതവര്‍ഷത്തില്‍ ഒരു ശാസ്ത്രരൂപത്തില്‍ വളര്‍ന്ന് വികാസം പ്രാപിച്ചിട്ടുണ്ട്. ധര്‍മ്മഗ്ളാനിസംഭവിക്കുമ്പോഴെല്ലാം ജ്ഞാനികളായ ഗുരുക്കന്‍മാര്‍ തല്‍പരിഹാരം നിര്‍വ്വഹിക്കാറുമുണ്ട്. അങ്ങനെയുള്ള ഗുരുപരമ്പരയില്‍ ആധുനികനായി നാം ശ്രീനാരായണ ഗുരുദേവരെ കാണുന്നു. ഗുരുദേവനും പഞ്ചധര്‍മ്മങ്ങള്‍, പഞ്ചശുദ്ധികള്‍, പഞ്ചയജ്ഞങ്ങള്‍ എന്നിങ്ങനെ ധര്‍മ്മാനുഷ്ടാനത്തിന് ഒരു സമ്പ്രദായം വരുത്തിയിട്ടുണ്ട്. ഇതില്‍ ദൈനം ദിനജീവിതചര്യയില്‍ പഞ്ചമഹായജ്ഞങ്ങള്‍ക്ക് അധികം പ്രസക്തിയുണ്ട്. അവയുടെ ഒരേകദേശ നിര്‍വഹണക്രമം തുടര്‍ന്ന് ചേര്‍ക്കുന്നു. ബ്രഹ്മയജ്ഞം--ഈ സാധനയുടെ സാമാന്യ നിര്‍വ്വഹണം പ്രഭാതത്തിലുണരുകയും, ശരീരശുദ്ധി നിര്‍വഹിക്കുകയും, ഇഷ്ടമന്ത്രം ജപിക്കുകയും ഏതെങ്കിലും ധര്‍മ്മഗ്രന്ഥം പഠിക്കുകയും ചെയ്യുന്നതാണ്. പഠന വിഷയത്തില്‍ ഇന്ന് ധാരാളം ലോപം വന്നുചേര്‍ന്നിട്ടുണ്ട്. ഗുരുദേവമാര്‍ഗ്ഗത്തിലൂടെ ചിന്തിക്കുമ്പോള്‍ പഞ്ചാക്ഷര മന്ത്രം (ഓം നമശ്ശിവായ) എങ്കിലും 108 പ്രാവശ്യം രണ്ടുനേരവും ജപിക്കുന്നത് നന്നായിരിക്കും. ഭഗവദ് ഗീത ഒരദ്ധ്യായമോ ഏതാനും ഭാഗമോ ദിവസേന പാരായണം ചെയ്ത് ശീലിക്കുക. ഗുരുദേവകൃതികള്‍, രാമായണം, മഹാഭാരതം, ശ്രീമദ്ഭാഗവതം എന്നിവ സൌകര്യം പോലെ വായിക്കുക എന്നതും വേണ്ടതാണ്. ഈ ചര്യാക്രമം ആധുനിക പഠനത്വരയില്‍ വിസ്മരിച്ചാല്‍ ഇന്ന് വിദ്യാഭ്യാസരംഗത്തും, ജിവിതരംഗത്തും പതനങ്ങള്‍ സംഭവിക്കാനിടയുണ്ട്. - ശ്രദ്ധിക്കുക. ദേവയജ്ഞം--ഈശ്വരോപാസനയാണ് സാമാന്യമായി ദേവയജ്ഞം. പ്രപഞ്ചസത്യാന്വേഷണം വേണ്ടവിധം നടത്തിയാല്‍ ചെന്നു ചേരുന്നത് ഈശ്വരതത്വത്തിലായിരിക്കും. ഈ പ്രക്രിയ ഒന്നൊന്നായെണ്ണിയെണ്ണി തീര്‍ക്കുവാനും ഒടുവില്‍ "നീ സത്യം ജ്ഞാനം ആനന്ദം" എന്ന് ധരിക്കുവാനും ആ ആനന്ദത്തില്‍ ആഴണമെന്നും, വാഴണമെന്നും, ഇതു താന്‍ നിത്യ സുഖമെന്നും ഗുരു ഉപദേശിക്കുന്നുണ്ട്. പ്രതീകോപാസന മുതല്‍ ജപസ്തോത്രാദികളും, അത്യന്തികമായി നിര്‍ഗുണോപാസനയും നിറഞ്ഞതാണ് ഗുരൂപദേശപദ്ധതി. സാര്‍വ്വജനീനമായ ക്ഷേത്രാരാധനക്കും ഗുരുദേവന്‍ പ്രാധാന്യം കല്‍പ്പിച്ചിട്ടുണ്ട്. ഈ ആരാധനകളൊന്നും തന്നെ ഒരു സംസ്കൃതി എന്നതിലുപരി കാമ്യമായി തകരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പിതൃയജ്ഞം----വളരെ വിപുലമായ അര്‍ത്ഥങ്ങളുള്ള എല്ലാവര്‍ക്കും അത്യാവശ്യമായ ഒരു അനുഷ്ഠാനമാണ് പിതൃയജ്ഞം. ജീവിച്ചിരിക്കുന്ന മാതാപിതാക്കളേയും, പ്രായമായവരേയും ശുശ്രൂഷിക്കുക എന്നത് പിതൃയജ്ഞത്തിണ്റ്റെ ഒരു ഭാഗമാണ്. "മാതൃദേവോഭവ പിതൃദേവോഭവ, ആചര്യദേവോ ഭവ" എന്നീ അനുശാനങ്ങള്‍ അത്യന്തം ശ്രദ്ധേയങ്ങളാണ്. "ജീവതോവാക്യകരണാത് ക്ഷയാഹേ ഭൂരിഭോജസത് ഗയായാം പിണ്ഢദാനാച്ച ത്രിഭിഃപുത്രസ്യ പുത്രതാ"(ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ അനുസരിക്കുക വാര്‍ധക്യത്തില്‍ ഭക്ഷണാദികള്‍ നല്‍കി സന്തോഷിപ്പിക്കുക മരണാനന്തരം ശ്രാദ്ധാദികള്‍ നടത്തുക. ഈ മൂന്നു വിധത്തിലാഅണ് ഒരുവന്‍ പുത്രനാകുന്നത്) -----സഹജീവികളായ മനുഷ്യരോടുള്ള നല്ല സഹവര്‍ത്തിത്വവും, സഹകരണവുമാണ് മനുഷ്യയജ്ഞം അതിഥി പൂജയും, ആശ്രിതരക്ഷണവും ഇതില്‍ അന്തര്‍ഭവിക്കുന്നു. ഈ കാലഘട്ടത്തില്‍ മനുഷ്യയജ്ഞ പാലനം ഒരത്യാവശ്യമാണ്. പൂന്താനം ഇങ്ങനെ പാടുന്നു. കൂടിയല്ല ജനിക്കുന്ന നേരത്തും കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാംവൃഥാ മനുഷ്യ യജ്ഞത്തിനുള്ള ഗുരുദേവണ്റ്റെ കാലിക പ്രസക്തിയുള്ള ഉപദേശമാണ് "അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം" എന്നത് ഭൂതയജ്ഞംമനുഷ്യര്‍ മാത്രമല്ല പക്ഷിമൃഗാദികളും, വൃക്ഷലതാദികളും കൂടി ഈ ഭൂമിയില്‍ ജീവിക്കാന്‍ സൃഷ്ടിക്കപ്പട്ടവയാണ്. ഉത്കൃഷ്ട ജീവിയായ മനുഷ്യന്‍ അവക്കും വേണ്ട ജീവിത സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഇന്നത്തെ ക്രൂരമായ പ്രാണിഹിംസയും, മാംസഭക്ഷണവും പൈശാചികമാണ്. ഗുരുദേവന്‍ ഉപദേശിക്കുന്നു. "എല്ലാവരും ആത്മ സഹോദരരെന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍നാം കൊല്ലുന്നതുമെങ്ങനെ പ്രാണികളെ തെല്ലും കൃപയറ്റു ഭൂജിക്കയതും" അതുകൊണ്ട് കൊല്ലാവ്രതവും,തിന്നാവ്രതവും മഹാരോഗങ്ങളെ നീക്കും വനനശീകരണവും, വൃക്ഷധ്വംസനവും പ്രകൃതിയെ മാറ്റി മറിക്കും കൃഷി ചെയ്യാതിരിക്കുന്നത് പാപമാണ്. സസ്യജാലങ്ങളെ സ്നേഹിക്കുമ്പോള്‍ മരം ഒരു വരമാകുന്നു. വനം ഒരു ഉപവനമാകും ഭഗവഗദ്വചനം ശ്രദ്ധിക്കുക. "പരസ്പരം ഭാവയന്ത ശ്രേയ പരമവാപ്സ്യഥ". |
No comments:
Post a Comment