റിയാദ്: നിതാഖാത്ത് വ്യവസ്ഥയില് ഓരോ തൊഴിലാളിയുടെയും അവസ്ഥ എന്താണെന്നറിയാന്‍ മൊബൈല് സന്ദേശ സൗകര്യവുമായി സൗദി തൊഴില് മന്ത്രാലയം രംഗത്ത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയത്തിന്െറ പരസ്യങ്ങള് കഴിഞ്ഞ ദിവസങ്ങളില്‍ പ്രാദേശിക പത്രങ്ങളില് പ്രത്യക്ഷപ്പെട്ടു . 'താങ്കളുടെ വര്ക് പെര്മിറ്റ് പുതുക്കാന് സാധിക്കുന്നതാണോ' എന്ന ചോദ്യത്തിലുള്ള തലക്കെട്ടോടെയാണ് മന്ത്രാലയം പരസ്യം നല്കിയിരിക്കുന്നത്. ഉത്തരം ലഭിക്കാന് മൊബൈല് സന്ദേശം അയക്കുക. വര്ക് പെര്മിറ്റ് പുതുക്കാന് സാധിക്കുക എന്നത് ഇഖാമ (റസിഡന്സ് പെര്മിറ്റ്) പുതുക്കുന്നതിന് അനിവാര്യമാണെന്നും പരസ്യത്തില് പറയുന്നു.
നിതാഖാത്ത് വ്യവസ്ഥയില് ഓരോ തൊഴിലാളിയും ചുവപ്പ്, മഞ്ഞ, പച്ച, എക്സലന്റ് എന്നിവയില് ഏത് ഗണത്തില് വരുന്നു എന്നറിയാന്‍ 44*ഇഖാമ നമ്പര് എന്നിവ സന്ദേശമായി അയക്കുകയാണ് വേണ്ടത്. എസ്.ടി.സി ഉപഭോക്താക്കള്‍ 888996 എന്ന നമ്പറിലേക്കും മൊബൈലിയാണെങ്കില്‍ 626666 എന്ന നമ്പറിലേക്കും സൈനിലേക്കാണെങ്കില്‍ 709446 എന്ന നമ്പറിലേക്കുമാണ് സന്ദേശം അയക്കേണ്ടത്. തൊഴിലാളി ഏത് വര്ണത്തിലുള്ള ഗണത്തില് പെടുന്നു എന്ന് തിരിച്ച് സന്ദേശം ലഭിക്കും. ഇതനുസരിച്ച് വര്ക് പെര്മിറ്റ് പുതുക്കാനുള്ള സാധ്യത അറിയിക്കും. തൊഴിലെടുക്കുന്ന സ്ഥാപനത്തിന്െറ നിതാഖാത്ത് അവസ്ഥയാണ് മൊബൈല് സന്ദേശത്തില്‍ ലഭിക്കുക.
ചുവപ്പ് ഗണത്തിലുള്ളവര്ക്ക് വര്ക് പെര്മിറ്റും ഇഖാമയും പുതുക്കല് അസാധ്യമാണെന്നും അതിനാല്‍ പുതിയ തൊഴിലുടമയിലേക്ക് മാറാനുള്ള നീക്കം നടത്തണമെന്നും പരസ്യത്തില് വ്യക്തമാക്കുന്നു. മഞ്ഞ ഗണത്തിലാണെങ്കില്‍ സൗദിയില്‍ ആറ് വര്ഷം പിന്നിട്ടവര്ക്ക് പുതുക്കാനാവില്ലെന്നും പുതിയ തൊഴിലുടമയെ കണ്ടെത്തണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പച്ച, എക്സലന്റ് ഗണത്തിലുള്ളവര്ക്ക് വര്ക് പെര്മിറ്റോ ഇഖാമയോ നിഷ്പ്രയാസം പുതുക്കാനാവും.
No comments:
Post a Comment