റോള്‍സ് റോയ്സിന്റെ റോഡ് നികുതി 24.39 ലക്ഷം
തൃക്കാക്കര: യു.കെ.യില്‍ നിന്നെത്തിയ റോള്‍സ്റോയ്സിന്റെ ആഡംബരകാര്‍ ആര്‍ടി ഓഫീസിന് സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും വലിയ റോഡ് നികുതി. 3.75 കോടി രൂപ വിലയുള്ള റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന്റെ പേരില്‍ നികുതിയായി 24.39 ലക്ഷം രൂപയാണ് ആര്‍ടി ഓഫീസില്‍ അടച്ചത്. പ്രതാപ് ഫൗണ്ടേഷന് ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ് ട്രസ്റ്റിന്റെ പേരില്‍ എസ്ഇഎംഎസ് ഗ്രൂപ്പ് ചെയര്മാന് ഡോ. ജി.പി.സി. നായര്‍ക്കാണ് കാര്‍ എത്തിയത്.
1.60 കോടി രൂപ ഇറക്കുമതി തീരുവ അടച്ച് മുംബൈ തുറമുഖത്ത് ഇറക്കിയ ആഡംബരകാര്‍ കൊച്ചിയിലേക്ക് റോഡ്മാര്‍ഗമാണ് കൊണ്ടുവന്നത്. ഉദ്യോഗസ്ഥര്‍ ആകാംക്ഷയോടെ പുറത്തിറങ്ങിയെങ്കിലും കാര്‍ ഓഫീസില്‍ എത്തിച്ചിരുന്നില്ല. ഫാന്‍സി നമ്പര്‍ ബുക്ക്ചെയ്തിട്ടുള്ളതിനാല് നമ്പര്‍ അനുവദിച്ചശേഷമേ കാര്‍ ഫിറ്റ്നസ് പരിശോധനയ്ക്കായി ആര്‍ടി ഓഫീസില്‍ ഹാജരാക്കുകയുള്ളു.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment