FWD:........................സുപ്രീംകോടതി മുമ്പാകെ ഹൈക്കോടതി തീരുമാനത്തെ ചോദ്യംചെയ്യുന്ന ഹര്‍ജിയെത്തിയപ്പോള്‍ ഹൈക്കോടതിയുടെ ഭാഗം വാദിക്കാന്‍ സുപ്രീംകോടതിയില്‍ ഒരു അഭിഭാഷകന്‍ എത്തിയിരിക്കുന്നു! സുപ്രീംകോടതി മുമ്പാകെ കക്ഷിയാണോ ഹൈക്കോടതി? ഹൈക്കോടതി രജിസ്ട്രാറെ പ്രതിനിധാനംചെയ്ത് എന്ന വിശേഷണത്തോടെ ജയരാജന്റെ ഭാഗത്തെ എതിര്‍ക്കാന്‍ അഭിഭാഷകന്‍ ഹാജരായത് അസാധാരണവും അമ്പരപ്പിക്കുന്നതുമായ വിചിത്ര നടപടിയാണ്. ഹൈക്കോടതിവിധികള്‍ക്കുമേല്‍ സുപ്രീംകോടതിയില്‍ സാധാരണ പലരും അപ്പീല്‍ പോകാറുണ്ട്. അപ്പോഴൊക്കെ ഹൈക്കോടതിവിധിയെ ന്യായീകരിക്കാന്‍ രജിസ്ട്രാര്‍ വക വക്കീലെത്തുന്നത് കാണാറില്ല. ഈ കേസില്‍ എന്തുകൊണ്ട് ഇങ്ങനെ? ഈ അഭിഭാഷകനാകട്ടെ, സുപ്രീംകോടതിയെ കള്ളം പറഞ്ഞു തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. ജഡ്ജിമാരെ ഉപരോധിക്കാനും തടഞ്ഞുവയ്ക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നു കഴിഞ്ഞദിവസം ഹൈക്കോടതി മുമ്പാകെ നടന്ന കൂട്ടായ്മ എന്നാണദ്ദേഹം കോടതിയില്‍ പറഞ്ഞത്. ജഡ്ജിമാരെ നായ് എന്നു വിളിക്കുന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണവര്‍ വന്നത് എന്ന പച്ചക്കള്ളമാണ് അദ്ദേഹം ബോധിപ്പിച്ചത്. ഈ വക്കീല്‍ പറയുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് കേരള ജനതയ്ക്കാകെ അറിയാം. ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം അവര്‍ എല്ലാം കണ്ടതാണ്. സിപിഐ എമ്മിനോട് ആനുകൂല്യമില്ലാത്ത ദൃശ്യമാധ്യമങ്ങള്‍ അത്തരമൊരു പ്ലക്കാര്‍ഡുണ്ടായിരുന്നെങ്കില്‍ ക്യാമറ അങ്ങോട്ടു തിരിക്കില്ലായിരുന്നോ? ഹൈക്കോടതിയുടെ ഭാഗം വാദിക്കാനെത്തുന്ന അഭിഭാഷകന് അസത്യങ്ങള്‍ മാത്രമായിരുന്നു തുണ. ജഡ്ജിമാരെ തടയാനായിരുന്നു പരിപാടി എന്നു കാണിക്കുന്ന പൊലീസ് റിപ്പോര്‍ട്ട് താന്‍ ഉദ്ധരിക്കുന്നതായാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്. കേരളത്തിലെ പൊലീസ് റിപ്പോര്‍ട്ട് എങ്ങനെ ഇദ്ദേഹത്തിനു കിട്ടി? പൊലീസ് റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്ക് കിട്ടിയെന്നു പറഞ്ഞാലത് മനസിലാക്കാം. ഈ വക്കീലിനത് മുഖ്യമന്ത്രിയുടെ ഓഫീസ് ചോര്‍ത്തിക്കൊടുത്തോ? അന്വേഷിക്കേണ്ട കാര്യമാണിത്. ഇദ്ദേഹത്തിന് പൊലീസ് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ടെങ്കില്‍ , പൊലീസും ഇയാളും ഉള്‍പ്പെട്ട ഗൂഢാലോചനയുണ്ടായിട്ടുണ്ടെന്നു വേണം കരുതാന്‍ . ഇല്ലാത്ത പൊലീസ് റിപ്പോര്‍ട്ടാണ് ഉള്ളതായി കോടതി മുമ്പാകെ പറഞ്ഞതെങ്കില്‍ രാജ്യത്തെ പരമോന്നത നീതിന്യായപീഠത്തെ തെറ്റിദ്ധരിപ്പിച്ചതിനുള്ള നടപടിക്കു വിധേയനാകേണ്ടതുണ്ട് ഈ വ്യക്തി. ................
No comments:
Post a Comment