Tuesday, 15 November 2011

[www.keralites.net] Confusing Medical Theories --- ഉപ്പ് ഉപയോഗിക്കൂ, അധിക നിയന്ത്രണം വേണ്ട

 

ഉപ്പ് ഉപയോഗിക്കൂ, അധിക നിയന്ത്രണം വേണ്ട

    
Fun & Info @ Keralites.netഉപ്പിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവര്‍ക്കും അറിയാം . ഇതിന്റെ അളവ് കൂടുന്നത് രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുമെന്നും അസ്ഥിക്ഷയത്തിനു കാരണമാവുകയും ചെയ്യുന്നതായുള്ള മുന്‍ കാല പഠനങ്ങള്‍ക്കു പിറകേ അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍ വൈരുധ്യാത്മകമായ വാര്‍ത്തയുമായി രംഗത്തെത്തിയിരിക്കുന്നു.
ഉപ്പ് കൂടുതല്‍ ഭക്ഷിക്കുന്നത് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നു എന്ന യാഥാര്‍ത്ഥ്യങ്ങള്‍ നിലവിലിരിക്കെത്തന്നെ ഉപ്പിന്റെ അളവ് മിതപ്പെടുത്തുന്നത് ഒരു പരിധിവരെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാകുമെങ്കിലും രക്തത്തില്‍ അനാരോഗ്യകരമായ ഹോര്‍മോണുകളും കൊഴുപ്പും വര്‍ധിക്കുന്നതായി പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
താഴ്ന്നതും ഉയര്‍ന്നതുമായ രക്തസമ്മര്‍ദ്ദമുള്ള 167 പേര്‍ക്ക് ഉപ്പിന്റെ അളവ് കൂട്ടിയും കുറച്ചുമുള്ള ഭക്ഷണം നല്‍കിയ ശേഷം നടത്തിയ പഠനങ്ങളില്‍ നിന്നുമാണ് ഈ വിലയിരുത്തല്‍. 2800 മി.ഗ്രാമില്‍ താഴെയാണ് ഒരു ദിവസം കഴിക്കുന്ന ഉപ്പിന്റ അളവെങ്കില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ അത് സഹായകമാണ്. ഉപയോഗം കുറയുന്നുണ്ടെങ്കിലും, അതുവഴി സാധാരണ രക്തസമ്മര്‍ദ്ദം ഉള്ളവരില്‍ 1% പേര്‍ക്ക് രക്തസമ്മര്‍ദ്ദം കൂടുകയും 3.5% പേര്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്യുന്നു.3450 മി.ഗ്രാമിലധികം ഉപ്പ് കഴിക്കുന്നവരേ അപേക്ഷിച്ച് ഉപ്പു കുറഞ്ഞ ഭക്ഷണം ശീലമാക്കിയവരില്‍ കൊളസ്ട്രോളിന്റെ അളവ് 2.5% വും ട്രൈഗ്ളൈസെറിഡസ് എന്നറിയപ്പെടുന്ന അനാവശ്യമായ കൊഴുപ്പുകളുടെ അളവ് 7% വും വര്‍ധിക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. കൊളസ്ട്രോളിന്റെയും ട്രൈഗ്ളൈസെറിഡസിന്റെയും അളവ് കൂടുന്നത് ഹൃദ്രോഗത്തിനും, അത് പക്ഷാഘാതത്തിനും, ഹൃദയാഘാതത്തിനും വഴിവെയ്ക്കാനും സഹായിക്കുന്നു.
ഉപ്പിന്റെ ഉപയോഗക്കുറവ് മൂലം രക്തസമ്മര്‍ദ്ദം ഉയരാന്‍ ഹേതുവായി വര്‍ത്തിക്കുന്ന റെനിന്‍, ആല്‍ഡോസ്റെറോള്‍ എന്നീ ഹോര്‍മോണുകളുടെ അളവ് ശരീരത്തില്‍ കൂടുകയും ചെയ്യുന്നു. ഉപ്പിന്റെ ആധിക്യം രക്തസമ്മര്‍ദ്ദത്തിന്റെ തോത് ഭാഗികമായേ ഉയര്‍ത്തുന്നുള്ളൂ എന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഉപ്പിന്റ ഉപടോഗം കുറയ്ക്കുന്നതുവഴി ഹൃദയവാല്‍വ് സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയുമെങ്കിലും , രക്തസമ്മര്‍ദ്ദം കുറയ്ക്കുകയില്ലെന്നുമുളള നിഗമനത്തിലെത്തി നില്‍ക്കുകയാണ് ഗവേഷകര്‍. ആരോഗ്യമുളള ഒരാള്‍ ഉപ്പ് കുറയ്ക്കുമ്പോള്‍ അയാളുടെ രക്തസമ്മര്‍ദ്ദത്തിലുണ്ടാകുന്ന വ്യത്യാസം ഏകദേശം 1% മാത്രമാണെന്ന് പഠനങ്ങളുടെ വെളിച്ചതത്തില്‍ കോപ്പന്‍ ഹേഗന്‍ നാഷണല്‍ യൂണിവേഴ്സി ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ.നൈല്‍സ്.എ.ഗ്രൌഡല്‍ വ്യക്തമാക്കി.
No more control saltyഉപ്പിന്റെ അളവ് കുറയുന്നതുവഴി രക്തത്തിലെ അനാരോഗ്യകരമായ കൊഴുപ്പിന്റെ അളവ് കൂടുന്നത് രക്തസമ്മര്‍ദ്ദം കുറയുന്നതിലേക്കാള്‍ അപകടകരമാണെന്നും, ഉപ്പിന്റെ ഉപയോഗം കുറച്ചതുകൊണ്ട് ആരോഗ്യത്തിന് പ്രത്യേകിച്ച് പറയത്തക്ക ഗുണമൊന്നുമില്ലെന്നും, പരിണതഫലം എന്തായാലും ഹാനികരമാണെന്നും ഗ്രൌഡല്‍ വെളിപ്പെടുത്തി.


From an E-Mail

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment