Tuesday, 15 November 2011

[www.keralites.net] നാളെ വൃശ്ചിക പൊന്‍പുലരി

 

ശബരിമലനട ഇന്ന് തുറക്കും;
നാളെ വൃശ്ചിക പൊന്‍പുലരി

ശബരിമല: വ്രതശുദ്ധിയില്‍ ദേശങ്ങള്‍ താങ്ങിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യമേകി കാനനവാസന്റെ തിരുനട ബുധനാഴ്ച വൈകീട്ട് തുറക്കും. ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ഇതോടെ തുടക്കമാകും. വ്യാഴാഴ്ചയാണ് വൃശ്ചികം ഒന്ന്. ബുധനാഴ്ച വൈകീട്ട് 5.30ന് ശ്രീകോവില്‍ വലം വച്ചെത്തുന്ന തന്ത്രി കണ്ഠര് മഹേശ്വരരും മേല്‍ശാന്തി എഴിക്കോട് മനയില്‍ ശശി നമ്പൂതിരിയുംചേര്‍ന്ന് മണിയടിച്ച് നടതുറക്കും. തുടര്‍ന്ന് ശ്രീകോവിലിലെ നെയ്‌വിളക്കുകള്‍ തെളിച്ച് യോഗസമാധിയിലിരിക്കുന്ന ഭഗവാനെ ഭക്തജനസാന്നിധ്യം അറിയിക്കും. ബുധനാഴ്ച മറ്റ് പൂജകള്‍ ഉണ്ടാകില്ല.

തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങിവന്ന് ആഴിതെളിക്കും. അതിനുശേഷമേ അയ്യപ്പന്‍മാരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കൂ. സന്ധ്യയോടെ നിയുക്ത മേല്‍ശാന്തിമാരുടെ അവരോധച്ചടങ്ങ് നടക്കും.

ശബരിമല മേല്‍ശാന്തിയായി തിരുവനന്തപുരം മണികണേ്ഠശ്വരം ഇടമന ഇല്ലത്ത് എന്‍.ബാലമുരളിയും മാളികപ്പുറം മേല്‍ശാന്തിയായി തിരുവനന്തപുരം മണക്കാട് ആറ്റുകാല്‍ കോറമംഗലം ടി.സി. 22/997(1) ല്‍ ടി.കെ.ഈശ്വരന്‍ നമ്പൂതിരിയും സ്ഥാനമേല്‍ക്കും. സോപാനത്തില്‍വച്ച് തന്ത്രി കണ്ഠര് മഹേശ്വരരുടെ കാര്‍മ്മികത്വത്തില്‍ എന്‍.ബാലുമുരളിയെ ആദ്യം അഭിഷേകം ചെയ്യും. തുടര്‍ന്ന് ശ്രീകോവിലിനുള്ളില്‍വച്ച് തന്ത്രി, അയ്യപ്പന്റെ മൂലമന്ത്രം ഉപദേശിക്കും. തുടര്‍ന്ന് മാളികപ്പുറത്ത് ടി.കെ.ഈശ്വരന്‍ നമ്പൂതിരിയെയും അഭിഷേകംചെയ്ത് അവരോധിക്കും.

ബുധനാഴ്ച രാത്രി ഹരിവരാസനംപാടി നടയടച്ചശേഷം മേല്‍ശാന്തി എഴിക്കോട്മനയില്‍ ശശി നമ്പൂതിരി ശ്രീകോവിലിന്റെ താക്കോല്‍ പുതിയ മേല്‍ശാന്തിക്ക് കൈമാറും. തുടര്‍ന്ന് ശബരിമല, മാളികപ്പുറം എന്നിവിടങ്ങളിലെ പഴയ മേല്‍ശാന്തിമാര്‍ പടിയിറങ്ങും. വ്യാഴാഴ്ച വൃശ്ചികപ്പുലരിയില്‍ ഇരുക്ഷേത്രങ്ങളും തുറക്കുന്നത് പുതിയ മേല്‍ശാന്തിമാര്‍ ആയിരിക്കും. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. അന്ന് അടയ്ക്കുന്ന നട മകരവിളക്കുത്സവത്തിനായി ഡിസംബര്‍ 30ന് വൈകീട്ട് വീണ്ടും തുറക്കും. 2012 ജനവരി 15നാണ് മകരവിളക്ക്. 66 ദിവസം നീളുന്നതാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടന കാലം. മകരവിളക്കുത്സവം പൂര്‍ത്തിയാക്കി ജനവരി 20ന് നടയടയ്ക്കും.

 
 
 
Unnikrishnan
Kodoth
Kasargod 
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment