യു.പിയെ നാല് സംസ്ഥാനമാക്കാമെന്ന് മായാവതി
ലക്നോ: ഉത്തര്‍പ്രദേശിനെ നാല് സംസ്ഥാനമാക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ളെന്ന് മുഖ്യമന്ത്രി മായാവതി. ഉത്തര്‍പ്രദേശിനെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായും മന്ത്രിസഭായോഗത്തിന് ശേഷംഅവര്‍ അറിയിച്ചു. നവംബര്‍ 21 മുതല്‍ ആംരഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഇക്കാര്യം അവതരിപ്പിച്ച് പാസാക്കുമെന്നും മായാവതി പറഞ്ഞു.
പൂര്‍വാഞ്ചല്‍, പശ്ചിമാഞ്ചല്‍, ബുന്ദേല്‍ഖണ്ഡ്, അവാദ് എന്നിങ്ങനെ സംസ്ഥാനത്തെ നാലായി വിഭജിക്കാനുള്ള തീരുമാനത്തിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്.
സംസ്ഥാനത്ത് മികച്ച ഭരണം നടത്താനാണ് വിഭജനമെന്നാണ് മായാവതിയുടെ വാദം. എന്നാല്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് മായാവതിയുടെ നീക്കമെന്ന് ഇരുപക്ഷവും ആരോപിക്കുന്നു.
ഭരണഘടന പ്രകാരം ഏതെങ്കിലും സംസ്ഥാനത്തെ വിഭജിക്കണമെങ്കില്‍ പാര്‍ലമെന്‍്റില്‍ പ്രമേയം പാസ്സാകണം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment