മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര
മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര - മേധാ പട്കര്‍ ഉദ്ഘാടനം ചെയ്യും - വിളംബര ജാഥ നടത്തി. അഞ്ചു ജില്ലകളിലായി തൊണ്ണൂറു ലക്ഷം ജനങ്ങള്‍ക്ക് നേരെ പതിയിരിക്കുന്ന വിപത്തായ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണിയില്‍ നിന്ന് കേരള തമിഴ് ജനതയെ സംരക്ഷിക്കുന്നതിനു കേരള - തമിഴ്നാട് സര്‍ക്കാരുകള്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മലയാളികളും തമിഴ് സഹോദരങ്ങളും ചേര്‍ന്ന് നടത്തുന്ന മുല്ലപ്പെരിയാര്‍ ഏകതാ പദയാത്രയ്ക്ക് മുന്നോടിയായുള്ള വിളംബര ജാഥ വിവിധ സന്നദ്ധ സാമൂഹിക പ്രവര്‍ത്തകരും സാംസ്‌കാരിക പ്രമുഖരും ചേര്‍ന്ന് നടത്തി. രാവിലെ എട്ടു മണിക്ക് കോട്ടയം നഗരസഭ ചെയര്‍മാന്‍ സണ്ണി കല്ലൂരും മുന്‍ എം എല്‍ എ വി എന്‍ വാസവനും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് ഫ്ല്ഗ് ഓഫ് ചെയ്ത വിളംബര യാത്ര വൈകിട്ട് ഏഴുമണിയോടെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങിക്കൊണ്ടു മുല്ലപ്പെരിയാര്‍ സമര പന്തലില്‍ എത്തി. സമര സേനാനികള്‍ ജാഥയെ സ്വീകരിച്ചു. മുല്ലപ്പെരിയാര്‍ ഏകതാ പദയാത്ര ഡിസംബര്‍ 19 നു വൈകിട്ട് കോട്ടയത്ത് വച്ചു പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയായ മേധാ പട്കര്‍ ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 24 നു മുല്ലപ്പെരിയാറില്‍ എത്തുന്ന വിധത്തില്‍ ആണ് കാല്‍നടയായി 'ഏകതാ പദയാത്ര' ക്രമീകരിച്ചിട്ടുള്ളത്. യാത്രയില്‍ പങ്കെടുക്കുവാന്‍ എല്ലാ തമിഴ് മലയാളി സഹോദരങ്ങളെയും വിവിധ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തു. ഇരു സംസ്ഥാനങ്ങളിലും ജനങ്ങള്‍ ആണ് സഹിക്കേണ്ടത് എന്നതിനാല്‍ പ്രശ്നത്തിനു അടിയന്തിര പരിഹാരം കാണേണ്ടത് കേരള തമിഴ് നാട് സര്‍ക്കാരുകളുടെ കടമയാണ് എന്ന് പൊതു പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ഓര്‍മിപ്പിച്ചു. |
--
Prasoon K . Pgmail™♥
║▌│█║▌║│█║║▌█ ║▌
╚»+91 9447 1466 41«╝
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment