കറ നല്ലതാണ് എന്ന പരസ്യവാചകമാകും പലര്‍ക്കും ഈ തലക്കെട്ട് കാണുമ്പോള്‍ ഓര്‍മ വരുക. എന്നാല്‍ സംഭവം സത്യമാണ്. ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍ ഉപയോക്താക്കളുടെ ഏറ്റവും വലിയ തലവേദനയാണ് ഹാക്കിങ്ങും ഹാക്കര്‍മാരുണ്ടാക്കിവയ്ക്കുന്ന പ്രശ്‌നങ്ങളും. എന്നാല്‍ മൈക് ബിര്‍ട്ട് വിസില്‍ ഇനി ഹാക്കര്‍മാരെ സപ്പോര്‍ട്ട് ചെയ്യും. കാര്യം മറ്റൊന്നുമല്ല ഏതാണ്ട് 1000 പൗണ്ട് വിലവരുന്ന മൈക്കിന്റെ ആപ്പിള്‍ മാക്ബുക്കുകള്‍ രണ്ടെണ്ണം കള്ളന്മാര്‍ അടിച്ചുകൊണ്ടുപോയി. ഹാക്കിങ് വഴി 20000 മൈല്‍ അകലെയുള്ള മോഷ്ടാവിനെ തപ്പിക്കണ്ട് പിടിക്കാന്‍ കഴിഞ്ഞു ഇത് തന്നെ കാര്യം.
മൈക്കിന്റെ അടുത്ത സുഹൃത്തും ഐടി വിസാര്‍ഡുമായ ഡേവിഡ് ഡഫിയാണ് ഉടമ അറിഞ്ഞുകൊണ്ട് കംപ്യൂട്ടറില്‍ ഹാക് ചെയ്ത് കയറിയത്. ടെനെറിഫയിലെ മൈക്കിന്റെ അവധിക്കാല വസതിയില്‍ നിന്നാണ് ലാപ്‌ടോപ്പുകള്‍ മോഷണം പോയത്. മൈക്കിന്റെ ബിസിനസ് പാര്‍ട്ണര്‍ കൂടിയായ ഡേവിഡ് രണ്ടാമതൊന്ന് ആലോചിച്ചില്ല, മൈക്കിന്റെ സമ്മതത്തോടെ നിയമപരമായ ഒരു നുഴഞ്ഞുകയറ്റം അങ്ങ് നടത്തി. ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ വീഗനിലുള്ള മുപ്പത്തൊമ്പതുകാരനായ ഡേവിഡ് റിമോട്ട് കണ്‍ട്രോള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് നുഴഞ്ഞ് കയറിയത്.
ലാപ്‌ടോപ്പിലെ ബില്‍റ്റ് ഇന്‍ ക്യാമറയുടെ പ്രവര്‍ത്തനവും ഡേവിഡ് നിയന്ത്രണത്തിലാക്കി. എന്നിട്ട് മോഷ്ടാവിന്റെ ചിത്രം ക്യാമറയില്‍ പതിപ്പിച്ചു. പിന്നീട് കാര്യങ്ങള്‍ ഈസിയായി. പോലീസിന് മോഷ്ടാവിന്റെ ചിത്രം നല്‍കി. കുറ്റവാളിയെ കണ്ടുപിടിച്ചു, അറസ്റ്റ് ചെയ്തു കൂടാതെ ലാപ്‌ടോപ്പും തിരികെ കിട്ടി. സ്റ്റോര്‍സ് ഡയറക്ട് എന്ന ഓണ്‍ലൈന്‍ കമ്പനിയുടെ സഹ ഉടമകളാണ് ഡേവിഡും മൈക്കും. ലാപ്‌ടോപ്പുകള്‍ തിരികെ കിട്ടുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ല.
ലാപ്‌ടോപ് ഇന്റര്‍നെറ്റുമായി കണക്റ്റഡായാല്‍ കണ്ടുപിടിക്കാന്‍ കഴിയുമല്ലോ എന്നോര്‍ത്ത്. സാധാരണയായി ട്രബിള്‍ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനും തീരുമാനിച്ചു. ഇത് വിജയകരമായി. ലാപ്പിന്റെ മാസ്റ്റര്‍ പാസ് വേര്‍ഡ് ഇതുവഴി മാറ്റാനും കഴിഞ്ഞു. അത് ഇപയോഗിക്കുന്നവര്‍ ഇത് കണ്ടെത്തുമെന്നും നെറ്റില്‍ നിന്ന് ഡിസ്‌കണക്റ്റ് ചെയ്യുമെന്നുമുള്ള ഭീതി ഉണ്ടായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ലാപ്പിലുള്ള ഫലുകളെല്ലാം സ്പാനിഷിലായിരുന്നു ഒന്നും ശ്രദ്ധിച്ചു.
പിന്നീട് വെബ് ക്യാമറ ഓണ്‍ ചെയ്തു. ലാപ്പിരിക്കുന്ന റൂം അതുവഴി കണ്ടു. ആ മുറിയില്‍ തന്നെ മറ്റൊരു കംപ്യൂട്ടര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു മോഷ്ടാവ്. ഒരു വശം ചെരിഞ്ഞിരുന്ന അയാള്‍ ലാപ്പിന് മുഖാമുഖം വന്നപ്പോള്‍ ഫോട്ടോ എടുത്തു. ആ നിമിഷം തന്നെ അയാള്‍ ലാപ്പ് ക്യാമറ ഓണ്‍ ആയിരിക്കുന്നത് കണ്ടു. ലാപ്പ് ഷട്ട് ഡൗണ്‍ ചെയ്തു. പക്ഷേ അതിന് മുന്‍പ് തന്നെ ഫോട്ടോ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിഞ്ഞു- ഡേവിഡ് തന്റെ ഹാക്കിങ്ങിനെക്കുറിച്ച് പറഞ്ഞു. കുറ്റകൃത്യങ്ങള്‍ക്ക് മേല്‍ ടെക്‌നോളജി നേടിയ ജയമാണിതെന്നും ഡേവിഡ്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment