Sunday, 20 November 2011

[www.keralites.net] സ്വര്‍ണം: സര്‍ക്കാറിന് ഒരു ലക്ഷം കോടിയുടെ സമ്പത്ത് കൂടി

 

സ്വര്‍ണവില കുതിക്കുമ്പോള്‍ സര്‍ക്കാര്‍ ഖജനാവിനും വന്‍ലാഭം. രണ്ട് വര്‍ഷം കൊണ്ട് സ്വര്‍ണനിക്ഷേപം സര്‍ക്കാറിന്റെ സമ്പത്തിലുണ്ടാക്കിയ വര്‍ധന ഒരു ലക്ഷം കോടി രൂപ.

2009-ല്‍ അന്താരാഷ്ട്ര നാണയ നിധിയില്‍ (ഐ.എം.എഫ്.) നിന്ന് സ്വര്‍ണം വാങ്ങിയതും സ്വര്‍ണവിലയിലുണ്ടായ കുതിച്ചുചാട്ടവുമാണ് വന്‍നേട്ടമുണ്ടാക്കാന്‍ ഇന്ത്യയെ സഹായിച്ചത്. ഐ.എം.എഫില്‍നിന്ന് 200 ടണ്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പത്ത് ഗ്രാമിന് ഏകദേശം 15,000 രൂപ യായിരുന്നത് ഇപ്പോള്‍ 30,000-ത്തിനടുത്തെത്തി. ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണനിക്ഷേപമായി റിസര്‍വ് ബാങ്ക് വശം 557.7 കോടി ടണ്ണുണ്ടെന്നാണ് കരുതുന്നത്.

പത്ത് ഗ്രാമിന് ആഭ്യന്തര വിപണിയില്‍ 29,000 രൂപ കണക്കാക്കിയാല്‍ നിലവിലെ റിസര്‍വ്ബാങ്ക് കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യം 1,60,000 കോടി വരും. റിസര്‍വ് ബാങ്ക് കണക്കനുസരിച്ച് 1,31,442 കോടി രൂപയാണെന്ന് രേഖ വ്യക്തമാക്കുന്നു. കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള നയതീരുമാനം ശരിയായിരുന്നെന്ന് ആഗോളസൂചന തെളിക്കുന്നതായി റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നു. ഇനിയും കരുതല്‍ ശേഖരം വര്‍ധിപ്പിക്കുമെന്നാണ് കഴിഞ്ഞ മാസം ഇറക്കിയ രേഖയിലും പറയുന്നത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കണക്കനുസരിച്ച് സ്വര്‍ണനിക്ഷേപത്തില്‍ ഇന്ത്യയ്ക്ക് ലോകത്ത് പത്താം സ്ഥാനമാണുള്ളത്. 8133.5 ടണ്‍ സ്വര്‍ണമുള്ള അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment