ശില്‌പത്തിന്റെ ഹൃദയം
പാറമടയില്‍ നിന്നുമാണ് ശില്‌പി വലി യ പാറക്കഷണത്തെ കണ്ടെത്തിയത്. കണ്ടപാടെ ശില്‌പിക്കു വലിയ സ ന്തോഷമായി. അദ്ദേഹം ആ പാറക്കഷണത്തെ പാറമടയില്‍നിന്നും തന്റെ പ ണിശാലയിലെത്തിച്ചു. അതിന്റെ കൂര്‍ ത്തുനിന്ന മുനക ള്‍ ചുറ്റികകൊണ്ടിടിച്ച് നിരപ്പാക്കി. ശില്‌പിയുടെ ഉളികൊണ്ടും ചുറ്റികകൊണ്ടുമുള്ള നീണ്ട നാള ത്തെ അധ്വാനം അതിനെ മനോഹരമായ ഒരു സ്‌ത്രീരൂപമാക്കിത്തീര്‍ ത്തു. പിന്നീട് അതിനെ ചായക്കൂട്ടുകള്‍ കൊണ്ട് നിറപ്പകിട്ടു നല്‌കി അലങ്കരിച്ചു.
ശില്‌പിയുടെ ശില്‌പശാല സന്ദര്‍ശിക്കുവാനുള്ള രാജാവിന്റെ വരവായി. പാറക്കഷണത്തില്‍നിന്നും കൊത്തിയെടുത്ത മനോഹരമായ സ്‌ത്രീരൂപത്തെ കണ്ട് രാ ജാവിന് വലിയ സന്തോഷമായി. അദ്ദേഹം ആ ശില്‌പ ത്തെ അനേകം സ്വര്‍ണനാണയങ്ങള്‍ കൊടുത്ത് സ്വന്തമാക്കി. കൊട്ടാരത്തിലെ തന്റെ സിംഹാസനത്തിന്റെ അടുത്ത് സ്ഥാപിച്ചു... കണ്ടവര്‍ കണ്ടവര്‍ ആ ശില്‌പത്തിന്റെ മനോഹാരിതയെ പുകഴ്‌ത്താന്‍ തുടങ്ങിയപ്പോഴാണ് ശില്‌പത്തിന്റെ ഉള്ളില്‍ ശില്‌പിയോട് സ്‌നേഹവും നന്ദിയും തോന്നാന്‍ തുടങ്ങിയത്.
അതിനുമുമ്പേ ശില്‌പമായിത്തീര്‍ന്ന ആ പാറക്കഷണത്തി ന് തന്റെ ശില്‌പിയോട് ദേഷ്യമായിരുന്നു. കഠിനവും കഠോരവുമായ വേദനകളിലൂടെ തന്നെ കടത്തിവിട്ടതിനെപ്രതി ശില്‌പം അനുദിനം ശില്‌പിയെ പഴിച്ചിരുന്നു. എന്നാല്‍, രാജാവിന്റെ അരമനയില്‍ എല്ലാവരും തന്റെ മനോഹാരിതയെ പുകഴ്‌ത്താന്‍ തുടങ്ങിയപ്പോഴാണ് ശില്‌പത്തിന് കാര്യം മനസിലായത്. എന്തിനാണ് ശില്‌പി ചുറ്റികകൊണ്ടിടിച്ചും ഉളികൊണ്ട് കുത്തിയും തന്നെ കഠിന സഹനങ്ങളിലൂടെ കടത്തിവിട്ടതെന്ന് മനസിലായപ്പോള്‍ ശില്‌പസുന്ദരിയുടെ ഹൃദയം നന്ദികൊണ്ട് നിറഞ്ഞു... ഇതുപോലെതന്നെയാണ് നമ്മുടെ ഓരോരുത്തരുടെയും കാര്യവും. ഈ ലോകത്തിലായിരിക്കുമ്പോള്‍ നമുക്ക് നേരിടുന്ന കഠിനസഹനങ്ങള്‍ സ്വര്‍ഗത്തിലെത്തിച്ചേരുമ്പോള്‍ നമുക്കു ലഭിക്കാന്‍ പോകുന്ന വലിയ മഹത്വത്തിനു വേണ്ടിയിട്ടുള്ളതാണെന്ന തിരിച്ചറിവുണ്ടെങ്കില്‍ നമ്മളൊരിക്കലും നമ്മുടെ ശില്‌പിയായ ദൈവത്തെ പഴി പറയുകയില്ല. ``നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്‌ടതകള്‍ നിസാരമാണെന്നു ഞാന്‍ കരുതുന്നു'' (റോമാ 8:18).
No comments:
Post a Comment