പെട്രോള്‍ വിലവര്‍ധന കമ്പനികള്‍ക്ക് വന്‍ ലാഭം ലഭിക്കുമ്പോള്‍
ന്യൂഡല്‍ഹി: ജനവികാരത്തെ തൃണവത്ഗണിച്ച് പെട്രോളിന് വിലവര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് പെട്രോളില്‍ നിന്ന് വലിയ ലാഭം ലഭിക്കുമ്പോഴാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഓരോ ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോഴും 25 പൈസയ്ക്ക് മീതേ ലാഭം ലഭിക്കുന്നതായി കമ്പനികള്‍ തന്നെ സമ്മതിക്കുന്നതായാണ് സാമ്പത്തിക ലേഖകര്‍ പറയുന്നത്. എന്നാല്‍ ഈ ലാഭം ചൂരുങ്ങിയ ദിവസങ്ങളിലെ ഡോളര്‍ വില വ്യതിയാനത്തില്‍ മാത്രമേ ഉണ്ടായിരുന്നൂള്ളൂവെന്നും നഷ്ടമായിരുന്ന 1.6 രൂപയോളം നികത്താനാണ് പുതിയ വില വര്‍ധന എന്നുമാണ് ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വാദം. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വിലവര്‍ധനയില്‍ ഇളവ് വരുത്താമെന്നും അവര്‍ പറയുന്നുണ്ട്.
അന്താരാഷ്ട്രവിപണിയില്‍ ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് 110 ഡോളറോളം വില വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വിലവര്‍ധിപ്പിച്ചത് എന്നാണ് കമ്പനികളുടെ വാദം. ഏകദേശം 160 ലിറ്റര്‍ ചേര്‍ന്നതാണ് ഒരു ബാരല്‍. കൃത്യമായിപ്പറഞ്ഞാല്‍ 158.99 ലിറ്റര്‍. നിലവിലുള്ള കണക്കനുസരിച്ച് ഒരു ലിറ്റര്‍ അസംസ്‌കൃത എണ്ണയ്ക്ക് 34.09 രൂപയാണ് ചെലവ്. സംസ്‌കരണത്തിന്റെ ചെലവും നികുതിയും കഴിച്ചാണ് എണ്ണക്കമ്പനികളുടെ ലാഭം കണക്കാക്കുന്നത്.
ഓരോ മാസവും ഒരു കോടി ടണ്ണോളം അസംസ്‌കൃത എണ്ണ ഇന്ത്യയില്‍ സംസ്‌കരിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. വന്‍തോതിലുള്ള ഈ സംസ്‌കരണം കൊണ്ടുതന്നെ ഒരു ലിറ്റര്‍ പെട്രോളിന് തുച്ഛമായ തുകമാത്രമാണ് സംസ്‌കരണത്തിന് ചെലവാകുന്നത്. ഇതിനൊപ്പം 14.75 രൂപ എക്‌സൈസ് നികുതി (റോഡ് നന്നാക്കലിനുള്ള സെസ് അടക്കം ), 20 ശതമാനം വാറ്റ് (ഡല്‍ഹിയില്‍ നിലവില്‍ ഏകദേശം 13.728 രൂപ), 7.5 ശതമാനം കസ്റ്റംസ് തീരുവ (5.148രൂപ ) എന്നിവ സഹിതം ഏകദേശം 67.71 രൂപയോളമാണ് ഒരു ലിറ്ററിന് ചെലവാകുന്നത്. ഇതിന് പുറമേ നഷ്ടത്തില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കേണ്ടി വരുന്നത് പരിഗണിച്ച് കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് വന്‍തോതില്‍ സബ്‌സിഡി നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഓയില്‍ കമ്പിനിക്ക് 8000 കോടിയിലധികവും ഭാരത് പെട്രോളിയത്തിന് 2000 കോടിയോളവും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് 1500 കോടിയോളവുമാണ് അവസാനം ലഭിച്ച സബ്‌സിഡി.
സര്‍ക്കാര്‍ ഭീമമായ നികുതികള്‍ ഒഴിവാക്കണമെന്നും ശാസ്ത്രീയമായ നികുതി സമ്പ്രദായം സ്വീകരിക്കണമെന്നും പാര്‍ലമെന്ററി സമിതി അടക്കം പലരും ആവശ്യപ്പെട്ടതാണ്. ഇന്ത്യയില്‍ 68. 64 രൂപ ഒരു ലിറ്റര്‍ പെട്രോളിന് നല്‍കേണ്ടി വരുമ്പോള്‍ പാകിസ്താനില്‍ ഇന്ത്യന്‍ കണക്കനുസരിച്ച് 41.82 രൂപയും ശ്രീലങ്കയില്‍ 50.32 രൂപയും ബംഗ്ലാദേശില്‍ 44.80 രൂപയും അമേരിക്കയില്‍ 48.82 രൂപയുമാണ് ചെലവ് വരിക.
കഴിഞ്ഞ വര്‍ഷം ജൂണില്‍ പെട്രോളിയം കമ്പനികള്‍ക്ക് വിലവര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയ ശേഷം പതിമൂന്ന് തവണയാണ് രാജ്യത്ത് പെട്രോളിന് വിലവര്‍ധിപ്പിച്ചത്. ഇന്ത്യയിലെ പെട്രോളിയം ഉത്പന്നങ്ങളുടെ നിയന്ത്രണവും വിതരണവും ഏകദേശം 85 ശതമാനത്തോളം നിയന്ത്രിക്കുന്നത് സര്‍ക്കാറിന് ഭൂരിപക്ഷം ഓഹരികളുള്ള പൊതുമേഖല എണ്ണക്കമ്പനികളാണ്. ഓരോ തവണയും വിലവര്‍ധിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ് എന്നതാണ് ഇതിന്റെ അര്‍ഥം. ഇക്കാലയളവില്‍ ഡല്‍ഹിയില്‍ 51.43 രൂപയില്‍ നിന്ന് 68.64 ആയാണ് ഒരു ലിറ്റര്‍ പെട്രോളിന് വില വര്‍ധിച്ചത്. 2011 ജനവരിക്ക്‌ശേഷം അഞ്ചു തവണ വിലകൂടി. കഴിഞ്ഞ ജനവരി 16-ന് ഡല്‍ഹിയില്‍ 58.37 ആയി വര്‍ധിച്ച പെട്രോള്‍ വിലയാണ് ഇപ്പോള്‍ 68.64 ആയിട്ടുള്ളത്.
അന്തരാഷ്ട്ര വിപണിയില്‍ ഒരു ബാരല്‍ അസംസ്‌കൃത എണ്ണയ്ക്ക് നൂറ് ഡോളറിന് മീതെ വിലകൂട്ടിയസാഹചര്യത്തിലായിരുന്നു കമ്പനികള്‍ക്ക് സര്‍ക്കാറിന്റെ അനുമതിയില്ലാതെ വിലവര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്. ഇതിനിടയില്‍ പല തവണ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞു. ഒരൊറ്റ തവണ പേരിന് പോലും പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറായില്ല. സര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതുമില്ല. നിലവില്‍ അസംസ്‌കൃത എണ്ണയ്ക്ക് 110.5 ഡോളറാണ് വില. അഥവാ പെട്രോള്‍ വില കമ്പിനികള്‍ക്ക് നിശ്ചയിക്കാന്‍ അനുമതി നല്‍കിയശേഷം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വര്‍ധിച്ചത് ഏകദേശം പത്തു ഡോളര്‍ മാത്രം. ഒരു ബാരലിന് ( നൂറ്റിഅറുപത് ലിറ്ററിന്) പത്ത് ഡോളര്‍ വില വര്‍ധിച്ചപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ത്യക്കാര്‍ അധികമായി നല്‍കേണ്ടി വന്നത് 17 രൂപയോളമാണ്. രണ്ടാം യു.പി.എ. സര്‍ക്കാര്‍ നിലവില്‍ വന്നതിന് ശേഷം മാത്രം 65 ശതമാനത്താളമാണ് പെട്രോളിന് വില വര്‍ധിച്ചത്. ഒന്നാം യു.പി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 23. 71 രൂപയായിരുന്നു പെട്രോളിന്റെ വില. ഒന്നും രണ്ടും യു. പി.എ. സര്‍ക്കാറുകളുടെ കാലത്ത് 24 തവണയാണ് പെട്രോളിന് വില കൂടിയത്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് കഴിഞ്ഞ മൂന്ന് നാല് ദിവസമായി പടിപടിയായി വിലകുറയുന്നുണ്ടെങ്കിലും ഡോളറിന്റെ മൂല്യം വര്‍ധിച്ചതാണ് ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് അടിസ്ഥാനമായി എണ്ണക്കമ്പനികളും സര്‍ക്കാറും ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇന്ധന വിലയോടൊപ്പം വിലക്കയറ്റവും പണപ്പെരുപ്പവും ആനുപാതമായാണ് വര്‍ധിക്കുന്നത് എന്നതിനാല്‍ രൂപയുടെ മൂല്യമിടിയുന്നതിനൊപ്പം പെട്രോള്‍ വില വര്‍ധിപ്പിക്കണം എന്ന വാദം ബാലിശമാണെന്നാണ് വിദഗ്ധര്‍പറയുന്നത്. മാത്രമല്ല ലോകത്തിലെ പ്രമുഖ എണ്ണയുത്പാദന രാജ്യമായ ലിബിയയിലെ പ്രതിസന്ധിയും സംഘര്‍ഷവും

ഭരണാധികാരിയായിരുന്ന ഗദ്ദാഫിയുടെ കൊലപാതകത്തോടെ കഴിഞ്ഞുവെന്നും ഇനി എണ്ണ വില കുറയുമെന്നുമാണ് ലോകവിപണിയിലെ കണക്കൂകൂട്ടല്‍. ഈ ഘട്ടത്തിലെ പെട്രോള്‍ വില വര്‍ധന ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് യു.പി.എ. ഘടകകക്ഷികള്‍ വരെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനും പുറമേയാണ് ഡീസല്‍, പാചകവാതക വിലവര്‍ധനയെക്കുറിച്ചുള്ള ഭീഷണി.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment