Saturday, 5 November 2011

[www.keralites.net] വീ എസ്സേ .... താങ്കളും ..

 

കേരളത്തിലെ ഏറ്റവും പ്രശസ്തരായ നല്ല നടപ്പുക്കാരില്‍ ഒരാളായിരുന്നല്ലോ വി എസ് . അനീതിക്കെതിരെയും, കുറ്റകൃത്യങ്ങള്‍ക്കെതിരെയും ഉള്ള പോരാട്ടത്തില്‍ വി എസ് അണിഞ്ഞിരുന്നത് കപട മുഖം മൂടി ആണെന്ന സത്യം ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നു.

ലാവലിന്‍, ഐസ്ക്രീം, കിളിരൂര്‍ തുടങ്ങിയ കേസുകള്‍ പ്രധാന ആയുധമാക്കി എതിരാളികളെ തകര്‍ത്ത്‌, ആടി ഇളകിയാണെങ്കിലും മുഖ്യമന്ത്രി കസേരയില്‍ അഞ്ചു വര്‍ഷം ഇരുന്ന ശേഷം, കാര്യമായൊന്നും നടപ്പിലാക്കാതെ പുറത്ത് വന്നപ്പോള്‍ 'പിണറായിയുടെ മൂക്കുകയറില്‍ ഒതുങ്ങി പോയതുകൊണ്ടാണ് വി എസിന് ഒന്നും ചെയ്യാന്‍ കഴിയാതെ പോയത് ' എന്ന വിലയിരുത്തലാണ് പോതുവേയുണ്ടായത്. എന്നാല്‍ വി എസിന്റെ പഴയ പടക്കുതിര കെ.എം. ഷാജഹാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ കൂടി ചേര്‍ത്തു വായിക്കുമ്പോള്‍, കരുണാകരനെക്കാള്‍ വലിയ പുത്രവല്‍സകനാണ്  വി എസ് എന്ന സത്യം മറ നീക്കി പുറത്തുവരുന്നു.

അന്യന്റെ മക്കളെ എസ് എഫ്  ഐ എന്ന ലഹരി കുത്തിവെച്ച്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തച്ചുതകര്‍ക്കാനും, നടുറോഡില്‍ അടിയുണ്ടാക്കാനും, പോലീസിന്റെ തല്ലുക്കൊള്ളാനും നിയോഗിക്കുമ്പോള്‍, സ്വന്തം മക്കളെ അമേരിക്കയിലേയും ലണ്ടനിലേയും വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ലക്ഷങ്ങള്‍ ചിലവാക്കി പഠിപ്പിക്കുന്ന പിണറായിയെ പോലുള്ളവരുടെ കപട തൊഴിലാളി വര്‍ഗ്ഗ സ്നേഹം എന്നോ പ്രബുദ്ധ കേരളം തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ അന്നൊന്നും വീ എസ്സിനെ ആരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ആദര്‍ശവാനായ അച്ചുമാമന്‍ ആദര്‍ശ - സത്യസന്ധ വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് മലയാളികള്‍ തെറ്റിധരിച്ചു. അതുകൊണ്ടാണല്ലോ വീ എസ്സിന് സീറ്റ്‌ നല്‍കാനും, മുഖ്യമന്ത്രി ആക്കാനും വേണ്ടി കഴുതകളാക്കപ്പെട്ട പൊതുജനം തെരുവുകളില്‍ ഇറങ്ങിയത്‌. കരുണാകരന്റെ പുത്രവാല്‍സല്യം തുറന്ന പുസ്തകമായിരുന്നെങ്കില്‍, അച്ചുതാനന്ദന്‍ കണ്ണടച്ച് പാല്‍ കട്ടുകുടിക്കുന്ന രീതിയാണ് പിന്തുടര്‍ന്നത്. മറ്റാരെയും കാണാതെ അല്ലെങ്കില്‍ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ തന്റെ മകനെ ഉയരങ്ങളില്‍ എത്തിക്കാനാണ് വീ എസ് ശ്രമിച്ചത്.

മലപ്പുറത്തെ മക്കള്‍ കോപ്പി അടിച്ച് മിടുക്കരാകുന്നത് കണ്ടെത്തിയ വീ എസ്, സ്വന്തം മകനായ അരുണ്‍ കുമാറിന്  അനര്‍ഹമായതെല്ലാം നേടിക്കൊടുക്കാന്‍ കൂട്ട് നിന്നിരിക്കുന്നു. സ്വന്തം മകനെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി ഒന്നര ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ ആണ് ഐ ടി സി അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറും മെമ്പര്‍ സെക്രട്ടറിയുമായി നിയമിച്ചിരിക്കുന്നത്. സ്ഥാപനം രൂപീകരിക്കുന്നതിന് മുന്‍പ്‌ തന്നെ ഡയറക്ടരെ നിയമിച്ചിരിക്കുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഡയറക്ടര്‍ക്ക് വേണ്ടി സ്ഥാപനം ഉണ്ടാക്കിയിരിക്കുന്നു !!!

മാത്രമല്ല  ഈ മകന്റെ ഭാര്യക്ക് ഓണ്‍ ലൈന്‍ ലോട്ടറി നടത്തിയിരുന്ന ഒരു സ്ഥാപനത്തില്‍ പങ്കാളിത്തവും ഉണ്ടായിരുന്നു എന്ന് ഷാജഹാന്‍ വെളിപ്പെടുത്തുമ്പോള്‍, ഓണ്‍ലൈന്‍ ലോട്ടറി മാഫിയക്ക് എതിരെ പോരാടിയ വി എസ്സിന്റെ കപട മുഖം കൂടിയാണ് അഴിഞ്ഞു വീഴുന്നത്. സ്വന്തം വീട്ടുക്കാരിയെ നന്നാക്കാന്‍ കഴിയാത്ത വി എസ്സിന് എങ്ങിനെയാണ് ഒരു നാട് നന്നാക്കാന്‍ കഴിയുക? 'ഐ എച്ച് ആര്‍ ഡി പ്രതിമാസം 35000 രൂപക്ക്‌ വാടകക്കെടുത്ത് നല്‍കിയ ഇന്നോവയില്‍ ആയിരുന്നു അരുണ്‍കുമാറിന്റെ യാത്രകള്‍' എന്നും ഷാജഹാന്‍ പറയുമ്പോള്‍ ആശ്ചര്യത്തോടെ മാത്രമേ നമുക്കത് ഉള്‍കൊള്ളാന്‍ കഴിയൂ.

മൂന്നാറിലെ തന്റെ സ്വപ്ന പദ്ധതിയായ "ജെ സി ബി ആട്ടക്കലാശ മഹാമഹം" നിശ്ചലമാക്കപ്പെട്ടപ്പോള്‍ പോലും പ്രകടിപ്പിക്കാത്ത ചടുലതയാണ് മകന്റെ വളര്‍ച്ചക്കായി വീ എസ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇനി ഷാജഹാന്‍ ഉന്നയിച്ച ഈ ആരോപണങ്ങള്‍ ഒന്നും ശരിയല്ലെങ്കില്‍ എന്തിനാണ് ഒരു മാനനഷ്ട കേസ്‌ ഫയല്‍ ചെയ്യാന്‍ വീ എസ് മടിക്കുന്നത്?. കേസും കോടതിയും വീ എസ്സിന് പുത്തരിയല്ലലോ. പ്രത്യേകിച്ചും സുപ്രീം കോടതി വക്കീലന്മാര്‍ വരെ ഫീസ്‌ പോലും വാങ്ങിക്കാതെ സഖാവിനായി വാദിക്കാന്‍  കൂടെയുള്ളപ്പോള്‍...

മകന്റെ കൂടുതല്‍ വീര സാഹസിക കൃത്യങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂ....


'വിഗ്രഹം ചുമക്കുന്ന കഴുത' എന്ന് സ്വന്തം പാര്‍ട്ടിക്കാരുടെ വായയാല്‍ കേള്‍ക്കേണ്ടി വന്ന അച്ചുമാമന്‍ എല്ലാ കാര്യത്തിലും താന്‍ കഴുതയല്ല എന്നും തെളിയിച്ചിരിക്കുന്നു. സ്വന്തം മകന്റെ കാര്യം വരുമ്പോള്‍  തലയെടുപ്പുള്ള സിംഹം ആണെങ്കിലും, കിളിരൂര്‍, ശാരി, വി ഐ പി പോലുള്ള വിഷയങ്ങളില്‍ കഴുതയായി അഭിനയിച്ച് കാലം കഴിക്കാനും തനിക്കറിയാം എന്ന് തെളിയിച്ച, ഒരു കാലത്ത് നല്ലൊരു നേതാവായി ഞാന്‍ കരുതിയിരുന്ന, മറ്റാര് തെറ്റ് ചെയ്താലും അവരുടെ രാജിക്കായി മുറവിളി കൂട്ടിയിരുന്ന, അച്ചുതാനന്ദന്‍ സഖാവേ ...."നാണവും മാനവും ഉണ്ടെങ്കില്‍ പൊതു ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ചിലവാക്കി പരിപാലിക്കുന്ന പ്രതിപക്ഷ നേതാവിന്റെ കസേരയില്‍ നിന്നും ഇറങ്ങൂ..."

03.10.2011 ലെ പത്രവാര്‍ത്ത....

മകന്‍ വി.എ.അരുണ്‍ കുമാറിന് എതിരെയുള്ള ആരോപണങ്ങള്‍ അന്യേഷിക്കാന്‍ നടപടി എടുത്ത മുന്‍ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ തനിക്കും തന്റെ ഓഫീസിനും എതിരെയുള്ള ആരോപണങ്ങള്‍ അന്യേഷണ പരിധിയില്‍നിന്ന് ബോധപൂര്‍വം ഒഴിവാക്കി എന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. വിജിലെന്‍സ്‌ അന്യേഷണത്തിന് എതിരെ അരുണ്‍ കുമാര്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയ ജസ്റ്റിസ്‌ ആന്റണി ഡൊമനിക്കാണ് ഉത്തരവില്‍ ഇക്കാര്യം വ്യക്തമാക്കിയത്‌.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment