ഗള്‍ഫില്‍ സൈനിക സാന്നിധ്യം ശക്തമാക്കാന്‍ യു.എസ്. പദ്ധതി
വാഷിങ്ടണ്‍: ഇറാഖിനും അഫ്ഗാനിസ്താനും പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കന്‍ സൈന്യം പിടിമുറുക്കുന്നു. ഇറാഖിലെ യു.എസ്. സേനയുടെ പിന്‍മാറ്റം പൂര്‍ത്തിയാവുന്നതോടെ കുവൈത്തില്‍ സൈനിക സാന്നിധ്യം ശക്തിപ്പെടുത്താന്‍ അമേരിക്ക നീക്കം ആരംഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
ഭൂമിശാസ്ത്രപരമായി കുവൈത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് അമേരിക്ക അവിടം പുതിയ താവളമാക്കുന്നത്. ഒരേസമയം ഇറാഖിനെയും ഇറാനെയും ലക്ഷ്യമിട്ടുള്ള സേനാനീക്കങ്ങള്‍ നടത്താനാവുമെന്നതാണ് ഇതുവഴി അമേരിക്ക ഉദ്ദേശിക്കുന്നത്. ഇറാഖില്‍ നിന്നുള്ള യു.എസ്. സേനയുടെ പിന്‍മാറ്റം പൂര്‍ത്തിയായതിന് ശേഷം ഉയരുന്ന ക്രമസമാധാന -സുരക്ഷാ പ്രശ്‌നങ്ങളില്‍ അമേരിക്കയ്ക്ക് ഇടപെടാനാവും. കുവൈത്തില്‍ തങ്ങളുടെ സേന നിലയുറപ്പിക്കുന്നതോടെ ഇറാനെ മുള്‍മുനയില്‍ നിര്‍ത്താനാവുമെന്നും അമേരിക്ക കണക്ക് കൂട്ടുന്നു.
കുവൈത്തിലേക്ക് യുദ്ധ ഭടന്‍മാരെ അയയ്ക്കുന്നതിനൊപ്പം ഗള്‍ഫ് കടലിടുക്കിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിക്കുന്നതിനും അമേരിക്ക നീക്കം നടത്തുന്നുണ്ട്. ഇതിനുള്ള ചര്‍ച്ചകള്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എത്ര യു.എസ്. സൈനികരെ വിന്യസിക്കുമെന്നത് സംബന്ധിച്ചാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നും പത്രം പറയുന്നു.
ഗള്‍ഫ് രാജ്യങ്ങളുമായി സുരക്ഷാസഹകരണം നേരത്തേ ഉണ്ടെങ്കിലും മേഖലയില്‍ പ്രത്യേക സുരക്ഷാവ്യൂഹം തന്നെ സജ്ജമാക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഗള്‍ഫ് കോ- ഓപ്പറേഷന്‍ കൗണ്‍സിലിലെ സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, യു.എ.ഇ. എന്നീ രാജ്യങ്ങളുമായുള്ള സൈനിക സഹകരണം വിപുലപ്പെടുത്താനാണ് അമേരിക്കയുടെ തീരുമാനം.

www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___
No comments:
Post a Comment