ശരിയായ ധ്യാനരീതി എന്താണ് ? (അമാസനാ ധ്യാനം )
മനസ്സിനെ സത്താകുന്ന ധനത്തിലെത്തിക്കുന്ന മഹത്തായ വിദ്യയാണ് ധ്യാനം. ധ്യാനരീതികളില്‍ ഏറ്റവും ശ്രേഷ്ഠവും പൂര്‍ണ്ണവുമാണ് അമാസനാ ധ്യാനം. ആത്മാവിനെ ശുദ്ധീകരിച്ച് ആത്മാവിന്‍റെ അടിത്തട്ടിലെക്കുള്ള യാത്രയാണ് അമാസനാ ധ്യാനം.
ആത്മാവിനെ കുറിച്ച് മിക്കവര്‍ക്കും വ്യക്തമായ ധാരണയില്ല. ഓരോ ആത്മാവും താന്‍ ആരാണ് എന്നതിനെ കുറിച്ചുള്ള അന്വേഷണം നടത്തുന്നുണ്ട് . അത് ബോധപൂ ര്‍വ്വമോ അബോധപൂര്‍വ്വമോ ആകാം. എന്നാല്‍ പലരും ആ അന്വേഷണം തിരിച്ചറിയുന്നില്ല. അവര്‍ ബാഹ്യവും ഭൗതികവുമായ അന്വേഷണം നടത്തുന്നു. കസ്തൂരി മാനിനെപ്പോലെ തന്‍റെ ഉള്ളിലെ കസ്തൂരിയെ പുറത്ത് അന്വേഷിച്ചു പോക്കുന്നു. താന്‍ അന്വേഷിക്കുന്ന പരമമായ സത്യം തന്‍റെ ഉള്ളിലാന്നെന്ന തിരിച്ചറിവാണ് ശരിയായ ധ്യാനത്തിലെത്താന്‍ ഓരോ വ്യക്തിക്കും ആവശ്യം.
പരമാത്മാവില്‍ നിന്നു സൃഷ്ടിക്കപ്പെട്ട പൂര്‍ണ്ണമായ ജീവംശമാണ് ജീവാത്മാവ്. ആത്മാവ് ജന്മങ്ങള്‍ സ്വീകരിച്ച യാത്രചെയുമ്പോള്‍ ഉണ്ടാകുന്ന നല്ലതും ചീത്തയുമായ അനുഭവങ്ങളെ സംസ്കാരങ്ങളായി സ്വീകരിക്കുന്നു. ഇങ്ങനെ ആത്മാവ് സ്വീകരിച്ച സംസ്കാരങ്ങളാണ് മനസ്സായി രൂപപെട്ടിരിക്കുന്നത്. മനസ്സിനെ ശുദ്ധമാക്കുന്ന മഹത്തായ വിദ്യയാണ് ധ്യാനം."ALL ARE IN , ALL ARE ONE , ALL ARE EQUAL " എന്ന സത്യത്തിലേക്ക് പൂര്‍ണ്ണമായി എത്തിച്ചേരാന്‍ ധ്യാനത്തിലൂടെ സാധിക്കുന്നു.
ഓരോ വ്യക്തിയുടെ മനസ്സിലും അനവധി ചിന്തകള്‍ ഒരേസമയം കടന്നു പൊയ്ക്കൊണ്ടിരിക്കും. ഒരു കാഴ്ച കാണുമ്പോള്‍ അതുമായി ബന്ധപ്പെട്ട് പൂര്‍വ്വജന്മമോ ഈ ജന്മമോ ആയി ഉണ്ടായ വികരവിചാരം അടിമനസ്സില്‍ ഉണരുകയും അത് ചിന്തയായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപാന്തരപ്പെടുന്ന ചിന്തകള്‍ അനവധി പ്രകാരത്തില്‍ മനസ്സില്‍ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കും. ഈപ്രകാരമുള്ള ചിന്തകളുടെ ആധിക്യമാണ് ഓരോ വ്യക്തിയുടെയും മാനസ്സികവും ശാരീരികവുമായ അസ്വസ്ഥകള്‍ക്ക് അടിസ്ഥാനം. മിക്കവാറുമുള്ള എല്ലാ രോഗങ്ങള്‍ക്കും കാരണം മനസ്സും മനസ്സിലെ ജന്മസംസ്കാരങ്ങളുമാണ്. ജന്മസംസ്ക്കരങ്ങളുടെ ശുദ്ധീകരണമാണ് ധ്യാനത്തില്‍ കൂടി സംഭവിക്കുന്നത്.
നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍നിന്ന്‍ സത്തും കൊത്തും വേര്‍തിരിഞ്ഞ് കൊത്ത് പുറം തള്ളി പോകുന്നുണ്ട് . ശരീരത്തില്‍ അടിയുന്ന മറ്റ് മാലിന്യങ്ങളെ ശരീരശുദ്ധിയില്‍ കൂടി നമ്മള്‍ പുറന്തളളുന്നുണ്ട്. എന്നാല്‍ ഓരോ ദിനവും സത്തും കൊത്തുമായി എത്ര അനവധി കാര്യങ്ങള്‍ മനസ്സില്‍ പതിയുന്നു. അങ്ങനെ നമ്മുടെ എത്രയധികം ദിനങ്ങള്‍ കടന്നുപോയി! ഓരോ നിമിഷവും എത്രയധികം വിധത്തിലും ഭാവത്തിലും മനസ്സ് സഞ്ചരിക്കുന്നു. ഏറ്റവും വേഗതയേറിയതും ശക്തിമത്തായതുമായ മനസ്സ് ചിന്തകളുടെ ആധിക്യത്താല്‍ ഓരോ നിമിഷവും ക്ഷയിച്ച് വരുകയല്ലേ? വാസ്തവത്തില്‍ ഇങ്ങനെയുള്ള മനസ്സാണ് ശാരീരികവും മാനസികവുമായ എല്ലാ രോഗങ്ങള്‍ക്കും കാരണം.
ചിന്തകളില്ലാത്ത നിമിഷം സാധാരണ മനുഷ്യന് സങ്കല്പ്പിക്കാവുന്നതിലും അപ്പുറമായി തോന്നാം. എന്നാല്‍ അത്ഭുതമില്ലാത്ത സത്യാമിതാണ്. ശരിയായ ധ്യാനം മനസ്സിനെ ചിന്തകളില്ലാത്ത ആവസ്ഥയിലെത്തിക്കുന്നു . ചിന്തകളുണ്ടായിരിക്കുകയില്ല; എന്നാല്‍ ധാരണ, പഠനം , അപഗ ഗ്രഥനം, വിശകലനം എന്നിവ ബോധതലത്തില്‍ ശരിയായ വിധത്തില്‍ നടക്കുകയും ചെയും. പൂര്‍ണധ്യാനം ചെയ്യുന്ന ഓരോ വ്യക്തിയില്‍ ചിന്തകള്‍, പിരിമുറുക്കം, അനാവശ്യ മനോവ്യാപാരം എന്നിവയൊന്നും തന്നെ ഉണ്ടാകില്ല. എന്നു മാത്രമല്ല, ചിന്തകള്‍ ഇല്ലാതിരിക്കുന്നതും ശ്രേഷ്ടവുമായ അവസ്ഥയിലേക്ക് ആത്മാവ് എത്തിച്ചേരുകയും ചെയ്യും.
അമാസന എന്നത് ശ്വാസമനസംയോജനധ്യാന രീതിയാണ്. ഒരു വ്യക്തിയില്‍ സാധാരണയായി നടക്കുന്ന ശ്വസോഛച്വാസത്തെ അറിയുന്ന ധ്യാനം. ഉള്ളിലേക്കു പോകുന്നതും പുറത്തേക്കു വരുന്നതുമായ ശ്വാസത്തില്‍ മാത്രം മനസ്സിനെ നിര്‍ത്തി പ്രാണനിലൂടെ ആത്മാവിലേക്കെത്തുന്നു. ശ്വാസത്തെ ഒരു ശകടമായി (വാഹനമായി )രിക്കെ മനസ്സ് ആ വാഹനത്തില്‍ കയറി ആത്മാവാകുന്ന ഘോരവാനാന്തരത്തിലേക്ക് യാത്ര നടത്തുന്നതാണ് അമാസനാധ്യനം. ആ വനന്തരത്തിനുള്ളിലെ ചിന്തകളാകുന്ന ഇടതൂര്‍ന കാടുകളും ഹിംശ്രജന്തുക്കളാകുന്ന ദോഷസംസ്കാരങ്ങളും സത്വികഫലങ്ങലാകുന്ന ഗുനസംസ്കരങ്ങളുമുണ്ട്.
ധ്യാനം നടത്തുന്ന വ്യക്തി നേരിടുന്ന പ്രഥമപ്രതിസന്ധി ഈ വനാന്തരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നതാണ്; ചിന്തകള്‍ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും. മനസ്സിന്‍റെ കളിയായി (PLAY OF MIND) അപകടങ്ങളും ചതിക്കുഴികളും ഈ യാതയില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ധ്യാനം ചെയ്യുന്ന വ്യക്തിക്ക് ശരിയായ വഴി കാണിച്ചു കൊടുക്കുന്ന പൂര്‍ണനായ ഗുരുവിനെ ആവശ്യമായിരിക്കുന്നു. പൂര്‍ണ്ണനായ ഗുരുവില്‍ കൂടി വഴിനടത്തുമ്പോള്‍ വ്യക്തി അപകടങ്ങളിലോ ചതിക്കുഴികളിലോ പെടുകയില്ല.
ഗുരുവില്‍ സമര്‍പ്പിച് ശരിയായി ധ്യാനിക്കുന്ന വ്യക്തിക്ക് ക്രമേണ ആത്മാവിന്‍റെ ദോഷസംസ്കാരങ്ങളില്‍ നിന്ന് വിടുതല്‍ ലഭിക്കുകയും ശ്രേഷ്ടതയാകുന്ന സാത്വികഫലം പൂര്‍ണ്ണമായി ഭുജിക്കുവാന്‍ സാധിക്കുകയും ചെയ്യും . ധ്യാനം മനസ്സിന്‍റെ ഉയര്‍ച്ചയുണ്ടാക്കുകയും പൂര്‍വ്വജന്മമായും ഈ ജന്മമായും ആര്‍ജ്ജിച്ച ജന്മ സംസ്കാരങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.ശരിയായ ധ്യാനം ചെയ്യുന്ന വ്യക്തിയുടെ രോഗാതുരതയും ദോഷസംസ്കാരങ്ങളും ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നും പുറത്തുപോകുന്നു.ഉള്ളുണരുന്ന വ്യക്തി ഈശ്വരന്‍ എന്ന സത്യം തന്‍റെ ഉള്ളിലാണെന്നു തിരിച്ചറിയുന്നു. ആത്മാവിന്‍റെ മാറ്റത്തിലുടെ ഓരോ വ്യക്തിക്കും ഈശ്വരീയ സ്നേഹത്തിലേക്കും ചിന്തകളേതും ഇല്ലാതെ ഈ നിമിഷം ജീവിക്കുന്ന ആവസ്ഥയിലേക്കും എത്തിച്ചേരാനാകുന്നു
തപോവനം സിദ്ധാശ്രമം
ആര്യങ്കാവ്, മുളയറത്തല,
കുടപ്പനകുന്നു,
പേരൂര്‍കട,
തിരുവനന്തപുരം - 43
ph 0471 - 2730640
info@thapovanam.org
--
Thanking You
SajeevMurukan
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.
No comments:
Post a Comment