Tuesday, 1 November 2011

[www.keralites.net] മാലിന്യം സംസ്‌കരിക്കാനും ഊര്‍ജോത്‌പാദനത്തിനും കൊണ്ടുനടക്കാവുന്ന പ്ലാന്റ്

 


Fun & Info @ Keralites.netകൊല്ലം: മാലിന്യ സംസ്‌കരണത്തിനും ഊര്‍ജ്ജസംരക്ഷണത്തിനും ശാശ്വത പരിഹാരമെന്ന നിലയില്‍ അടൂര്‍ ആസ്ഥാനമായ ബയോസ് എന്ന സ്ഥാപനം പോര്‍ട്ടബിള്‍ ബയോപ്ലാന്റ് വികസിപ്പിച്ചെടുത്തു.കുറഞ്ഞ ചെലവിലുള്ള ഈ ഡോം മോഡല്‍ പോര്‍ട്ടബിള്‍ പ്ലാന്റ് ഇന്ത്യയില്‍ ആദ്യത്തെ സംരംഭമാണെന്ന് നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. പ്ലാന്റിനുള്ളില്‍ ഇടുന്ന മാലിന്യങ്ങള്‍ കെട്ടിക്കിടന്ന് അഴുകാതിരിക്കാനുള്ള സാങ്കേതികവിദ്യ പ്ലാന്റിലുണ്ട്. പ്ലാന്റില്‍ നിക്ഷേപിക്കുന്ന മാലിന്യം പുറത്തുനിന്നു നോക്കിയാല്‍ കാണാന്‍ കഴിയില്ല. ഇതില്‍ കൊതുക് മുട്ടയിട്ടുവളരാനുള്ള സാധ്യത പൂര്‍ണമായും തടഞ്ഞിരിക്കുന്നതിനാല്‍ മാലിന്യസംസ്‌കരണം ആരോഗ്യകരമാവുന്നു.

പോര്‍ട്ടബിള്‍ പ്ലാന്റിനൊപ്പം ബന്ധിപ്പിച്ചിരിക്കുന്ന ഗ്യാസ് സംഭരണിയില്‍ ഗ്യാസ് നിറയുകയും അത് സ്റ്റൗവിലേക്ക് ബന്ധിപ്പിച്ച് പാചകത്തിന് ഉപയോഗിക്കാമെന്നതിനാല്‍ ഊര്‍ജ സംരക്ഷണവും സാധ്യമാവുന്നു. ഇതില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഗ്യാസ് സാധാരണ പാചകവാതകംപോലെ ചോര്‍ച്ചവന്നാല്‍ അപകടകരവുമല്ല. ഗാര്‍ഹിക ജൈവ മാലിന്യങ്ങള്‍ എല്ലാം പ്ലാന്റില്‍ നിക്ഷേപിക്കാം. പ്ലാന്റ് സ്ഥാപിക്കാന്‍ അല്പം സ്ഥലം മതി. അടുക്കളയ്ക്കു സമീപത്തോ കിണറിനു സമീപത്തോ ടെറസ്സിലോ വേണമെങ്കിലും പ്ലാന്റ് സ്ഥാപിക്കാം. ഇതില്‍നിന്ന് തള്ളപ്പെടുന്ന ചണ്ടി പച്ചക്കറിക്കും ചെടികള്‍ക്കും ഉപയോഗിക്കാവുന്ന ജൈവവളവുമാണ്.

പ്ലാന്റിന്റെ മുഴുവന്‍ പാക്കേജിന് 15,500 രൂപയാണ് വില. സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ മാലിന്യങ്ങളും സംസ്‌കരിക്കാന്‍ കഴിയുന്ന കോംപാക്ട് പ്ലാന്റുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ ഉതകുന്ന സമ്പൂര്‍ണ മാലിന്യ സംസ്‌കരണ പ്ലാന്റുകളുടെയും സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. സംസ്ഥാന ശുചിത്വമിഷന്റെ അംഗീകാരമുള്ളതാണ് അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന 'ബയോസ്' എന്ന സ്ഥാപനത്തിന്. പോര്‍ട്ടബിള്‍ ബയോപ്ലാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കൊല്ലത്ത് മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു. ബന്ധപ്പെടാനുള്ള നമ്പര്‍ 9747457885, 04734-226685. പത്രസമ്മേളനത്തില്‍ കെ. ജയകുമാര്‍, ജി.എസ്.എന്‍. ഭട്ടതിരി, എം.വിവേക് എന്നിവര്‍ പങ്കെടുത്തു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment