ന്യൂഡല്‍ഹി: സ്വിറ്റ്‌സര്‍ലന്‍ഡിലെയും മറ്റും ബാങ്കുകളില്‍ കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്കെതിരെ ആദായനികുതി വകുപ്പ് നടപടികള്‍ സജീവമാക്കി. വിദേശത്തുനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രണ്ടുമാസമായി റെയ്ഡ് അടക്കമുള്ള നടപടികള്‍ എടുത്തുവരുന്നത്. ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം സൂക്ഷിച്ച 700 പേരുടെ വിവരങ്ങള്‍ അടുത്തിടെ സര്‍ക്കാറിന് ലഭിച്ചിരുന്നു. ഇതില്‍ കേരളത്തില്‍നിന്നുള്ള ഒരു എം.പി.യടക്കം ഉന്നത രാഷ്ട്രീയക്കാരും വ്യവസായികളുമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
കള്ളപ്പണാന്വേഷണത്തിന് രൂപവത്കരിച്ചിട്ടുള്ള ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ 700 പേര്‍ക്കും നോട്ടീസയച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യാന്‍ ചിലരെ വിളിച്ചുവരുത്തുകയും ചെയ്തു. മറ്റു ചിലരുടെ വീടുകളും മറ്റും പരിശോധിച്ച് രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. 800 കോടിയിലധികം രൂപ ജനീവയിലുള്ള ബാങ്കിലുണ്ടെന്ന് ഒരു മുംബൈ വ്യവസായി സമ്മതിച്ചിട്ടുണ്ട്. അതേസമയം, എം.പി.മാര്‍ക്ക് നോട്ടീസ് അയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സി.ബി.ഡി.ടി.) നിഷേധിച്ചു.
കേരളത്തിനുപുറമെ, ഉത്തര്‍പ്രദേശില്‍നിന്നും ഹരിയാണയില്‍നിന്നുമുള്ള രണ്ട് എം.പി.മാരും ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇതില്‍ ഒരു എം.പി.ക്ക് 200 കോടി രൂപയുടെ നിക്ഷേപമാണ് എച്ച്.എസ്.ബി.സി.യിലുള്ളത്. ചോദ്യംചെയ്യലിന് ഹാജരാകാന്‍ മൂന്നുപേരോടും ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപമുണ്ടെന്ന് സമ്മതിച്ചവരില്‍നിന്ന് 300 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ട്. 4000 കോടി രൂപയ്ക്കു പുറമെയാണ് ഈ നിക്ഷേപങ്ങള്‍ എച്ച്.എസ്.ബി.സി. യില്‍ ഇന്ത്യക്കാരുടേതായിട്ടുള്ളതെന്ന് കണക്കുകൂട്ടുന്നു. അക്കൗണ്ടുകളുണ്ടെന്ന് സമ്മതിക്കാത്തവര്‍ക്കെതിരെ കേസടുത്തിട്ടുണ്ട്.
ലിഷ്‌ടെന്‍സ്റ്റൈനിലെ ജി.ടി.ബി. ബാങ്കില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കള്ളപ്പണത്തിന് പിഴ ഈടാക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍, ഈ കേസില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങാനാണ് ആദായനികുതി വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഫ്രാന്‍സില്‍നിന്ന് കള്ളപ്പണം സംബന്ധിച്ച് ലഭിച്ച കേസുകളില്‍ 69 എണ്ണത്തില്‍ നടപടിയെടുത്തതായി ധനമന്ത്രി പ്രണബ് മുഖര്‍ജി ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. 397.18 കോടി രൂപയുടെ പണമാണ് കണ്ടെത്തിയത്. ഇവരില്‍നിന്ന് 30.07 കോടിയുടെ പിഴ ഈടാക്കി. സംശയകരമായ പതിനായിരത്തിലധികം വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ധനമന്ത്രാലയത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment