ആഗസ്ത് 29 മുതല്‍ രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികളെ ഫാക്ടറിക്കുള്ളില്‍ പ്രവേശിക്കുന്നതില്‍നിന്ന് മാനേജ്മെന്‍റ് വിലക്കുകയാണുണ്ടായത്.
5 തൊഴിലാളികളെയും 18 ട്രെയിനികളെയും ഏകപക്ഷീയമായി പിരിച്ചുവിടുകയും 26 സ്ഥിരം തൊഴിലാളികളെ സസ്പെന്‍റ് ചെയ്യുകയും ചെയ്ത ശേഷമാണ് മാനേജ്മെന്‍റ് ഈ "ഫത്വ" പുറപ്പെടുവിച്ചത്. ഇപ്പോള്‍ പോലും തൊഴിലാളികള്‍ എല്ലാ ദിവസവും തങ്ങളുടെ ഷിഫ്ട് സമയത്ത് കമ്പനിപ്പടിക്കല്‍ എത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്; പക്ഷെ, ഫാക്ടറിയുടെ ഉള്ളിലേക്ക് കടക്കാന്‍ അവരെ അനുവദിക്കാറില്ല. .................................................
......................സല്‍സ്വഭാവ ബോണ്ടോ? അതോ അടിമത്ത ബോണ്ടോ? ഇന്ത്യാഗവണ്മെന്റിെന്റ അന്നത്തെ തൊഴില്‍വകുപ്പ് സെക്രട്ടറി പരസ്യമായി പറഞ്ഞു, "തൊഴില്‍ ലഭിക്കുന്നതിനുള്ള മുന്നുപാധിയായി സല്‍സ്വഭാവ ബോണ്ടില്‍ ഒപ്പുവെയ്ക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെടുന്ന കമ്പനിയുടെ നടപടി തികച്ചും നിയമവിരുദ്ധമാണ്". (ഫൈനാന്‍ഷ്യല്‍ എക്സ്പ്രസ്, 2011 സെപ്തംബര്‍ 2)
തൊഴില്‍തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന എക്സിക്യൂട്ടീവ് അതോറിറ്റിയുടെ, അതായത് ഇന്ത്യാഗവര്മെണ്ടിെന്റ തൊഴില്മന്ത്രാലയത്തിെന്റ പ്രതിനിധി നല്കുന്ന നിയമവ്യാഖ്യാനമാണിത്. എന്നാല്‍ , മാരുതിസുസുക്കിക്ക് മനേസറില്‍ അവരുടേതായ നിയമങ്ങളാണുള്ളത്!
ഈ ബോണ്ടിന്റെ ഉള്ളടക്കത്തെ എങ്ങനെയാണ് വായിക്കേണ്ടത്? ഇവിടെ ചേര്‍ക്കുന്ന മുഖവുരയോടെയാണത് ആരംഭിക്കുന്നത്.
"ശ്രീ.......................... എന്നയാളിെന്റ പുത്രനായ ഞാന്‍ ......................... സ്റ്റാഫ്നമ്പര് ................ ഈ സല്‍സ്വഭാവബോണ്ട് സര്‍ടിഫൈഡ് സ്റ്റാന്ഡിങ്ങ്ഓര്ഡറുകളുടെ 25(3) വകുപ്പ്പ്രകാരം എെന്റ സ്വന്തം ഇഷ്ടാനുസരണം പരപ്രേരണകൂടാതെ ഒപ്പിടുകയും നിയമപ്രാബല്യം വരുത്തുകയും ചെയ്യുന്നു".
സ്വന്തം ഇഷ്ടപ്രകാരം ഒരു തൊഴിലാളിയും "സ്വമേധയാ" ഇത്തരമൊരു ബോണ്ട് എക്സിക്യൂട്ട് ചെയ്യില്ല എന്നത് പകല്‍പോലെ സുവ്യക്തമാണ്. അപ്പോള്‍ ചോദ്യം ഇതാണ്. അടിമപ്പണി നിയമപരമായി നിരോധിച്ചിട്ടുള്ള ഒരു രാജ്യത്ത് സ്വമനസ്സാലെയല്ലാതെ അടിമപ്പണിക്ക് തൊഴിലാളികളെ നിര്‍ബന്ധിക്കാന്‍ മാരുതി സുസുക്കിക്ക് കഴിയുന്നത് ഏത് നിയമപ്രകാരമാണ്? സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ സര്‍ട്ടിഫൈഡ്-- സ്റ്റാന്‍റിങ് ഓര്‍ഡറിലെ വകുപ്പിനെക്കുറിച്ച് ബോണ്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ , ഈ സ്റ്റാന്‍ഡിങ് ഓര്‍ഡറിെന്‍റ പരിശോധന സംശയാതീതമായും വ്യക്തമാക്കുന്നത് ഹരിയാനസംസ്ഥാനസര്‍ക്കാരിലെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അധികൃതരുടെ ഒത്താശയോടെ ബന്ധപ്പെട്ട നിയമത്തെ മാനേജ്മെന്‍റ് ..... ലംഘിച്ചിരിക്കുന്നതായാണ്
1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്സ്) നിയമപ്രകാരം തൊഴിലാളികളുടെ സേവനവ്യവസ്ഥയെ റഗുലേറ്റ് ചെയ്യുന്നതാണ് സ്റ്റാന്‍ഡിങ് ഓര്‍ഡറുകള്‍ . ഈ നിയമത്തിെന്റ അനുബന്ധമായി ഈ ആവശ്യത്തിനായുള്ള മാതൃകാ സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ ചേര്‍ത്തിട്ടുമുണ്ട്.
തൊഴിലാളികള്‍ ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ കാര്യങ്ങള്‍ പെരുമാറ്റദൂഷ്യത്തിന് ഇടയാക്കുന്നവ അതില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മാതൃകാ ഓര്‍ഡറില്‍ 11 പ്രമുഖ പെരുമാറ്റദൂഷ്യങ്ങളുടെ രൂപരേഖ നല്‍കിയിട്ടുമുണ്ട്. മനേസറിലെ മാരുതി ഉദ്യോഗ് ലിമിറ്റഡിലെ തൊഴിലാളികള്‍ക്കായുള്ള സ്റ്റാന്‍ഡിങ് ഓര്‍ഡറില്‍ നിസ്സാരമായ പെരുമാറ്റദൂഷ്യങ്ങള്‍ ഉള്‍പ്പെടുന്ന എട്ട് നടപടികളെയും 103 ഗുരുതരമായ പെരുമാറ്റദൂഷ്യങ്ങളെയും കുറിച്ച് പറയുന്നു.
രാജ്യത്തെ ഏതെങ്കിലുമൊരു വ്യവസായസ്ഥാപനത്തില്‍ നോട്ടീസ്കൂടാതെ പിരിച്ചുവിടുന്നതോ 15 ദിവസത്തെ ശമ്പളം നല്‍കാതെ സസ്പെന്‍റ് ചെയ്യുന്നതോ മറ്റും പോലുള്ള കടുത്ത ശിക്ഷകള്‍ക്കിടയാക്കുന്ന ഇത്തരം 103 പെരുമാറ്റദൂഷ്യനടപടികള്‍ നിലനില്‍ക്കുന്നുണ്ടോ? മുന്‍പെപ്പോഴെങ്കിലും എവിടെയെങ്കിലും ഇത്തരം നടപടികള്‍ ഉണ്ടായതായി ഗിന്നസ്ബുക്കില്‍പ്പോലും കാണില്ല.
മേല്‍പ്രസ്താവിച്ച സ്റ്റാന്ഡിങ്ഓര്ഡറില് മാരുതിസുസുക്കി പറയുന്ന ഗുരുതരമായ ചില പെരുമാറ്റദൂഷ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. തൊഴിലാളികള്‍ എത്രത്തോളം കടുത്ത ഭീഷണിക്ക് നടുവിലാണെന്ന് ഇത് വ്യക്തമാക്കുന്നു.
1) തെറ്റായ കാരണങ്ങള്‍ പറഞ്ഞ് അവധിക്ക് അപേക്ഷിക്കുകയോ അവധി നേടുകയോ ചെയ്യുന്നത്.
2) കാഴ്ചയില്‍ നല്ല എടുപ്പില്ലായ്മ, വൃത്തിയും വെടിപ്പും ഇല്ലാതിരിക്കല്‍ .
3) കമ്പനിയുടെ അന്തസ്സിന് ഹാനികരമായ വിധത്തിലുള്ള സ്വകാര്യജീവിതത്തിലെ പെരുമാറ്റം.
4) കൂടുതല്‍ സമയം ടോയ്്ലെറ്റില്‍ ചെലവഴിക്കല്‍ .
5) ശുചിത്വത്തിെന്റ കാര്യത്തില്‍ ശ്രദ്ധയില്ലാത്ത സ്വഭാവം.
മാരുതി സുസുക്കി മാനേജ്മെന്റിെന്റ കണ്ണില്‍ എന്തെല്ലാം നടപടികളാണ് പെരുമാറ്റദൂഷ്യമായി വരുന്നത് എന്ന് നമുക്ക് ഏകദേശധാരണ നല്‍കുന്നതാണ് മേല്‍സുചിപ്പിച്ച കാര്യങ്ങള്‍ .
"ജോലിസമയത്തും ഫാക്ടറി കാമ്പൗണ്ടിനുള്ളിലും വെറ്റിലമുറുക്കുന്നത്" നിസ്സാരമായ സ്വഭാവത്തിലുള്ള പെരുമാറ്റദൂഷ്യത്തില്‍ ഉള്‍പ്പെടുന്നു. സര്‍ട്ടിഫൈയിങ് അധികാരിയുടെ പങ്ക് ഹരിയാനയിലെ ഡെപ്യൂട്ടി ലേബര്‍കമ്മീഷണര്‍ എം എസ് റാണ ആയിരുന്ന "സല്‍സ്വഭാവബോണ്ട്" എന്ന വകുപ്പ് ഉള്‍പ്പെടുന്ന മേല്‍സൂചിപ്പിച്ച സ്റ്റാന്‍ഡിങ് ഓര്‍ഡറിെന്‍റ സര്‍ടിഫൈയിങ് അധികാരി. നിയമപ്രകാരം വ്യവസായസ്ഥാപനത്തില്‍നിന്ന് സര്‍ടിഫിക്കറ്റിനായുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ സര്‍ടിഫൈയിങ് ഓഫീസര്‍ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കണം.
1-ട്രേഡ്യൂണിയന്‍ പ്രവര്‍ത്തിക്കുന്നിടത്ത്, സ്റ്റാന്‍ഡിങ് ഓര്‍ഡറിെന്‍റ കരടിെന്റ പകര്‍പ്പ് ട്രേഡ് യൂണിയന് നല്‍കണം.
2-ട്രേഡ്യൂണിയനുകളൊന്നും ഇല്ലാത്തിടത്താണെങ്കില്‍ , സര്‍ട്ടിഫൈയിങ് അധികാരി തൊഴിലാളികളുടെ യോഗം വിളിച്ചൂകൂട്ടി അവരില്‍നിന്ന് മൂന്ന് പ്രതിനിധികളെ തെരഞ്ഞെടുക്കണം. അങ്ങനെ തെരഞ്ഞെടുത്തുകഴിഞ്ഞാല്‍ അവര്‍ക്ക് അദ്ദേഹം കരട് സ്റ്റാന്‍ഡിങ് ഓര്‍ഡറിെന്‍റ പകര്‍പ്പ് നല്‍കണം.
സര്‍ട്ടിഫൈഡ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ 2007 മാര്‍ച്ച് 21ന് മാനേജ്മെന്‍റിന് (അതായത് മെസ്സേഴ്സ് മാരുതി ഉദ്യോഗ് ലിമിറ്റഡ്, മാനേസര്‍ പ്ലാന്‍റ്, പ്ലോട്ട് നമ്പര്‍ 1, ഫേയ്സ് 3എ, ഐഎംടി മനേസര്‍ , ഗുഡ്ഗാവ്) അയച്ചുകൊടുത്തു. എന്നാല്‍ ഒരു ട്രേഡ്യൂണിയന്നും (അവിടെ യൂണിയനൊന്നും ഉണ്ടായിരുന്നില്ല) അതിെന്‍റ പകര്‍പ്പ് നല്‍കിയില്ല; തൊഴിലാളികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും അത് നല്‍കിയില്ല. അതിനുപകരം 2007 ജനുവരി 25ന് ഓര്‍ഡറിെന്‍റ പകര്‍പ്പ് പ്ലാന്‍റിലെ നാല് ട്രെയിനികള്‍ക്ക് അയച്ചുകൊടുത്തു. നാല് ട്രെയിനികളുടെ മേല്‍വിലാസം ഇങ്ങനെ ആയിരുന്നു-
മാരുതി ഉദ്യോഗ്ലിമിറ്റഡ്, മനേസര്‍പ്ലാന്‍റ്, പ്ലോട്ട്നമ്പര്‍ 1, ഫേയ്സ് 3 അ, മനേസര്‍ , ഗുഡ്ഗാവ്. ഇതില്‍നിന്ന് വ്യക്തമാകുന്നത് ബന്ധപ്പെട്ട നിയമ വ്യവസ്ഥകളനുസരിച്ച് നോക്കിയാല്‍ സര്‍ട്ടിഫൈഡ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ തനി തട്ടിപ്പാണെന്നാണ്. (ഈ ഓര്‍ഡറിെന്‍റ അടിസ്ഥാനത്തിലാണ് മനേസറില്‍ തൊഴിലാളികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നത്.)
ഈ തട്ടിപ്പില്‍ സര്‍ട്ടിഫൈയിങ് അധികാരിയും ബോധപൂര്‍വ്വം കക്ഷിയായിരുന്നു എന്നും വ്യക്തമാകുന്നു. യൂണിയന് രൂപീകരിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ് തൊഴിലാളികള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് യൂണിയനോ അസോസിയേഷനോ രൂപീകരിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നു.
തൊഴിലുടമകള്‍ക്ക് അഥവാ വ്യവസായികള്‍ക്ക് തങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ ഫിക്കി, സിഐഎല്‍ , അസോചെം തുടങ്ങിയ വിവിധ സംഘടനകളുണ്ട്; അവര്‍ക്ക് അതില്‍ ഏതിലും അംഗവുമാകാം. അതേപോലെ മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ തങ്ങളുടെ ഇഷ്ടാനുസരണം ഒരു സംഘടനയ്ക്ക് രൂപം നല്‍കുന്നത് തടയുന്നതിനുള്ള ഒരു നിയമവും ഇന്ന് ഈ രാജ്യത്ത് നിലവിലില്ല.
ഇപ്പോള്‍ അവിടെയുള്ളത് ഒരു സ്വതന്ത്ര യൂണിയനാണ്.
മാനേജ്മെന്‍റിന് പ്രത്യേക താല്പര്യമുള്ള ഒരു യൂണിയന് രൂപീകരിക്കാന്‍ മാനേജ്മെന്‍റ് തൊഴിലാളികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി തൊഴിലാളികള്‍ മാനേ്മെന്റിെന്റ നിയമവിരുദ്ധമായ ഈ ഭീഷണിയെ ചെറുത്തുനില്‍ക്കുകയാണ്.
..............................................................................................................................
വിദേശകമ്പനിയുടെ പ്രതിലോമപരവും ആക്രമണപരവുമായ നടപടികള്‍ക്കെതിരെ മാരുതി സുസുക്കി തൊഴിലാളികള്‍ ഇവിടെ നടത്തിവന്ന സമരത്തിെന്റ കാതലായ വശം ഇതാണ്. ആ കമ്പനി രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് ആ പ്രദേശത്ത് തങ്ങളുടെ കാടന്‍ നിയമം അടിച്ചേല്പിക്കുകയാണ്.
ഹരിയാനയിലെ സംസ്ഥാന സര്‍ക്കാര്‍ സംവിധാനമാകെ-തൊഴില്‍ വകുപ്പായാലും പൊലീസ് വകുപ്പായാലും-വിദേശ നിക്ഷേപകനോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ പഞ്ചപുച്ഛമടക്കിനില്പാണ്.
രാജ്യത്തെ നിയമങ്ങള്‍ _____ തൊഴിലാളികള്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വിദേശ കമ്പനിക്ക് കൂട്ടുനില്‍ക്കുകയാണ്. മാരുതി സുസുക്കിയുടെ മനുഷ്യത്വരഹിതമായ നടപടികളെ തൊഴില്‍വകുപ്പ് സെക്രട്ടറി പരസ്യമായി വെല്ലുവിളിച്ചിട്ടും ഇന്ത്യാ ഗവണ്‍മെന്‍റ് കാഴ്ചക്കാരനെപ്പോലെ കൈയുംകെട്ടി മൗനംപാലിച്ച് നില്‍പാണ്.
മേല്‍ പ്രസ്താവിച്ച ബോണ്ടും മറ്റു പ്രതികാര നടപടികളും പിന്‍വലിപ്പിക്കുന്നതിനും ഗുഢ്ഗാവിലെ മനേസര്പ്രദേശത്ത് വ്യവസായ സമാധാനവും ഐക്യവും പുന:സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങുന്നില്ല.
മനേസറിലെ "സുസുക്കി ലാന്‍ഡ്" തൊഴില്‍ നിയമങ്ങള്‍ ----------- വ്യവസായ അസ്വസ്ഥതകളുടെയും ഒറ്റപ്പെട്ട സംഭവമല്ല - ഇവിടെയുള്ള പുത്തന്‍ വ്യവസായ സ്ഥാപനങ്ങളില്‍ മിക്കതിലും ഈ തരത്തിലുള്ള കാട്ടുനീതിയാണ് നടമാടുന്നത്. നിക്ഷേപക സൗഹൃദം എന്ന് വിളിക്കപ്പെടുന്നതിെന്‍റപേരില്‍ തൊഴിലുടമകള്‍ക്ക് "അടിമപ്പണി"യുടെ കാലത്തേതിന് സമാനമായ നടപടികള്‍ക്ക് നിര്‍ബാധം അനുവാദം നല്‍കിയിരിക്കുകയാണ്.
ദേശീയ വ്യാവസായികരംഗത്ത് നവ ഉദാരവല്ക്കരണത്തിെന്റ ഈ വികൃതമുഖം തുറന്നുകാണിച്ച മനേസറിലെ ധീരരായ യുവ തൊഴിലാളികളെ അഭിവാദ്യം ചെയ്യേണ്ടതാണ്; മാരുതി സുസുക്കിയിലെ വൃത്തികെട്ട ഏകാധിപതികളും അവരുടെ പാദസേവകരായ സര്‍ക്കാര്‍ സംവിധാനങ്ങളുമാണ് തുറന്നു കാണിക്കപ്പെട്ടിരിക്കുന്നത്.
No comments:
Post a Comment