ഒഴിവു കിട്ടുമ്പോള്‍ വായിക്കേണ്ട ഗള്‍ഫിലെ ഒരു അമളിയുടേയും അതിജീവനത്തിന്റെയും കഥ .. കടപ്പാട് : അല്പം കുപ്പൂസ് ചിന്തകള്‍ റിയാദില് കഫ്ടീരിയ നടത്തുന്ന കോഴിക്കോട്ടുകാരന്‍ മുഹമ്മദ്ക യാണ് കഥയിലെ താരം..... കഫ്ടീരിയക്ക് അതിന്റെ അറബി പദമായ ബൂഫിയ എന്ന് തന്നെ ഞാന്‍ ഇവിടെ ഉപയോഗിക്കാം. മുഹമ്മദ് കയെ കൂടാതെ മറ്റു രണ്ടു പേര്‍ കൂടിയാണ് അവിടെ ജീവനക്കാര്‍ ആയി ഉണ്ടായിരുന്നത്... ലഖുഭക്ഷണ ശാല ആയത് കൊണ്ട് തന്നെ വൈകുന്നേരങ്ങളില്‍ എന്നും സാമാന്യം നല്ല ബിസിനസ് നടക്കാരുന്റ്റ്.... കോഴിയും മറ്റു മാംസങ്ങളും ഒക്കെ അതിനു വേണ്ട ചേരുവകളും മസാലയും ഒക്കെ ചേര്‍ത്ത് നേരത്തെ വെക്കും... വരുന്ന ഉപഭോക്താവിന് കാണുന്ന രീതിയിലാണ് ഇത് പ്രദര്‍ശിപ്പിക്കുന്നതും പാകം ചെയ്യുന്നതും എല്ലാം...നിത്യ ജീവിതത്തിലെ വൃത്തി യുടെയും ശുചിത്വതിന്റെയും കാര്യത്തില്‍ അറബികള്‍ പൊതുവേയും സൌദികള്‍ പ്രത്യേകിച്ചും കര്‍ക്കശ സ്വഭാവക്കാരാണ്, ഫാസ്റ്റ് ഫുഡ് അവരുടെ ജീവിതത്തിന്റെ ഭാഗമാണെങ്കിലും അതില്‍ ഉള്‍പെടുതുന്ന ചേരുവകളെ കുറിച്ചും അതിന്റെ എക്സ്പയറി യെ പറ്റി യും ഒക്കെ അറബികള്‍ ബോധവാന്മാരാണ്. അത് കൊണ്ട് തന്നെ ഇവിടത്തെ ആരോഗ്യ വകുപ്പ് (ബലദിയ) യാതൊരു മുന്നറിയിപ്പുമില്ലാതെ ഭക്ഷണ സാധന വില്പന കേന്ദ്രങ്ങളിലെല്ലാം എല്ലായ്പോഴും പരിശോധന നടത്താറുണ്ട്, എന്തെകിലും ക്രമക്കേടുകള്‍ കണ്ടാല്‍ ശിക്ഷ കടുത്തതായിരിക്കും.......ഭീമമായ തുക പിഴയടക്കാനില്ലാതെ സ്ഥാപനം പൂട്ടിയ മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ നമുക്ക് യഥേഷ്ടം കാണാം.
ഒരു ദിവസം ഉച്ച തിരിഞ്ഞ നേരം, മുഹമ്മദ് ക തന്റെ ഡ്യൂറ്റി കഴിഞ്ഞു തൊട്ടടുത്തുള്ള മുറിയില്‍ ഉറങ്ങുന്ന നേരം..... മറ്റു രണ്ടു പേരും അന്നേരം ബൂഫിയയില്‍ ഉണ്ട്....കടയില്‍ വന്ന സൗദി പൌരന്‍ മസാല തേച്ചു വെച്ച കോഴിക്ക് ഓര്‍ഡര്‍ കൊടുക്കുന്നു (ദജാജ് മഗ്ലി) നിമിഷ സമയത്തിനകം അത് മനോഹരമാക്കി ഡെക്കറേറ്റ് ചെയ്തു കസ്റ്റമറിന്റെ മുന്നിലെത്തി...തീന്‍മേശയില്‍ തന്റെ മുന്നിലിരിക്കുന്ന ദാജാജ് മഗ്ലിയുടെ മുകളില്‍ അലന്കാരമായി വെച്ചിരിക്കുന്ന തക്കാളി കഷ്ണങ്ങളും കേരട്ടിന്റ്റെ കഷ്ണങ്ങളും വകഞ്ഞു മാറ്റി തന്റെ ശാപ്പാട് ആരംഭിക്കാനിരുന്ന ആ സൗദി യുവാവ് അമ്പരന്നു....
കോഴി യുടെ കക്ഷത്തിന്റെ ഭാഗത്ത് സാമാന്യം നല്ല വലിപ്പത്തിലുള്ള ഒരു പാറ്റ (ഞങ്ങള്‍ മലബാറുകാര്‍ പാറ്റ എന്നും കൂറ എന്നും ഒക്കെ പറയുന്ന വലിയ ഒരു ഷഡപദം) അള്ളിപിടിച്ചിരിക്കുന്നു, ചിക്കന്‍ ഫ്രൈ ചെയ്തപ്പോള്‍ പാറ്റയും കൂടെ ഫ്രൈ ആയതിനാല്‍ രണ്ടും തമ്മില്‍ നിറവ്യത്യാസം ഒന്നുമില്ല. എന്നാലും കാണുന്ന മാത്രയില്‍ എല്ലാവര്ക്കും അത് ഒരു പാറ്റ യാണെന്ന് തിരിച്ചറിയാന്‍ പ്രയാസമൊന്നുമില്ല. ക്ഷുഭിതനായ സൗദി പൌരന്‍ അവിടെ ജോലിക്കാരായി ഉണ്ടായിരുന്ന രണ്ട് പേരെയും വിളിച്ചു ഇത് കാണിച്ചു. കാഴ്ച കണ്ടു ഇവര്‍ രണ്ട് പേരും സ്ഥഭതരായി, ഇവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല, ആ സമയത്ത് അവിടെ ഭക്ഷണം കഴിക്കാനുന്റായിരുന്ന എല്ലാവരും ഇയാളുടെ തീന്‍മേശയില്‍ ചുറ്റും വളഞ്ഞു നിന്നു.....അറബിയുടെ ആക്രോശവും ചീത്ത വിളിയും കേട്ട സമീപ കടകളില്‍ ഉള്ളവരും അവിടെ ഒത്തു കൂടി. കൂടി നിന്നവരെല്ലാം അറബിയുടെ പക്ഷം ചേര്‍ന്ന് സംസാരിച്ചു....ഇതൊന്നുമറിയാതെ മുഹമ്മദ് ക നിദ്രയിലായിരുന്നു..... ഒടുവില്‍ മുഹമ്മദ് കായും ബഹളം കേട്ട് ഉണര്‍ന്നു, കിട്ടിയ വസ്ത്രവും ധരിച്ചു അയാള്‍ തന്റെ സ്ഥാപനത്തില്‍ എത്തുമ്പോള്‍ കണ്ട ജനക്കൂട്ടത്തെ കണ്ടു അമ്പരന്നു.....തിക്കി തിരക്കി തീന്‍ മേശക്ക് മുന്‍പില്‍ എത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൌരവം മുഹമ്മദ് കാക്കു ബോധ്യമായത്. തൊട്ടു മുന്‍പത്തെ ദിവസം ഭക്ഷണത്തില്‍ നിന്നും ഒരു മുടി കിട്ടിയതിന്റെ പേരില്‍ 2000 റിയാല്‍ പിഴ അടച്ച രശീതി ആ ഷര്‍ട്ടിന്റെ പോക്കറ്റില്‍ അപ്പോഴുമുന്റായിരുന്നു.. മുഹമ്മദ് ക ഒരു വേള ആലോചിച്ചു നിന്ന ശേഷം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആ അറബിയോടായി ചോദിച്ചു..
ഏഷ് ഫീ മുഷ്കില്‍ യാ ഹബീബി ?? (എന്താണ് സുഹൃത്തേ പ്രശ്നം)
ബൂഫിയയുറെ മുദീര്‍ ആണ് ഇയാളെന്ന് തിരിച്ചറിഞ്ഞ ആ അറബി വര്‍ദ്ധിതവീര്യത്തോടെ മുഹമ്മദ് കായോടായി ആക്രോശിച്ചു..
"മുഖ്മാഫീ അന്‍ത" ...??? മാഫീ ശുഫ് ഹാദി?? (നിനക്ക് ബുധിയില്ലേ? ഇത് കണ്ടു കൂടെ)
ആരോഗ്യ വകുപ്പ് ഓഫീസില്‍ പരാതിയായി സമര്‍പ്പിക്കാന്‍ ഇതിനകം തൊണ്ടി മുതല്‍ തന്റെ കയില്‍ ഉണ്ടായിരുന്ന കടലാസില്‍ അറബി പൊതിഞ്ഞിരുന്നു.. മുഹമ്മദ് കാക്കു വീണ്ടും കാണാന്‍ അയാള്‍ അത് വീണ്ടും തുറന്നതും മുഹമ്മദ് ക ആ പാറ്റയെ നോക്കി പറഞ്ഞു...
"അഖീ... ഹാദി ബസല്‍ അന്‍ത ശൂഫ്"..!! (സഹോദരാ ഇത് സവാളയാണ് നീ നോക്ക്)
കൂടി നിന്നവരെല്ലാം അമ്പരന്നു പരസ്പരം നോക്കി...
അത് സവാളയാണെന്ന് മുഹമ്മദ് ക ശക്തിയായി വാദിച്ചു...
ഒറ്റ നോട്ടത്തില്‍ തന്നെ അതൊരു പാറ്റയാണെന്ന് ഏതൊരു അന്ധനും പറയും ... എന്നിട്ടും മുഹമ്മദ് കാന്റെ വാദം കേട്ട
എല്ലാവരും അമ്പരന്നു..... വാദ പ്രതിവാദങ്ങല്‍ക്കിടെ മുഹമ്മദ് ക ആ പാറ്റ പറ്റിപ്പിടിച്ചിരിക്കുന്ന ഭാഗം ശക്തിയായി നുള്ളിയെടുത്ത് തന്റെ വായിലേക്കിട്ടു... കണ്ടു നിന്ന എല്ലാവരും സ്ഥബ്ദരായി പരസ്പരം നോക്കുമ്പോള്‍ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ മുഹമ്മദ് ക അത് ആസ്വദിച്ചു ചവക്കുകയായിരുന്നു....
എന്നിട്ട് അകത്തേക്ക് നോക്കി ഒരു ആഞ്ഞ്ജാ സ്വരത്തില്‍ പറഞ്ഞു...
"ജീബ് വാഹിദ് ദജാജ് മഗ്ലി ബിദൂന്‍ ബസല്‍" ....(ഒരു ചിക്കന്‍ ഫ്രൈ വിത്തൌട്ട് സവാള)
കണ്ടു നിന്ന എല്ലാവരും പരസ്പരം നോക്കി....അറബിയാനെന്കില്‍ ഇത് വരെ സംഭരിച്ചു വെച്ച ഊര്‍ജ്ജം മുഴുവന്‍ നഷ്ടമായ പോലെ മുഹമ്മദ് ക യെ നോക്കി .....
അയാള്‍ ഒരു ഗദ്ഗദത്തോടെ പറഞ്ഞു "വല്ലാഹി ഹിന്ദി കുല്ലും ഫീ മുഷ്കിലാ.."
എല്ലാവരും പിരിഞ്ഞു പോയ നേരം....ഞാന്‍ മുഹമ്മദ് കായോടു ചോദിച്ചു ...
ഇക്കാ നിങ്ങളെന്താ ചെയ്തത്....
വായില്‍ കൈയിട്ടു ചര്ധിക്കുന്നതിനിടയില്‍ കണ്ണില്‍ പൊടിഞ്ഞ കണ്ണീര്‍ ഇടത്തെ കൈയിന്റെ പിറകു വശം കൊണ്ട് തുടച്ചു കൊണ്ട് മുഹമ്മദ് ക പറഞ്ഞു..
സെമീ... നിനക്കറിയാമോ....ഇങ്ങനെയൊരു നാടകം കളിചില്ലായിരുന്നെങ്കില്‍ ഇന്ന് ഈ സ്ഥാപനം പൂട്ടി ഞാന്‍ ജയിലില്‍ പോകേണ്ടി വന്നേനെ.... എന്റെ വീട്ടിലെ കാര്യങ്ങളും സാമ്പത്തിക പ്രയാസങ്ങളും സെമിക്കും കുറെ അറിയുന്നതല്ലേ...!!!
നാട്ടില്‍ ആറു മാസം ലീവ് തികക്കാതെ എത്തിയത് തന്നെ നിവൃതിയില്ലാഞ്ഞിട്ടാ...ഇഖാമ പുതുക്കാന്‍ നിന്നോടും ഞാന്‍ കൈ നീട്ടിയില്ലേ? കഫീലിനു കൊടുക്കാന്‍ ഉള്ളത് ഇനി ഉണ്ടാക്കിയിട്ട് വേണം...കടയുടെ റുക്സ അതും തീരാനായി... വാടക ചോദിച്ചു ബില്‍ഡിംഗ് ഓണര്‍ ഇന്നലെ വന്നപ്പോ ഒരാഴ്ച കൂടി നീട്ടി തരാന്‍ അയാളുടെ കാലു പിടിച്ചതാ...ഇതിനിടക്ക് ഇതും കൂടി ആയാല്‍...
മുഹമ്മദ് കയെ പുറത്ത് തട്ടി ഞാനും ഒന്ന് അഭിനന്ദിച്ചു.... എന്നിട്ട് ഞാന്‍ പറഞ്ഞു.....
സൈന്യത്തേക്കാള്‍ സുശക്തമായ ഒന്നുന്റ്റ്.... സമയത്ത് എത്തിക്കഴിഞ്ഞ ആശയം...
===========================================================
ഇതില്‍ അബദ്ധം പിണഞ്ഞത് മുഹമ്മദ് കാക്കോ അതോ അറബിക്കോ..???
തീരുമാനം ഞാന്‍ നിങ്ങള്ക്ക് വിടുന്നു...
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment