ഫിര്‍ഭി മേരാ മന്‍ പ്യാസാ...
പാടിക്കൊണ്ടിരിക്കേ പാട്ടുകാരന്‍ അപ്രത്യക്ഷനായി പാട്ടു മാത്രമായി. പിന്നീടതും നഷ്ടമായി പാട്ടവശേഷിപ്പിച്ച അനുഭവം മാത്രം. സംഗീതത്തിന്‍്റെ പറഞ്ഞറിയിക്കാനാകാത്ത അതിന്ദ്രീയ അനുഭവത്തെക്കുറിച്ച് കവിതകളും കഥകളും എഴുതപ്പെട്ടിട്ടുണ്ട്. പേരിടാനാകാത്ത അത്തരം ഒരു സ്മരണയാണ് കിഷോര്‍ കുമാര്‍.
എണ്ണമറ്റ പാട്ടുകളിലൂടെയും സിനിമകളിലൂടെയും ഒരു തലമുറയെ ഒന്നാകെ വശീകരിച്ച ആ ശബ്ദത്തിന്‍്റെ ഓര്‍മ്മകള്‍ക്ക് ഇരുപത്തിനാല് വയസ്സ്്. 1987 ഒക്ടോബര്‍ 13നാണ് ആ ബഹുമുഖ പ്രതിഭ ലോകത്തോട് വിടപറഞ്ഞത്. അനുപമമായ ആലാപന ശൈലിയും ഹൃദയത്തെ തൊടുന്ന ശബ്ദവും കൊണ്ടാണ് കിഷോര്‍കുമാര്‍ മുഹമ്മദ് റഫി, മുകേഷ് തുടങ്ങിയ ഇതിഹാസങ്ങളുടെ തലപ്പൊക്കം കൈവരിച്ചത്. ഗായകന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍, നിര്‍മ്മാതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്്്, നടന്‍ എന്നീ രംഗങ്ങളിലെല്ലാം അദ്ദേഹം തന്‍്റെ വ്യത്യസ്തമായ ശബ്ദം കേള്‍പ്പിച്ചു.
ഹിന്ദി സിനിമാ ലോകത്ത് കൃതഹസ്തതയോടെ അത്രയേറെ മേഖലയില്‍ ഒരേ ഊര്‍ജ്ജപ്രസരണത്തോടെ പ്രവര്‍ത്തിച്ച ബഹുമുഖ പ്രതിഭ വേറെയില്ല.
1975ല്‍ അയോധ്യ എന്ന ചിത്രത്തില്‍ ദേവരാജന്‍ ഈണം പകര്‍ന്ന എബീസീഡീ... ചേട്ടന്‍ കേഡീ... എന്ന മലയാള പാട്ടുള്‍പ്പടെ എട്ടോളം ഭാഷകളില്‍ അദ്ദേഹം പാടി.
അബ്ബാസ് കുമാര്‍ ഗാംഗുലി എന്ന കിഷോര്‍ കുമാര്‍ ബംഗാളി ബ്രാഹ്മണരായ ഗാംഗൂലി കുടുംബത്തില്‍ 1929ലാണ് ജനിച്ചത്. ബാല്യം തൊട്ടേ സംഗീതത്തില്‍ താല്‍പര്യം കാണിച്ചു തുടങ്ങിയ കിഷോര്‍ ഗായകനും നടനുമായിരുന്ന കുന്ദന്‍ ലാല്‍ സൈഗാളിന്‍്റെ കടുത്ത ആരാധകനായി. അദ്ദേഹത്തിന്‍്റെ ആലാപന ശൈലിയെയാണ്്് കിഷോര്‍ പിന്‍പറ്റിയത്.
സഹോദരന്‍ ജോലി ചെയ്തിരുന്ന ബോംബേ ടാക്കീസില്‍ കോറസ് ഗായകനായാണ് കിഷോര്‍ സിനിമാ ജീവിതം ആരംഭിച്ചത്. 1946ല്‍ പുറത്തിറങ്ങിയ ശിക്കാരിയാണ് ആദ്യ സിനിമ. സംഗീത സംവിധായകനായ കേംചന്ദ് പ്രകാശാണ് സിദ്ദി എന്ന സിനിമയിലെ മാമേ കി ദുയേന്‍ ക്യോം മാങ്കൂ എന്ന പാട്ടു പാടാന്‍ അവസരം കൊടുത്തത്. കിഷോര്‍കുമാറിന്‍്റെ മൂത്ത സഹോദരന്‍ അശോക്് കുമാറിന് കിഷോര്‍ ഒരു നടനായി അറിയപ്പെടണമെന്നായിരുന്നു ആഗ്രഹം എന്നാല്‍ ആദ്യ കാലങ്ങളിലൊന്നും തന്നെ അദ്ദേഹം അഭിനയത്തില്‍ കാര്യമായ താല്പര്യം കാണിച്ചില്ല. എന്നാല്‍ തന്‍്റെ അപൂര്‍വ്വമായ പ്രതിഭാ പ്രസരണം കൊണ്ട് സിനിമയുടെ സമസ്ത മേഖലകളിലും നിറഞ്ഞു നിന്ന കിഷോര്‍ കുമാറിനെയാണ് പിന്നീട് ലോകം കണ്ടത്.
സംഗീതത്തില്‍ സാമ്പ്രദായികമായി പഠനം നടത്തിയിട്ടില്ലാത്ത കിഷോറിനെ തന്‍്റേതായ ശൈലി കണ്ടെത്താന്‍ സഹായിച്ചത് സംഗീത സംവിധായകനായ ആര്‍ഡി ബെര്‍മ്മനാണ്. കെ എല്‍ സൈഗാളിന്‍്റെ ശൈലി പിന്തുടര്‍ന്നിരുന്ന കിഷോറിനെ അതില്‍ നിന്ന് മറികടക്കാന്‍ ബര്‍മ്മന്‍ പ്രോത്സാഹിപ്പിച്ചു. ആസ്വാദക ലോകം ആദരവോടെ ശ്രവിച്ച കിഷോര്‍ ശൈലി രൂപപ്പെട്ടു വന്നത് അങ്ങനെ.
അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ്സ് റാലിയില്‍ പാടാനുള്ള സഞ്ജയ് ഗാന്ധിയുടെ നിര്‍ദ്ദേശത്തെ അവഗണിക്കാന്‍ കിഷോറിനെ പ്രേരിപ്പിച്ചത് സ്വന്തം ശബ്ദത്തിന്മേലുള്ള ആത്മവിശ്വാസമായിരിക്കും. ആ തിരുമാനമാണ് ആകാശവാണിയും ദൂരദര്‍ശനും കിഷോറിന്‍്റെ പാട്ടിനു നേരെ അപ്രഖ്യാപിതമായ വിലക്കേര്‍പ്പെടുത്താനുണ്ടായ കാരണം. എന്നാല്‍ കാലം കടപുഴക്കിയെറിഞ്ഞ ജീര്‍ണ്ണവൃക്ഷങ്ങളുടെ ആരും ഓര്‍ക്കാത്ത പൊടിപടലങ്ങള്‍ക്കു മേല്‍ കാല്‍നൂറ്റാണ്ടിനോടടുക്കുന്ന ആ ശബ്ദവീചികള്‍ അലയടിക്കുന്നു. ഓര്‍മ്മകളുടെ ദാഹം മാറ്റുന്ന കിഷോറിന്‍്റെ ആ രാഗ വിസ്മയം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment