ചെറിയ മനോരോഗമുള്ള സന്തോഷ് പണ്ഡിറ്റിനെ പോലുള്ളവരുടെ സിനിമക്കും കേരളത്തില്‍ പ്രേക്ഷകരുണ്ടാകുന്നത് കഷ്ടമാണെന്ന് ചലച്ചിത്ര താരം മാമുക്കോയ. ഇത് കാണാനും ആളുണ്ടാകുന്നതാണ് ഇത്തരം സിനിമകള്‍ക്ക് വന്‍ പ്രചാരം ലഭിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, സ്വന്തമായി സിനിമയൊരുക്കി അത് തിയറ്ററിലെത്തിച്ച സന്തോഷ് പണ്ഡിറ്റിന്‍െറ സാഹസികത അംഗീകരിക്കണം. വീട് വരെ വിറ്റാണ് അയാള്‍ സിനിമയെടുക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത്തരം ആളുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന്‍െറ പൊരുള്‍ മനസ്സിലാവുന്നില്ളെന്നും മാമുക്കോയ പറഞ്ഞു.
30 വര്‍ഷം നാടകത്തിന് വേണ്ടി ചെലവഴിച്ച ശേഷമാണ് ഞാന്‍ സിനിമാ ലോകത്തെത്തിയത്. അവാര്‍ഡിന് വേണ്ടി ഒരിക്കലും അഭിനയിച്ചിട്ടില്ല. എങ്കിലും ചില അംഗീകാരങ്ങള്‍ തേടിയെത്തിയതില്‍ സന്തോഷമുണ്ട്.
പലര്‍ക്കും അര്‍ഹിച്ച പരിഗണന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ലഭിക്കാറില്ല. നൂറുകണക്കിന് ചിത്രങ്ങളില്‍ അഭിനയിക്കുകയും ഒട്ടേറെ സിനിമകളുടെ സംവിധാനം നിര്‍വഹിക്കുകയും നിര്‍മിക്കുകയും ചെയ്ത മധുവിന് ഇതുവരെ പത്മശ്രീ ലഭിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജയറാമിന് ലഭിച്ചിട്ടുണ്ട്.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment