Monday, 31 October 2011

Re: [www.keralites.net] ആര്‍ . ബാലകൃഷ്ണപിള്ള നാളെ ജയില്‍മോചിതനാകും

 

So What??? Nothing!!!!!!! This is a common practice of our respected two ruler wings Left and Right..

The Criminal from our left Party  (who killed Jayakrishnan Master also got the same)



2011/10/31 Prathiba Sundaram <prathibasam@yahoo.com>
 

ആര്‍ . ബാലകൃഷ്ണപിള്ള നാളെ ജയില്‍മോചിതനാകും

 
തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് (ബി) നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ള നാളെ ജയില്‍ മോചിതനാകും. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിട്ടയക്കപ്പെടുന്ന 138 തടവുകാരുടെ പട്ടികയിലാണ് ആര്‍.ബാലകൃഷ്ണപിള്ളയും ഇടംപിടിച്ചത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.
ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച ബാലകൃഷ്ണപിള്ളയെ 2011 ഫെബ്രുവരി 18നാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. പിന്നീട് ചികിത്സാര്‍ഥം പിള്ളയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുപ്രീംകോടതി അഴിമതിക്കു ശിക്ഷിച്ച ആള്‍ക്ക് ഇതാദ്യമായാണ് ശിക്ഷാ ഇളവ് ലഭിക്കുന്നത്. പിള്ളയ്ക്ക് നേരത്തെ പലപ്പോഴായി 75 ദിവസത്തെ പരോള്‍ അനുവദിച്ചിരുന്നു. എന്നാല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുന്‍ ഐ.ജി കെ ലക്ഷ്മണക്ക് ശിക്ഷാ ഇളവില്ല.
സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് മൂന്നുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് 15 ദിവസത്തെ ഇളവും ആറുമാസം തടവുശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒരുമാസം ഇളവും ലഭിക്കും. ആറ് മുതല്‍ ഒരുവര്‍ഷം വരെ ശിക്ഷയുള്ളവര്‍ക്ക് രണ്ട് മാസവും ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനുമിടയില്‍ തടവു ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് മൂന്നുമാസവും ഇളവ് നല്‍കും. എട്ടുവര്‍ഷം ശിക്ഷ അനുഭവിച്ചവര്‍ക്ക് ആറുമാസം വരെ ഇളവും ലഭിക്കും. ജീവപര്യന്തം തടവുകാര്‍ക്ക് ഒരുവര്‍ഷത്തെ ഇളവാണ് ലഭിക്കുക. പിള്ളയടക്കം 2500 തടവുകാര്‍ക്കാണ് പുതിയ ഉത്തരവിന്റെ ഗുണം ലഭിക്കുക.

www.keralites.net


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment