Thursday, 20 October 2011

[www.keralites.net] മുതലാളിതതം പ്രതിസന്ധിയില്‍??

 

പണിമുടക്ക് പൂര്‍ണം: ഗ്രീസ് നിശ്ചലമായി




ആതന്‍സ്: സര്‍ക്കാറിന്റെ ചെലവുചുരുക്കല്‍ പദ്ധതിക്കെതിരെ ആരംഭിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ ഗ്രീസ് നിശ്ചലമായി. തലസ്ഥാന നഗരമായ ആതന്‍സില്‍ സമരക്കാരും പോലീസും ഏറ്റുമുട്ടി. പോലീസിനെ കല്ലും പുകബോംബുമെറിഞ്ഞ് നേരിട്ട സമരക്കാര്‍ക്ക് നേരെ കണ്ണീര്‍വാതക പ്രയോഗമുണ്ടായി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഗ്രീസില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ നിര്‍ദേശങ്ങളടങ്ങിയ ബില്ലിന്റെ അംഗീകാരത്തിനായുള്ള വോട്ടെടുപ്പ് പാര്‍ലമെന്റില്‍ നടക്കുന്നതിനിടെയാണ് പുറത്ത് ജനങ്ങളുടെ പ്രതിഷേധം അലയടിച്ചത്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ നടക്കുന്ന പണിമുടക്കില്‍ ജയില്‍ ഗാര്‍ഡുകളുള്‍പ്പെടെ മിക്കവാറും എല്ലാവിഭാഗം തൊഴിലാളികളും പങ്കെടുത്തു. ചെറുകിട വ്യാപാരികളും കച്ചവടക്കാരും കൂടി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ പണിമുടക്ക് പൂര്‍ണ വിജയമായി.

ആതന്‍സില്‍ നടന്ന റാലിയില്‍ രണ്ട് ലക്ഷത്തോളം പേര്‍ അണിനിരന്നു. മറ്റ് പ്രധാന നഗരങ്ങളിലും പതിനായിരങ്ങള്‍ പങ്കെടുത്ത റാലി നടന്നു. ചെറുകിട വ്യാപാരികളും കച്ചവടക്കാരും ആദ്യമായാണ് സമരത്തിന്റെ ഭാഗമായത്. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ 12 മണിക്കൂര്‍ സമരം പ്രഖ്യാപിച്ചതിനാല്‍ നൂറ്റമ്പതോളം വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കി. തീവണ്ടി-ബസ് സര്‍വീസുകളും പൂര്‍ണമായും സ്തംഭിച്ചു. തുറമുഖ-കപ്പല്‍ നിര്‍മാണ തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തു. നിയമമന്ത്രാലയത്തിന് മുന്നില്‍ നടന്ന പ്രകടനത്തില്‍ നൂറുകണക്കിന് ജയില്‍ഗാര്‍ഡുമാരാണ് പങ്കെടുത്തത്.

സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന ചെലവുചുരുക്കല്‍ പദ്ധതി സാധാരണക്കാരനെ ഞെക്കിക്കൊല്ലുന്നതാണെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം. പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വെട്ടിക്കുറയ്ക്കല്‍, ആനുകൂല്യങ്ങള്‍ എടുത്തുമാറ്റല്‍, നികുതി വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദേശങ്ങളടങ്ങിയ പാക്കേജിന്‍മേല്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി ജോര്‍ജ് പാപന്‍ദ്ര്യൂ സര്‍ക്കാറിന് നാല് സീറ്റിന്റെ ഭൂരിപക്ഷം മാത്രമാണ് പാര്‍ലമെന്റിലുള്ളത്. രാജ്യത്തെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ പിന്തുണയ്ക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യര്‍ഥന ഭരണകക്ഷി അംഗങ്ങള്‍ തന്നെ നിരാകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഗ്രീസിന്റെ കടബാധ്യത മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 162 ശതമാനമായി വര്‍ധിച്ച സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക നടപടികള്‍ സ്വീകരിക്കണമെന്നാണ് അന്താരാഷ്ട്ര നാണയനിധിയും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെടുന്നത്. ധനക്കമ്മിയില്‍ ഗണ്യമായ കുറവ് വരുത്തിയാല്‍ മാത്രമേ സാമ്പത്തികരക്ഷാ പാക്കേജ് അനുവദിക്കാന്‍ കഴിയുകയുള്ളൂവെന്നും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ വ്യവസ്ഥവെക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ സമ്പന്ന വിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ നിലനിര്‍ത്തി സാധാരണക്കാരന്റെമേല്‍ കടുത്ത ബാധ്യതകള്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് പ്രക്ഷോഭകരുടെ ആക്ഷേപം.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment