സമ്പത്ത് കൊണ്ടുള്ള പ്രയോജനങ്ങള്‍
സമ്പത്ത് കൊണ്ട് ഐഹികമായും പാരത്രികമായും നിരവധി പ്രയോജങ്ങള്‍ ഉണ്ട്. ദീനിയ്യായ പ്രയോജനങ്ങളെക്കുറിച്ച് ഒരു ലഘു പരാമര്‍ശം മാത്രമാണിവിടെ നടത്താന്‍ ഉദ്ദേശിക്കുന്നത്. ഐഹികമായ പ്രയോജങ്ങള്‍ വര്‍ദ്ധിച്ച പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നതാണല്ലോ. സമ്പത്ത് കൊണ്ടുള്ള ദീനിയ്യായ പ്രയോജനങ്ങള്‍ പ്രധാനമായും മൂന്നായി തരം തിരിക്കാം.
1.ആരാധനയിലോ ആരാധനക്കുള്ള അവസരം ലഭിക്കുന്നതിലോ സ്വദേഹത്തിനു വേണ്ടി സമ്പത്ത് ചിലവഴിക്കല്‍.
ആരാധനയില്‍ സ്വദേഹത്തിനു വേണ്ടി ചിലവഴിക്കുക എന്നാല്‍ ഹജ്ജ് പോലെ സമ്പത്തില്ലാതെ നിര്‍വഹിക്കാന്‍ കഴിയാത്ത സല്‍ക്കര്‍മ്മങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കലാണ്. ആരാധനക്ക് പ്രയോജനപ്പെടുന്നതില്‍ ചിലവഴിക്കുക എന്നത് കൊണ്ടുദ്ദേശം ഉപജീവനത്തിനുള്ള അത്യാവശ്യ ചിലവുകളാണ്. അത്യാവശ്യം ചിലവഴിക്കാന്‍ സമ്പത്തില്ലെങ്കില്‍ അത് നേടിയെടുക്കുന്നതിലേക്ക് മനസ്സ് തിരിയുകയും മത കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരികയും ചെയ്യും. ആരാധനാ കാര്യത്തില്‍ അനിവാര്യമായി ചിലവഴിക്കുന്നതും ആരാധന തന്നെയാണ്. അപ്പോള്‍ ഐഹികത്തില്‍ നിന്ന് ദീനിന്ന് സഹായകമായ സമ്പാദ്യം ദീനിയ്യായ ഫലങ്ങളില്‍ പെട്ടത് തന്നെയാണ്. ആവശ്യത്തിലധികമുള്ള ചിലവഴിക്കല്‍ ഐഹിക ഫലങ്ങള്‍ മാത്രമാണെന്നോര്‍ക്കുക.
2.സമ്പത്ത് ജനങ്ങള്‍ക്ക് കൊടുക്കല്‍.
ഇത് നാലു വിധമുണ്ട്.
1. ധര്‍മ്മം ചെയ്യല്‍ : ധര്‍മ്മം അല്ലാഹുവിന്റെ കോപത്തെ ശമിപ്പിക്കുമെന്നും മറ്റുമുള്ള ധര്‍മ്മത്തിന്റെ ശ്രേഷ്ഠതകള്‍ ഏറെ പരിചിതമാണല്ലോ.
2 ഐശ്വര്യമുള്ളവര്‍ക്കും പ്രമാണികള്‍ക്കും മറ്റും സല്‍ക്കാരമായും സമ്മാനങ്ങളായും സഹായമായും മറ്റും ചെലവഴിക്കല്‍. ഇതിനു "സദഖ" എന്ന് പറയാന്‍ പറ്റില്ല. ധര്‍മ്മം ഭുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് കൊടുക്കുന്നതാണ്. എങ്കിലും ഇതിനു മതപരമായ പല പ്രയോജനങ്ങളുമുണ്ട്. സഹോദരങ്ങളും സുഹൃത്തുക്കളും ധാരാളമുണ്ടാകുന്നത് ഇത് കൊണ്ടാണല്ലോ. ഈ വിധം ചിലവഴിക്കാത്തവന്‍ ഔദാര്യവാനല്ല. ഔദാര്യം കാണിക്കല്‍ വളരെ പ്രതിഫലമുല്ലതാണ്. ബുദ്ധിമുട്ടുന്നവര്‍ക്കല്ലാതെയും സമ്മാനങ്ങള്‍ നല്‍കുന്നതും സല്‍ക്കരിക്കുന്നതും പ്രയോജനപ്രദമാണെന്ന് വ്യക്തമാക്കുന്ന നിരവധി ഹദീസുകള്‍ ഉണ്ട്.
3.തന്നെക്കുറിച്ച് കുറ്റം പറയാതിരിക്കാന്‍ വേണ്ടി കവികള്‍ വിഡ്ഢികള്‍ മുതലായവര്‍ക്ക് ധനം കൊടുക്കല്‍. ഇതിനു താല്‍ക്കാലിക ഫലത്തോടൊപ്പം മതപരമായ ഫലങ്ങളുമുണ്ട്. അഭിമാനം സംരക്ഷിക്കാന്‍ വേണ്ടി ചിലവഴിക്കുന്ന ധനം ധര്‍മ്മമായി പരിഗണിക്കപ്പെടുമെന്ന് നബി (സ) പറഞ്ഞിരിക്കുന്നു. പരദൂഷണം പറയുക, മാത്സര്യം വളര്‍ത്തുക, ശരീഅത്ത് നിയമം ലംഘിച്ചു പ്രതിക്രിയ ചെയ്യുക തുടങ്ങിയ തെറ്റായ കാര്യങ്ങള്‍ തടയാന്‍ ഇത് കൊണ്ട് കഴിയുമെന്നിരിക്കെ മതപരമായ പ്രയോജനമുണ്ടാവാതിരിക്കുന്നതെങ്ങനെ?
4.വേലക്കാര്‍ക്ക് കൊടുക്കല്‍ : മനുഷ്യന്നാവശ്യമായ അനവധി തൊഴിലുകള്‍ ഉണ്ട്. അവയെല്ലാം സ്വയം ചെയ്യാനൊരുമ്പെടുമ്പോള്‍ അവക്കായി ധാരാളം സമയം വിനിയോഗിക്കേണ്ടി വരുന്നു. അപ്പോള്‍ ആലോചന, സൂക്ഷ്മ വിചാരം എന്നിവയില്‍ മുഴുകി ആത്മീയ വഴിയില്‍ സഞ്ചരിക്കാന്‍ കഴിയാതെ വരുന്നു. സംപത്തില്ലാത്തവന് ഭക്ഷണത്തിനും മറ്റും സ്വയം അധ്വാനിക്കേണ്ടി വരുമല്ലോ. ഓരോരുത്തരും സ്വയം ചെയ്യേണ്ട ദിക്ര്‍ ഫിക്റുകളില്‍ ചിലവഴിക്കാന്‍ വേണ്ടത്ര സമയം കിട്ടാതെ വരികയും ചെയ്തേക്കാം. ഈ നഷ്ടമൊഴിവാക്കാന്‍ സമ്പത്ത് ഉള്ളവന് വേലക്കാരെ ഉപയോഗപ്പെടുത്തിയാല്‍ സാധിക്കുന്നതാണ്.
3. ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കല്‍
പള്ളി നിര്‍മ്മിക്കുക , പാലം പണിയുക, ആതുരാലയങ്ങള്‍ സ്ഥാപിക്കുക, വഴിയറിയാനുള്ള ചൂണ്ടു പലകകള്‍ നാട്ടുക തുടങ്ങിയ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കല്‍.ഇത് മരണാനന്തരവും നിരന്തരം പ്രതിഫലം ലഭിക്കുന്ന കര്‍മ്മങ്ങളാണ്. സജ്ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഗുണം ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുക്കാവുന്നതാണ്.
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment