ന്യൂഡല്‍ഹി: ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ ധനാഢ്യ കുടുംബങ്ങളുടെ എണ്ണം യൂറോപ്പിലേതിനും കൂടുതല്‍. വിപണി ഗവേഷണ സ്ഥാപനമായി ടി.എന്‍.എസ് നടത്തിയ പഠനം അനുസരിച്ചാണിത്്. ഇന്ത്യയില്‍ 30 ലക്ഷത്തോളം ധനാഢ്യ കുടുംബങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ധാനാഢ്യരുടെ കാര്യത്തില്‍ ഇന്ത്യ ചൈനയോടൊപ്പം വേഗത്തില്‍ വളരുകയാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജര്‍മനിയും, ഫ്രാന്‍സും ഇക്കാര്യത്തില്‍ ഇന്ത്യക്ക് പിന്നിലാണ്.
ചൈനയടക്കമുള്ള 24 വിപണികളില്‍ നിന്ന് 12000 പേരെയോളം പങ്കെടുപ്പിച്ച സര്‍വേക്ക് ശേഷമാണ് ടി.എന്‍.എസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 50 ലക്ഷം രൂപയിലധികം നിക്ഷേപിക്കാന്‍ പ്രാപ്തിയുള്ള കുടുംബങ്ങളെയാണ് ധനാഢ്യ കുടുംബങ്ങളായി പരിഗണിച്ചത്. ധനാഢ്യരില്‍ ശരാശരി നൂറു കോടി ഡോളറിലധികം നിക്ഷേപിക്കാന്‍ പ്രാപ്തിയുള്ള നിക്ഷേപകരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ആദ്യ അഞ്ചില്‍ ഇടം
നേടി. യു.എ.ഇ, സിംഗപ്പൂര്‍, ഹോങ് കോങ്, സ്വീഡന്‍ എന്നിവയാണ് മറ്റു നാല് രാജ്യങ്ങള്‍.
2015 വര്‍ഷത്തോടെ ഇന്തയിലെ ആഢംബര വിപണിയുടെ വാര്‍ഷിക വളര്‍ച്ച 25 ശതമാനം ഉയര്‍ന്ന് 1470 കോടി ഡോളറായിരിക്കുമെന്നാണ് കരുതുന്നത്. അതേസമയം, സമ്പന്നരുടെ വളര്‍ച്ച കൂടുകയാണെങ്കിലും രാജ്യത്തെ ധനാഢ്യരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ്. സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ മുന്നിലുള്ള ചൈനയിലും ഇത് ഒരു ശതമാനം തന്നെയാണ്. എന്നാല്‍, ഇക്കാര്യത്തില്‍ അമേരിക്കയാണ് മുന്നില്‍. അമേരിക്കയിലെ ധനാഢ്യരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 27 ശതമാനമാണ്.
നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ പുരുഷന്‍മാരാണ് മുന്നില്‍. 80 ശതമാനം. മധ്യ യൂറോപ്പില്‍ 79 ശതമാനവും പുരുഷന്‍മാരാണ് ബിസിനസ് തീരുമാനങ്ങളെടുക്കുന്നത്. അതേസമയം, അമേരിക്കയില്‍ സ്ത്രീകളാണ് മുന്നില്‍. 55 ശതമാനം
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment