Sunday, 4 September 2011

[www.keralites.net] ഓണത്തിരക്കില്‍.... ഇന്നലെ തൃശൂര്‍

 

ഓണത്തിരക്കില്‍.... ഇന്നലെ തൃശൂര്‍

ഞായറാഴിച്ച രാവിലെ പത്രം തുറന്നപ്പോള്‍ കണ്ടത് നയനാനന്ദകരമായ കാഴ്ചയായിരുന്നു....
കനത്ത മഴയില്‍ രൌദ്ര ഭാവം പൂണ്ട അതിരപ്പിള്ളി വെള്ളച്ചാട്ടം!!
ഓടി അവിടെ എത്താന്‍ മനസ്സ് കൊതിച്ചു...
പക്ഷെ ഗുരുവായൂരില്‍ ഒരു കല്യാണം കൂടാന്‍ ഉള്ളതിനാല്‍ അങ്ങോട്ട്‌ പോയി...

പത്രത്തില്‍ ഉണ്ടായിരുന്ന മറ്റു ചില വാര്‍ത്തകള്‍ അത്ര ശ്രദ്ധിച്ചില്ല.
കുഴികള്‍ നിറഞ്ഞ റോഡും... ഗുരുവായൂരില്‍ ജനപ്രവാഹവും...

കുണ്ടും കുഴിയും നിറഞ്ഞ റോഡും റോഡിലെ വിവാഹ വാഹനങ്ങളുടെ തിരക്കും കൊണ്ട്
ഗുരുവായൂര്‍ എത്താന്‍ ഒരു മണിക്കൂര്‍ കൂടുതല്‍ എടുത്തു...
അവിടെ എത്തിയപ്പോള്‍ വരവേറ്റത് കിലോമീറ്ററുകള്‍ നീണ്ട quee ആയിരുന്നു.
219 വിവാഹവും 800 ചോറൂനും നടന്നു!!!

നല്ല മഴ ആയിരുന്നത് കൊണ്ട് ക്യാമറ എടുത്തില്ല...
മൊബൈലില്‍ എടുത്ത ചില ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു...
കളര്‍ പൊടിയില്‍ തീര്‍ത്ത വിനായക രൂപം... അമ്പല നടയില്‍വിവാഹ വേദി....ക്ഷേത്ര പരിസരം
ഓണം ഷോപ്പിങ്ങും ഇന്നലെ തന്നെ നടത്തി... അത് ഉച്ചക്ക്
തൃശൂര്‍ നഗരത്തില്‍ കാല്‍ കുത്താന്‍ സ്ഥലമില്ല!!!

No comments:

Post a Comment