ഭരണം സുതാര്യമാക്കാനുള്ള നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് തത്സമയം ഇന്റര്‍നെറ്റിലൂടെ സംപ്രേഷണം ചെയ്യാന്‍ തുടങ്ങി. മറ്റ് മന്ത്രിമാരും ഇത് പിന്തുടരുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ മാത്രം ഇന്റര്‍നെറ്റ് സംപ്രേഷണം തുടങ്ങി.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ജനസമ്പര്‍ക്ക പരിപാടി തുടങ്ങുമെന്ന് അറിയിച്ചെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ താലൂക്കാസ്ഥാനങ്ങളില്‍ പ്രതിമാസം ജനസമ്പര്‍ക്ക പരിപാടി തുടങ്ങി; നടക്കുന്നുവെന്നു മാത്രം.
ഒരു രൂപയ്ക്ക് അരി
സര്‍ക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം. ആഗസ്ത് 27 ന് തുടങ്ങി. അരിയുടെ ഗുണത്തെക്കുറിച്ച് മുമ്പത്തെപ്പോലെ പരാതിയുയര്‍ന്നെങ്കിലും വിതരണം പാളിച്ചയില്ലാതെ നടപ്പിലാക്കാന്‍ കഴിഞ്ഞു. 35 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പ്രയോജനം. റേഷന്‍കാര്‍ഡിനായി കെട്ടിക്കിടക്കുന്ന മൂന്നുലക്ഷം അപേക്ഷകളില്‍ തീര്‍പ്പ്. ഒപ്പം പുതുതായി രണ്ടുലക്ഷം റേഷന്‍കാര്‍ഡുകളുടെ അപേക്ഷകളിലും തീര്‍പ്പുണ്ടാക്കി. പച്ചക്കറി വിത്ത് കിറ്റ് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. എന്നാല്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ആദിവാസികളെ ബി.പി.എല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള പദ്ധതി പൂര്‍ത്തിയാക്കാനായില്ല.
വന്‍പദ്ധതികള്‍ക്ക് വേഗം
സ്മാര്‍ട്ട് സിറ്റി, വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികള്‍ക്ക് വേഗം കൂട്ടി. സ്മാര്‍ട്ട് സിറ്റി സാക്ഷാത്കരിക്കപ്പെട്ടു. വിഴിഞ്ഞം തുറമുഖം പണിയാന്‍ കരാര്‍ ക്ഷണിച്ചു. അന്താരാഷ്ട്ര പ്രശസ്തിയുള്ള 12 കമ്പനികള്‍ അപേക്ഷ നല്‍കി. കമ്പനികളുടെ സാങ്കേതിക അവലോകനം നടക്കുന്നു. മുഖ്യമന്ത്രി ചെയര്‍മാനായി കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ രൂപവത്കരിച്ചു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ പ്രത്യേക ഉദ്യോഗസ്ഥനായി നിയമിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടി ത്വരിതപ്പെടുത്താന്‍ തീരുമാനം. കിന്‍ഫ്ര, റവന്യൂ വകുപ്പ്, ബാങ്കുകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നടപടി.
ശ്രദ്ധയോടെ പുനരധിവാസം
വര്‍ഷങ്ങളായി നീറുന്ന പുനരധിവാസ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ ശ്രദ്ധേയം. എന്‍ഡോസള്‍ഫാന് ഇരയായി മരിച്ചവരുടെ കുടുംബത്തിന് സഹായധനം ഒരുലക്ഷമായി ഉയര്‍ത്തി. ഇരുന്നൂറോളം പേര്‍ക്കുകൂടി പാക്കേജിന്റെ പ്രയോജനം.
മംഗലാപുരത്തെ മൂന്ന് ആശുപത്രികള്‍ ഉള്‍പ്പെടെ അഞ്ച് അസ്പത്രികളില്‍ സൗജന്യ ചികിത്സയ്ക്ക് പദ്ധതി. പാക്കേജിലെ പരാതി പരിഹരിക്കാന്‍ ആരോഗ്യമന്ത്രി അധ്യക്ഷനായ ഏകജാലക സംവിധാനം. വയനാട്ടിലെ അവിവാഹിതരായ അമ്മമാരുടെ പുനരധിവാസത്തിന് ഡി.ഐ.ജിയുടെ അധ്യക്ഷതയില്‍ സമിതി. ബാലവേലയും ഭിക്ഷാടനവും നിയന്ത്രിക്കാന്‍ നടപടി തുടങ്ങിയെങ്കിലും ലക്ഷ്യം കണ്ടില്ല
No comments:
Post a Comment