Tuesday, 6 September 2011

[www.keralites.net] ഓണലൈന്‍ ഓണം കെങ്കേമം

 

  • ഓണലൈന്‍ ഓണം കെങ്കേമം
  • Fun & Info @ Keralites.netഇന്റര്‍നെറ്റ് രംഗത്തും ഓണവിശേഷങ്ങള്‍ പൊടിപൊടിക്കുകയാണ്. ലോകമെങ്ങും ചേക്കേറിയ മലയാളിക്ക് നാടിന്റെ മണമുള്ള ആഘോഷം ഓണ്‍ലൈനായി അനുഭവിക്കാന്‍ ഇന്ന് അവസരം ഏറെ. പരസ്പരം കാണുന്ന അവസരങ്ങള്‍ തീരെ കുറഞ്ഞ, തിരക്കിന്റെയും ഒറ്റപ്പെടലിന്റെയും ലോകത്ത് ആഘോഷവേളകളിലെ കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍ ഇല്ലാതായിക്കഴിഞ്ഞു. പരസ്പരം പൊങ്ങച്ചം കാണിക്കാനുള്ള വേദികളില്‍ മാത്രമാണ് ഇന്ന് ഈ ആഘോഷക്കൂട്ടായ്മ അരങ്ങേറുന്നത്. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അടിയൊഴുക്ക് അത്തരം വേദികളില്‍ പൊടിയിട്ടു നോക്കിയാല്‍ കാണില്ല.

    അതിനിടെ, സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ തുറന്നുകിട്ടിയ വേദികളാണ് പുതുമ. ഓണ്‍ലൈന്‍ വഴി ഓണാശംസകളും ഓണസമ്മാനങ്ങളും കൈമാറുന്നത് പഴഞ്ചനാകുന്നു. ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ വെബ്സൈറ്റുകളില്‍ യുവത്വത്തിന്റെ ഓണം അരങ്ങുതകര്‍ക്കുകയാണ്. ഓണച്ചിത്രങ്ങളും ഓണവിഭവങ്ങളും ചിത്രങ്ങളാക്കി കൈമാറുന്നതില്‍ ഒതുങ്ങുന്നു അവരുടെ ഓണം എന്ന കുറവുണ്ടെങ്കിലും അങ്ങനെയെങ്കിലും ഒരു നല്ല നാളിന്റെ ഓര്‍മകള്‍ നിലനില്‍ക്കുന്നു എന്നത് ആശ്വാസകരം. ഓണത്തിന്റെ പേരില്‍ നൂറുകണക്കിനു കമ്മ്യൂണിറ്റികള്‍ വിവിധ സോഷ്യല്‍ വെബ്സൈറ്റുകളിലുണ്ട്.

    ഇന്ത്യവീഡിയോ എന്ന പോര്‍ട്ടല്‍ ഒരുക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്മുറിയില്‍ ഓണവിഭവങ്ങള്‍ തയ്യാറാക്കുന്നതിന്റെ വീഡിയോ പുതുമയാണ്. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മാങ്ങാ പച്ചടി, അടപ്രഥമന്‍ , കിച്ചടി, പഴപ്പായസം, പാല്‍പ്പായസം തുടങ്ങി 25 ഓണ വിഭവങ്ങള്‍ തയ്യാറാക്കുന്നതിന്റെ വിശദമായ അവതരണം ഈ വീഡിയോകളില്‍ ഉണ്ട്. ഈ വിഭവങ്ങള്‍ മറ്റു നാട്ടുകാര്‍ക്കും ഒന്നു പരീക്ഷിച്ചു നോക്കാന്‍ നല്ല അവസരമാണിത്. ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി തന്റെ പ്രജകളുമായി നിത്യവും ബന്ധപ്പെടാനും അങ്ങനെ വര്‍ഷംതേറുമുള്ള സന്ദര്‍ശനം ഒഴിവാക്കാനുമുള്ള സാധ്യതകളും മാവേലി മന്നന്‍ ആലോചിച്ചാലും അത്ഭുതമില്ല. ഇനി മുതല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രജകളെ കാണുന്നതും അദ്ദേഹത്തിന്റെ പരിഗണനയില്‍ ഉണ്ടെന്നു കേള്‍ക്കുന്നു.

No comments:

Post a Comment