Monday, 29 August 2011

[www.keralites.net] ഫെയ്‌സ്ബുക്കിന് ലക്ഷംകോടി പേജ് വ്യൂ!!!!!!!!

 


സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റായ ഫെയ്‌സ്ബുക്കിന്റെ പ്രതിമാസ പേജ് വ്യൂ ഒരു ട്രില്യണ്‍ (ലക്ഷം കോടി) കടന്നതായി റിപ്പോര്‍ട്ട്. ഗൂഗിളാണ് ഈ കണക്ക് പുറത്തു വിട്ടത്.

ജൂണിലെ കണക്കാണിത്. ഗൂഗിളിന്റെ 'ഡബിള്‍ ക്ലിക്ക് ആഡ് പ്ലാനര്‍' റാങ്കിങ് പ്രകാരമാണ്, ഫെയ്‌സ്ബുക്കിന്റെ പ്രതിമാസ പേജ് വ്യൂ ലക്ഷം കോടി കവിഞ്ഞതായി വ്യക്തമായത്.

ഗൂഗിളിന്റെ നിയന്ത്രണത്തിലല്ലാതെ നടക്കുന്ന വെബ്ബ് ട്രാഫിക്കിന്റെ കാര്യം ഈ കണക്കില്‍ പെടുന്നില്ല. എന്നുവെച്ചാല്‍, ഫെയ്‌സ്ബുക്കിന്റെ പേജ് വ്യൂ ഇതിലും കൂടുതലായിരിക്കുമെന്ന് സാരം.

ഗൂഗിളിന്റെ ഡേറ്റ പ്രകാരം ഫെയ്‌സ്ബുക്കിന് ജൂണിലുണ്ടായിരുന്നത് 87 കോടി സന്ദര്‍ശകരാണ്. ഫെയ്‌സ്ബുക്ക് പറയുന്നത് അതിന് 75 കോടി അംഗങ്ങളുണ്ട് എന്നാണ്.

ഡബിള്‍ ക്ലിക്ക് ആഡ് പ്ലാനര്‍ റാങ്കിങിന് ഗൂഗിള്‍ ഡോട്ട് കോം, ജിമെയില്‍ തുടങ്ങിയ സര്‍വീസുകളെ ഗൂഗിള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, യുട്യൂബിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുട്യൂബിന് ജൂണില്‍ 79 കോടി സന്ദര്‍ശകരുണ്ടായിരുന്നു എന്ന് റാങ്കിങ് പ്രകാരം വ്യക്തമായി. പ്രതിമാസ പേജ് വ്യൂ ഏതാണ്ട് 100 ബില്യണ്‍ ആണ്.

ഗൂഗിളിന്റെ പ്രതിയോഗിയായ യാഹൂവാണ് 59 കോടി സന്ദര്‍ശകരമായി ജൂണില്‍ മൂന്നാംസ്ഥാനത്തെത്തിയത്. 78 ബില്യണ്‍ ആണ് യാഹൂവിന്റെ പേജ് വ്യൂ. യാഹൂവിന്റെ മുന്നേറ്റത്തിന് ശക്തിപകരുന്നത് മൈക്രോസോഫ്ടിന്റെ സെര്‍ച്ച് എഞ്ചിനായ ബിങ് ആണ്.

യാഹൂവിന്റെ കാര്യം ഒഴിവാക്കിയാല്‍, സ്വന്തംനിലയ്ക്ക് പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് ബിങ് സെര്‍ച്ച് എഞ്ചിന്‍. 23 കോടി സന്ദര്‍ശകരാണ് ബിങിനുള്ളത്. പേജ് വ്യൂ 9.6 ബില്യണ്‍.
www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment