Monday, 29 August 2011

[www.keralites.net] മുടക്കാനാവില്ല, മണികണ്ഠന് ഒരു നോമ്പും

 

മുടക്കാനാവില്ല, മണികണ്ഠന് ഒരു നോമ്പും

ദോഹ: റമദാന്‍ വിട പറയാനൊരുങ്ങുമ്പോള്‍ മണികണ്ഠനും ചെറിയൊരു വിഷമമുണ്ട്. ഇതുവരെ ഒരു നോമ്പുപോലും മുടക്കിയിട്ടില്ല. പന്ത്രണ്ടുവര്‍ഷമായി തുടരുന്ന പതിവാണ്. കൂട്ടുകാരായ അക്ബറും അമീറും ശംസുക്കയുമൊക്കെ നോമ്പെടുക്കുമ്പോള്‍ അവരോടൊപ്പം ദാഹവും വിശപ്പും ക്ഷീണവുമൊക്കെ സഹിക്കാന്‍ പഠിച്ചിരിക്കുന്നു. ഒരിക്കലും ഒരു നോമ്പും മുടക്കാന്‍ മണികണ്ഠന് കഴിയില്ല. നജ്മയിലെ സൂഖ് ഹരാജില്‍ സീഷോര്‍ ട്രേഡിംഗിലെ സെയില്‍സ്മാനാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ മണികണ്ഠന്‍. ഖത്തറിലെത്തിയിട്ട് രണ്ട് വര്‍ഷം. പതിനൊന്ന് വര്‍ഷം മുമ്പാണ് റമദാനില്‍ മുടങ്ങാതെ നോമ്പെടുക്കുന്ന ശീലം തുടങ്ങിയത്. മുമ്പ് പൊന്നാനിയിലും തൃശൂരില്‍ കയ്പമംഗലത്തും ജോലി ചെയ്യുമ്പോഴൊന്നും ആ പതിവ് തെറ്റിച്ചിട്ടില്ല. വിശപ്പിനും ദാഹത്തിനും മുന്നില്‍ ചിലപ്പോഴെങ്കിലും മണികണ്ഠന് മനസ്സിടറിയ അവസരങ്ങളുണ്ട്. അപ്പോഴെല്ലാം ദൈവസ്‌നേഹം അല്ലെങ്കില്‍ ദൈവഭയമാണ് തന്നെ നോമ്പ് മുറിക്കാതിരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് മണികണ്ഠന്‍ പറയുന്നു. നോമ്പ് തരുന്ന ആത്മനിര്‍വൃതി മറ്റൊരു പ്രാര്‍ഥനക്കും നല്‍കാനാവില്ലെന്നാണ് പതിറ്റാണ്ട് പിന്നിട്ട വ്രതാനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ യുവാവ് പറയുന്നത്. അത്താഴത്തിനും നോമ്പുതുറക്കുമുള്ള വിഭവങ്ങളൊരുക്കുന്നതിലും മണികണ്ഠന്‍ മുന്നില്‍ തന്നെയുണ്ടാകും. ഒപ്പം താമസിക്കുന്ന വയനാട് സ്വദേശി സുജിത്, തൃശൂര്‍ സ്വദേശി കണ്ണന്‍ എന്ന ശ്രാവണ്‍ എന്നിവരും മണികണ്ഠനനെ മാതൃകയാക്കി ഈ വര്‍ഷം നോമ്പെടുക്കുന്നുണ്ട്.


 

¨`•.•´¨) Always
`•.¸(¨`•.•´¨) Keep
(¨`•.•´¨)¸.•´ Smiling!

`•.¸.•´
Noorudheen
Bahrain

00973-39414379


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment