Monday, 29 August 2011

[www.keralites.net] മംമ്തയ്ക്ക് മാംഗല്യം!!!!!!!!!!!

 

Fun & Info @ Keralites.netമലയാള സിനിമാരംഗത്ത് നിന്ന് ഒരു വിവാഹവാര്‍ത്ത കൂടി. മലയാളത്തിന്റെ പ്രിയ താരം മംമ്ത മോഹന്‍ദാസ് വിവാഹിതയാകുന്നു. ബഹ്‌റിനില്‍ ബിസിനസ്സുകാരനായ ബാല്യകാല സുഹൃത്താണ് വരന്‍. നവംബര്‍ 11 ന് കൊച്ചിയില്‍ വിവാഹനിശ്ചയം നടക്കും. അതിന് ശേഷം വരന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് മംമ്ത പറഞ്ഞു.

പതിവ് പ്രണയത്തിന്റെ എപ്പിസോഡൊന്നുമുണ്ടായിട്ടില്ലെന്നും ഇതൊരു അറേഞ്ച്ഡ് മാരേജ് ആണെന്ന് വേണമെങ്കില്‍ പറയാമെന്നുമാണ് മംമ്തയുടെ പക്ഷം. ''വര്‍ഷങ്ങളായി ഒരു സ്‌നേഹബന്ധം ഞങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടു എന്നത് സത്യമാണ്. എന്റെ അച്ഛനുമായും വളരെ അടുത്ത ബന്ധമാണുള്ളത്അദ്ദേഹത്തിന്. ബഹ്‌റിനില്‍ പതിവായി മാതാപിതാക്കളെ കാണാന്‍ പോകുമ്പോള്‍ അദ്ദേഹത്തെ കാണാറുണ്ട്. ഒരേതരത്തില്‍ ചിന്തിക്കുന്നവരാണ് ഞങ്ങളെന്ന് ഇക്കാലയളവുകൊണ്ട് മനസ്സിലാക്കാനായി. കൂടാതെ രണ്ട് പേര്‍ക്കും പല കാര്യങ്ങളിലും സമാനമായ താത്പര്യവുമുണ്ട്. അതുകൊണ്ട് തന്നെയാണ് വിവാഹമാകാം എന്ന് തീരുമാനിച്ചത്''-മംമ്തയുടെ വാക്കുകള്‍.

വീട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുള്ളത്. കാന്‍സര്‍ രോഗബാധയില്‍ നിന്ന് മുക്തിനേടി കുറെ നല്ല കഥാപാത്രങ്ങള്‍ ചെയ്തതിന്റെ ആത്മവിശ്വാസത്തില്‍ നില്‍ക്കുകയാണ് മംമ്ത. മിക്കവാറും 2012 വിവാഹം നടക്കുമെന്നാണ് സൂചന. അദ്ദേഹം അത്ര വലിയ സിനിമാ പ്രേമിയൊന്നുമല്ലെങ്കിലും താന്‍ അഭിനയിച്ച ചില സിനിമകള്‍ കണ്ടിട്ടുണ്ടെന്ന് മംമ്ത പറയുന്നു. മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും തമിഴിലും തെലുങ്കിലും മംമ്തയെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്.

ഗായിക എന്ന നിലയിലും ദക്ഷിണേന്ത്യന്‍ സിനിമയില്‍ ഏറെ തിരക്കുണ്ട് മംമ്തയ്ക്ക്. മംമ്തയുടെ കുടുംബം ബഹ്‌റിനില്‍ തന്നെയാണ് താമസം. മംമ്ത ജനിച്ചതും വളര്‍ന്നതും അവിടെ തന്നെ. തടൈയറ തക്ക എന്ന ചിത്രത്തിലാണ് മമംത ഒടുവില്‍ അഭിനയിച്ചത്. ജയരാജ് ചിത്രം നായികയുടെ സെറ്റില്‍ മംമ്ത കഴിഞ്ഞ ദിവസം ജോയിന്‍ ചെയ്തു. പൃഥ്വിരാജിനും ശ്വേത മേനോനും ശേഷം മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷ്യം വഹിക്കാനിരിക്കുകയാണ് സിനിമാലോകവും ആരാധകരും.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___

No comments:

Post a Comment