തമിഴ്തിരെയെ ഇളക്കിമറിക്കുമെന്ന പ്രതീക്ഷയോടെ കോളിവുഡ്ഡിന്റെ യുവതാരം വിജയ് നായകനായെത്തുന്ന ആക്ഷന്‍മൂവി 'വേലായുധ'ത്തിന്റെ ഓഡിയോ ലോഞ്ച് മധുരയില്‍ നടന്നു. ഉത്സവാവേശം നുരഞ്ഞ പ്രകാശന ചടങ്ങില്‍ വിജയ് മക്കള്‍ ഇയക്കത്തിന്റെ ബാനറില്‍ തമിഴകമെമ്പാടുമുള്ള ആയിരക്കണക്കിന് ആരാധകരാണ് ഇളയദളപതിക്ക് വിജയാശംസയുമായി ക്ഷേത്രനഗരിയിലെത്തിയത്. തെലുങ്കില്‍ നാഗാര്‍ജ്ജുനയുടെ മിന്നുന്ന പ്രകടനത്തിലൂടെ ബോക്‌സ്ഓഫീസ് വിജയം നേടിയ ആസാദിന്റെ തമിഴ്പതിപ്പായ 'വേലായുധം' വിജയിന്റെ അന്‍പത്തിരണ്ടാമത് ചിത്രമെന്ന വിശേഷണത്തോടെയാവും പുറത്തിറങ്ങുക.
'കാതലുക്ക് മരിയാദൈ', 'നിനത്തേന്‍ വന്തൈ', 'പോക്കിരി' എന്നിങ്ങനെ നായക വേഷമണിഞ്ഞ മൊഴിമാറ്റ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളാക്കിയ ഭാഗ്യതാരത്തിന്റെ പരിവേഷവും തമിഴില്‍ വിജയിന് സ്വന്തം. കാവലനായി മാറിയ സിദ്ദിഖിന്റെ ബോഡിഗാര്‍ഡിനെ തുടര്‍ന്നാണ് വേലായുധത്തില്‍ വിജയ് നായകനാകുന്നത്. ജയം രാജയുടെ സംവിധാന നിര്‍വഹണത്തില്‍ അസ്‌കര്‍ വി. രവിചന്ദ്രന്‍ നിര്‍മിക്കുന്ന വേലായുധത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി ജെനീലിയ മാധ്യമ പ്രവര്‍ത്തകയുടെ റോളില്‍ വിജയിന്റെ നായികയാകും. ഒപ്പം തുല്യപ്രധാന വേഷങ്ങളില്‍ ഹന്‍സികയും ശരണ്യാമോഹനും തമാശക്കൂട്ടൊരുക്കി സന്താനം-സത്യന്‍ ജോഡികളും ചിത്രത്തില്‍ നിറയും.
വേലായുധത്തില്‍ സംഗീത സംവിധാന ചുമതല കൈയാളുന്നത് വിജയ് ഹിറ്റായ വേട്ടൈക്കാരന് സംഗീതം പകര്‍ന്ന വിജയ് ആന്റണിയാണ്. പൊടിപാറുന്ന സംഘട്ടനപരമ്പരകളുടെ സമൃദ്ധിയുണ്ടെങ്കിലും ഇമ്പമാര്‍ന്നൊരു കഥാതന്തുവിനെ കേന്ദ്രീകരിച്ച് ഇതള്‍ വിരിയുന്ന ഒരു പ്രണയ ചിത്രംകൂടിയാണ് വേലായുധമെന്നത് വിജയിന്റെ പക്ഷം.
പ്രശസ്ത ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ ടോംഡെല്‍മറിന്റെ മേല്‍നോട്ടത്തില്‍ ചിത്രീകരിച്ച കുതിച്ചുപായുന്ന ട്രെയിനില്‍വെച്ചുള്ള സംഘട്ടന രംഗങ്ങള്‍ ശരിക്കും കിടിലനാണെന്നും വിജയ് സാക്ഷ്യപ്പെടുത്തുന്നു. ജനലോക്പാല്‍ നിയമത്തിനായി നിരാഹാര സമരത്തിലൂടെ രാജ്യമെമ്പാടും പ്രക്ഷോഭ വേലിയേറ്റം തീര്‍ത്ത അണ്ണ ഹസാരെയെ ഡല്‍ഹിയില്‍ രാംലീല മൈതാനത്ത് നേരില്‍ക്കണ്ട് അഭിവാദ്യമര്‍പ്പിച്ച ശേഷമാണ് രാഷ്ട്രീയ മോഹങ്ങളേറെയുള്ള ഇളയ ദളപതി വേലായുധത്തിന്റെ ഓഡിയോ ലോഞ്ചിന് ഞായറാഴ്ച മധുരയിലെത്തിയത്.
www.keralites.net |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___
No comments:
Post a Comment