Tuesday, 28 May 2013

[www.keralites.net] ഫലസ്തീനില്‍ പൗര്‍ണമി വിടരുമോ ?

 

 
അവസാനം പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും പൗര്‍ണമി വിടരുമോ ? അഞ്ചു പതിറ്റാണ്ടിന്റെ പ്രതീക്ഷ മുറിയാത്ത കാത്തിരിപ്പിനു സാഫല്യം ലഭിക്കുമോ? ഗസയിലെ ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഫലസ്തീനികള്‍ക്ക് തിരിച്ചുലഭിക്കുമോ? ഭീകരതയുടെ ഇരുളില്‍നിന്ന് മനുഷ്യത്വത്തിന്റെ വെളിച്ചത്തിലേക്ക് ഇസ്രായേല്‍ തിരിഞ്ഞുനടന്നാല്‍ തീര്‍ച്ചയായും പ്രസന്നഭരിതമായിരിക്കും ആ സുപ്രഭാതം. ഫലസ്തീനുമായി സമാധാന ചര്‍ച്ചക്ക് സമയമായെന്ന ഇസ്രായേല്‍ പ്രസിഡണ്ട് ഷിമോണ്‍ പെരസിന്റെ ആഹ്വാനം ആത്മാര്‍ഥമാണെങ്കില്‍ ലോകത്തിന് തന്നെ അത് അളവറ്റ പ്രതീക്ഷ നല്കുമെന്ന കാര്യം ഉറപ്പ്.

1967ലെ അതിര്‍ത്തി പ്രകാരമാണ് ഫലസ്തീനും ഇസ്രാഈലും നിലവില്‍ വരേണ്ടത്. ആഗോള സമൂഹത്തിനും ലോകരാഷ്ട്രങ്ങള്‍ക്കുമെല്ലാം ഈ യാഥാര്‍ഥ്യത്തെ കുറിച്ച് ഉത്തമബോധ്യവുമുണ്ട്. ഇത് ബോധ്യമാകാത്ത ഒരേ ഒരാള്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി, നാളിതുവരെ നടന്ന ഒട്ടുമിക്ക കാടത്തങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച ബെന്യാമിന്‍ നെതന്യാഹുവിനാണ്. ഫലസ്തീന്‍ മുഖ്യമധ്യസ്ഥനായ സായിബ് എറേക്കാട്ട് പറഞ്ഞതാണ് ശരി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് പറയുന്ന ഷെമോണ്‍ പെരസ് ആദ്യം ചെയ്യേണ്ടത് സ്വന്തം പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ്.

2010 ഓടെ വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റ ഭവനനിര്‍മാണ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനചര്‍ച്ച പൂര്‍ണമായും നിലച്ചത്. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഓരോ ദിവസവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പെരസിന്റെ പ്രസ്താവനയെ ലോകം ഉറ്റുനോക്കുക സ്വാഭാവികം. ന്യായബോധമോ ലോകാഭിപ്രായമോ സമാധാനവാഞ്ച്ഛയോ ഒരിക്കലും പ്രകടിപ്പിക്കാത്ത രാജ്യമാണല്ലോ ഇസ്രായേല്‍. അമേരിക്കയുടെ അന്ധമായ പിന്തുണയുടെ ബലത്തില്‍ നീതിനിയമങ്ങളും അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍പറത്തി ശീലിച്ച രാജ്യവുമാണത്. സിറിയയിലെ ആഭ്യന്തരയുദ്ധത്തില്‍ ഇടപെട്ട് മുതലെടുപ്പ് നടത്താന്‍ ഇപ്പോഴും ശ്രമിച്ചുവരികയും ചെയ്യുന്നു. അവിടെ വ്യോമാക്രമണം ആവര്‍ത്തിക്കുക വഴി വീണ്ടും വീണ്ടും പ്രകോപനം സൃഷ്ടിക്കുന്നു.

നാലരവര്‍ഷം കൂടി കഴിഞ്ഞാല്‍ കുപ്രസിദ്ധമായ 'ബാല്‍ഫര്‍ പ്രഖ്യാപന'ത്തിന് നൂറുവര്‍ഷം തികയും. 1917 നവംബര്‍ രണ്ടിന് അന്നത്തെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബാല്‍ഫര്‍ പ്രഭു സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ചൈല്‍ഡ് പ്രഭുവിന് അയച്ച എഴുത്താണ് ബാല്‍ഫര്‍ പ്രഖ്യാപനം എന്ന് പിന്നീട് അറിയപ്പെട്ടത്. അതുവരെ സയണിസ്റ്റുകള്‍ക്കിടയില്‍ ഒരാശയം മാത്രമായിരുന്ന ഇസ്രായേല്‍, ആഗോള സാമ്രാജ്യത്വത്തിന്റെ ഔപചാരിക അജണ്ടയില്‍ ഉള്‍പ്പെടുന്നത് അതോടെയാണ്.

അന്ന് ഫലസ്തീന്‍ ബ്രിട്ടീഷുകാരുടെ കോളനി പോലുമായിട്ടില്ല. മുസ്‌ലിംകളും െ്രെകസ്തവരുമടങ്ങുന്ന തദ്ദേശിയരുടെ സ്വന്തം നാടാണ് അന്ന് ഫലസ്തീന്‍. വളരെ കുറച്ച് ജൂതരും ഉണ്ടായിരുന്നു. അതില്‍ തന്നെ സയണിസ്റ്റുകള്‍ നന്നേ ചുരുക്കവും. തങ്ങള്‍ക്ക് നിയമപരമായി അവകാശമില്ലാത്ത ഒരു പ്രദേശമാണ് ഒരു സാങ്കല്പിക, കൃത്രിമ രാജ്യമുണ്ടാക്കാന്‍ വേണ്ടി, അവിടെ ഒരിക്കലും ജീവിച്ചിട്ടില്ലാത്ത കുറെ ആളുകള്‍ക്കായി ബ്രിട്ടന്‍ ഇങ്ങനെ വെച്ചുനീട്ടിയത്. അതില്‍ പിന്നീടുള്ള ചരിത്രം ഫലസ്തീനികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടേതും ക്രൂരതകളുടേതുമാണ്.

1948 ല്‍ ഫലസ്തീന്‍ ജനതയുടെ മൂന്നില്‍ രണ്ടും (അവരില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉള്‍പ്പെടും) ആട്ടിയിറക്കപ്പെട്ടു. അവര്‍ അഭയരഹിതരായി.

ലോകസമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയായി ഇസ്രാഈല്‍ നിലവില്‍ വരികയും ഇക്കാലമത്രയും ഹിംസാത്മ ചെയ്തികളിലൂടെ നിലനില്ക്കുകയും ചെയ്തു.

ഇസ്രായേലിന് ഇനി ഏറെ കാലമില്ലെന്ന് പറയുന്നത് ഇറാന്‍ പ്രസിഡണ്ട് മാത്രമല്ല, അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഇസ്രാഈലിനെ പിഴുതുമാറ്റാന്‍ പോന്നതാണെന്ന മുന്നറിയിപ്പ് അന്നാട്ടുകാരും പങ്കുവെക്കുന്നുണ്ട്. പത്തുവര്‍ഷത്തിനകം ഇസ്രാഈല്‍ ഇല്ലാതാകുമെന്ന് പ്രമുഖ ജൂതനേതാവും മുന്‍ യു എസ് വിദേശകാര്യ സെക്രട്ടറിയുമായ ഹെന്‍ട്രി കിസിംഗറും ഇയ്യിടെ പ്രവചിച്ചിരുന്നു. യു എസ് രഹസ്യാന്വേഷക സമൂഹവും ഇത്തരമൊരു നിഗമനത്തിലാണ് എത്തിച്ചേര്‍ന്നത്.

നീതിക്കു വേണ്ടിയുള്ള ഫലസ്തീന്‍കാരുടെ പോരാട്ടവും അതിനു വര്‍ധിതമായി കിട്ടിക്കൊണ്ടിരിക്കുന്ന പിന്തുണയുമാണ് ഇത്തരം കണക്കുകൂട്ടലുകള്‍ക്ക് നിദാനം. ഇസ്രായേലിന്റെ അക്രമങ്ങളെയും കൊള്ളരുതായ്മകളെയും ഇത്രനാളും പിന്തുണച്ചുപോന്ന അമേരിക്കയിലും മറുചിന്ത തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടാവാം സമാധാനശ്രമങ്ങളില്‍ സഹകരിക്കുമെന്ന മുന്‍തീരുമാനത്തില്‍ ഇരുരാജ്യങ്ങളും ഉറച്ചുനില്ക്കണമെന്ന് യു എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടത്.

പെരസിനെയും ഈ ആശങ്ക മഥിക്കുന്നുണ്ടാവണം. അതുകൊണ്ടാവാം അവിശ്വസനീയമായ ഒരു പ്രഖ്യാപനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പെരസിന്റെ ആഗ്രഹം മുഖവിലക്കെടുത്ത് ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഉടന്‍ പുനരാരംഭിക്കേണ്ടിയിരിക്കുന്നു. കെറി സൂചിപ്പിച്ചതുപോലെ നേരിട്ടുള്ള ചര്‍ച്ചകളായിരിക്കും അഭികാമ്യം. രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങള്‍ എന്ന നിലയില്‍ തന്നെ സമാധാന കരാര്‍ സാധ്യമാണ്. ഇസ്രായേലും ഫലസ്തീനും നല്ല അയല്‍ക്കാരായി മാറുകയും വേണം. സാമ്പത്തിക സഹകരണത്തിലൂടെ പുതിയ തലമുറക്ക് സന്ദേശമായിത്തീരുമത്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

സുഹൃത്തുക്കളെ,

ഞാന്‍ ഒരു കഥ പറയാം. ഒരിടത്ത് വിദഗ്ധനായ ഒരു ബിസ്സിനെസ്സുകാരന്‍  ഉണ്ടായിരുന്നു. അയാള്‍ സ്വന്തം ബിസ്സിനെസ്സ്  വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി കുറച്ചു സ്ഥലം വാങ്ങാന്‍ തീരുമാനിക്കുന്നു. അധികം മത്സരങ്ങള്‍ ഇല്ലാതെ തന്നെ കുറച്ചു സ്ഥലം ലാഭത്തില്‍ അയാള്‍ സ്വന്തമാക്കുകയും ചെയ്യുന്നു. അവിടെ കൃഷിയിറക്കാന്‍ തുടങ്ങുമ്പോഴാണ് താന്‍ വാങ്ങിയ സ്ഥലത്തിന്റെ യഥാര്‍ത്ഥ നൂലാമാലകളെ കുറിച്ച് അയാള്‍ അറിയുന്നത്. അവിടെ വാഴകൃഷി മാത്രമേ പാടുള്ളൂ എന്ന സത്യം അയാള്‍ പിന്നീടാണ് അറിഞ്ഞത്. ഈ സത്യം അയാള്‍ അറിയുന്നത് സ്ഥലത്തെ പ്രകൃതി സ്നേഹികളായ കുറച്ചു ആള്‍ക്കാര്‍ പ്രതികരിച്ചപ്പോള്‍ മാത്രവും. സ്വാഭാവികമായും കൂടുതല്‍ നൂലാമാലകളിലേക്ക് പോകാതെ അയാള്‍ ആ ഉദ്യമത്തില്‍ നിന്നും സ്വമേധയാ പിന്മാറുകയും ചെയ്യുന്നു. 

സത്യത്തില്‍ ഇതല്ലേ ലുലുവിന്‍റെ കാര്യത്തിലും നടന്നത്? സ്ഥലത്തിന്റെ വിലയുടെ അന്തരം ആദ്യം പൊതുജനങ്ങളില്‍ എത്തിച്ചത് സിപിഎം എന്ന പാര്‍ടി അല്ല. "ദി ഹിന്ദു" എന്ന ദിനപത്രം ആണ്. 

http://www.thehindu.com/news/cities/Kochi/corruption-in-bolgatty-land-scandal-activist/article4721676.ece

http://www.thehindu.com/news/cities/Kochi/port-trust-response-on-land-lease-deal/article4634341.ece

ബോള്‍ഗാട്ടിയില്‍ ഉണ്ടായേക്കാവുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അത് ഏതായാലും അത് "Coastal Regulation Act" അനുശാസിക്കുന്ന പ്രകാരം മാത്രമേ പാടുള്ളൂ എന്നിരിക്കെ  അവിടെ കണ്‍വെന്‍ഷന്‍ സെന്‍റെര്‍ തുടങ്ങാന്‍ പദ്ധതിയിട്ട ലുലു ഗ്രൂപ്പ്‌ നു തെറ്റുപറ്റി എന്നേ പറയേണ്ടൂ. പോര്‍ട്ട്‌ ട്രസ്റ്റ്‌ അനുശാസിക്കുന്ന പ്രകാരം അവിടെ പോര്‍ട്ട്‌ അനുബന്ധ സ്ഥാപനങ്ങള്‍ മാത്രമേ നിര്‍മ്മിക്കാന്‍ പാടുള്ളൂ. അതുകൊണ്ടാണ് റിലയന്‍സ് പോലെയുള്ള വന്‍കിട വ്യവസായ ഭീമന്മാര്‍ ഉള്ള ഈ ഭാരതത്തില്‍ കൊച്ചിയിലെ ഈ കണ്ണായ സ്ഥലം ആരും പാട്ടത്തിനു എടുക്കാതിരുന്നത്. അതല്ലാതെ എഴുപതിരണ്ടോ നൂറോ കോടി മുതല്‍മുടക്കാന്‍ കെല്‍പ്പുള്ള ആരും ഭാരതത്തില്‍ ഇല്ലാത്തതുകൊണ്ടാണോ? 

ഇനി കണ്‍വെന്‍ഷന്‍ സെന്‍റെര്‍ വന്നാലുള്ള ഗുണഗണങ്ങളെ പറ്റി പറയാം. തൃശ്ശൂരില്‍ ഈ പറഞ്ഞ ലുലു ഗ്രൂപ്പ്‌ ന്റെ കണ്‍വെന്‍ഷന്‍സെന്‍റെര്‍ ഒരെണ്ണം ഉണ്ട് http://www.luluicc.in/ . അത് എത്രപേര്‍ കയറികണ്ടിട്ടുണ്ട് എന്നെനിക്കറിയില്ല. ഒരു കാര്യം ഉറപ്പാണ്. സെക്രട്ടെറിയറ്റ് പോലെ പൊതിഞ്ഞു വന്‍പണചാക്കുകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള ആ സംഭവം ഞാന്‍ കണ്ടിട്ടില്ല. ഈ പറഞ്ഞ സ്ഥാപനം കേരളം എന്ന കുഞ്ഞു സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭാവന ആണ് നല്‍കിയതെന്നും എനിക്കറിയില്ല. പൊതുജനത്തിനും ഉപകാരപ്രദമാകുന്ന ഇടപ്പള്ളിയിലെ ലുലു മാള്‍ പോലുള്ള സംരംഭങ്ങളെ ഞാനും സ്വാഗതം ചെയ്യുന്നു. 

നാലായിരം പേര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനം പൂട്ടിച്ചു എന്നാണു വേറെ കുറേ അപവാദങ്ങള്‍... ലുലു ജോലി നല്‍കുന്ന ഈ നാലായിരം പേരും കേരളത്തില്‍ നിന്നാകും എന്ന് ഉറപ്പുണ്ടോ? അത് വരുന്നത് വരെ ഈ പറഞ്ഞ നാലായിരം പേര്‍ ജോലി ഇല്ലാതെ വീട്ടില്‍ ഇരിക്കുകയാണോ? ജോലി ചെയ്യാനുള്ള മനസ്സുണ്ടെങ്കില്‍ കേരളത്തില്‍ നിറയെ പണികള്‍ ഉണ്ട് എന്നുള്ളതിന് തെളിവാണ് ഇവിടെ ജോലിക്ക് വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍.. 

സ്വാഭാവികമായും ഇതെല്ലാം അറിഞ്ഞു കഴിയുമ്പോള്‍ വിരലുകള്‍ പരിസ്ഥിതി വാദികള്‍ക്കുനേരെ തിരിയും. ഇന്ന് നിങ്ങള്‍ അനുഭവിക്കുന്ന പ്രകൃതിയുടെ സൗജന്യങ്ങള്‍ നാളെ നമ്മുടെ മക്കളും അനുഭവിക്കണം എന്നേ അവരും ഉദ്ദേശിക്കുന്നുള്ളൂ. 

ഇത്രയും ഞാന്‍ എഴുതിയത് ആരെയും ന്യായീകരിക്കാന്‍ അല്ല. രാഷ്ട്രീയത്തിന് അതീതമായി വാര്‍ത്തകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യം ഞാന്‍ നിങ്ങളുമായി പങ്കുവച്ചു എന്ന് മാത്രം. 

സസ്നേഹം

അനു മുരളി.


From: Jinto P Cherian <jinto512170@yahoo.com>
To:
Sent: Sunday, 26 May 2013, 21:34:02
Subject: Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

തിരുവനന്ത പുരം ടൌണില്‍ ഒരു വീട് വാടകയ്ക്ക് കൊടുക്കാനുണ്ട്,, ആ വീടിനു ഇപ്പോളത്തെ മാര്‍ക്കറ്റ് വില അനുസരിച്ച് രണ്ടു കോടി രൂപ വില വരും, ആ വീട് തല്ക്കാലം വാടകയ്ക്ക് കൊടുക്കാനാണ് ഉടമ ഉദ്ദേശിക്കുന്നത് , പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ അതിനു വാടകയും ലഭിക്കും, പക്ഷെ ഉടമ പറയുന്നു രണ്ടു കോടി രൂപ തന്നാലെ വാടകയ്ക്ക് തരൂ എന്ന്,,,,, ആ ഉടമയെ എന്ത് വിളിക്കാം............... ഈ അന്തം കമ്മികളെ കൊണ്ട് തോറ്റല്ലോ എന്റെ കാറല്‍ മാര്‍ക്സ് മുത്തപ്പാ,,,,,, ഇവര്‍ക്ക് അല്പം ബുദ്ധി നല്‍കണേ..


From: Abraham P.c.
To: "Keralites@yahoogroups.com"
Sent: Sunday, 26 May 2013 8:00 PM
Subject: Re: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

It is not the first time incident. This is noticed by all of us, because it stops the benefit of many and growth of the country. We have to ignore the backward party or individual who are talking against any progress in the state. Please note, They never say an alternative or a solution to the problem they talk about. They criticize looking at the people who propose the project and not the cause. When will we all be saved from these? Abraham 


From: "Jaleel@alrajhibank.com.sa"
To:
Sent: Sunday, 26 May 2013 10:47 AM
Subject: [www.keralites.net] തിന്നുകയുമില്ല തീറ്റിക്കുകയുമില്ല




[www.keralites.net] 10,000 തൊഴിലവസരങ്ങള്‍ ഉടന്‍

 

പദവി ശരിയാക്കാന്‍ 35 ദിവസം മാത്രം; 10,000 തൊഴിലവസരങ്ങള്‍ ഉടന്‍

 

അല്‍ -കോബാര്‍ : സൗദി അറേബ്യയില്‍ നിതാഖാത്തിന്റെ ഭാഗമായി പദവി സുരക്ഷിതവും നിയമവിധേയവുമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി നാസ്സര്‍ എസ്. അല്‍ -ഹാജിരി കോര്‍പ്പറേഷന്‍ (എന്‍ .എസ്.എച്ച്) സംഘടിപ്പിക്കുന്ന ഓപ്പണ്‍ ഹൗസ്, തൊഴിലന്വേഷകരുടെ സൗകര്യാര്‍ത്ഥം കൂടുതല്‍ റീജണുകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. അതനുസരിച്ച് ജുബൈല്‍ , ജിദ്ദ, യാന്‍ബു, ജസാന്‍ എന്നിവിടങ്ങളില്‍ മെയ് 30, 31 തീയതികളില്‍ ഒരേ സമയം ഇന്റര്‍വ്യൂ സംഘടിപ്പിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

സൗദി അറേബ്യയിലെ എണ്ണ-പ്രകൃതി വാതക - പെട്രോകെമിക്കല്‍ നിര്‍മ്മാണ മേഖലയിലെ മുന്‍നിര കമ്പനിയായ എന്‍.എസ്.എച്ച് റിയാദില്‍ നടത്തിയ ഓപ്പണ്‍ ഹൗസില്‍ ഏകദേശം രണ്ടായിരത്തോളം ആളുകള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പ്രാരംഭ നടപടികളായി. ഇവരുടെ നിയമനം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും.

സിവില്‍, മെക്കാനിക്കല്‍ , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍സ്ട്രമെന്റേഷന്‍ (&ഐ), എച്ച്‌വിഎസി എന്നീ വിഭാഗങ്ങളില്‍ പ്രോജക്ട് മാനേജര്‍ , സൈറ്റ് മാനേജര്‍ , കണ്‍സ്ട്രക്ഷന്‍ മാനേജര്‍ , ക്യൂ.സി മാനേജര്‍ , പ്ലാനിംഗ് മാനേജര്‍ , കണ്‍സ്ട്രക്ഷന്‍ സൂപ്ര്, എന്‍ജിനീയര്‍ , ക്യൂ.എ/ക്യൂ.സി എന്‍ജിനീയര്‍ , പ്ലാനിംഗ് എന്‍ജിനീയര്‍ , സൂപ്പര്‍വൈസര്‍ , ഫോര്‍മാന്‍ , ക്യൂ.എ/ക്യൂ.സി ഇന്‍സ്‌പെക്ടര്‍ , ക്യൂ.എ/ക്യൂ.സി സൂപ്പര്‍വൈസര്‍ , ക്വാണ്‍ടിറ്റി സര്‍വേയര്‍ , വെല്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ , പെയ്ന്റിംഗ് ഇന്‍സ്‌പെക്ടര്‍ , സ്‌കാഫോള്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ , ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ , ഡോക്യുമെന്റ് കണ്‍ട്രോളര്‍ , ഹെവി ഡ്രൈവര്‍ , കാര്‍പ്പെന്റര്‍ , ഡക്ട് ഇറക്ടര്‍ , ഡക്ട് ഫിറ്റര്‍ , ഡക്ട് ഫാബ്രിക്കേറ്റര്‍ , ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യന്‍ , ഓട്ടോ ഇലക്ട്രീഷ്യന്‍ , ഹെവി എക്വിപ്‌മെന്റ് ഓപ്പറേറ്റര്‍ , ഇന്‍സ്ട്രമെന്റ് ഫിറ്റര്‍ , ഇന്‍സ്ട്രമെന്റ് ടെക്‌നീഷ്യന്‍ , ലേബര്‍ , ലാന്‍ഡ് സര്‍വേയര്‍ , മേസണ്‍ , മെക്കാനിക്, മില്‍റൈറ്റ് ഫിറ്റര്‍ , പെയ്ന്റര്‍ , പൈപ്പ് ഫിറ്റര്‍ , റിഗ്ഗര്‍ , സാന്‍ഡ് ബ്ലാസ്റ്റര്‍ , സ്‌കാഫോള്‍ഡര്‍ , ഷീറ്റ് മെറ്റല്‍ ഫിറ്റര്‍ , സ്ട്രക്ച്ചറല്‍ ഫാബ്രിക്കേറ്റര്‍ & ഫിറ്റര്‍ , സ്ട്രക്ച്ചറല്‍ വെല്‍ഡര്‍ , ടിഗ് & ആര്‍ക്ക് വെല്‍ഡര്‍ , 6 ജി വെല്‍ഡര്‍ , സേഫ്റ്റി ഓഫീസര്‍ , 2 സേഫ്റ്റി സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലാണ് കമ്പനിയില്‍ ഉടനടി ഒഴിവുകളുള്ളത്.

നിതാഖാത്ത് മൂലം ജോലി സംബന്ധമായ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും ട്രാന്‍സ്ഫറബിള്‍ ഇഖാമയുള്ളവരും മതിയായ രേഖകള്‍ സഹിതം ഓപ്പണ്‍ ഹൗസില്‍ നേരിട്ട് ഹാജരായി കമ്പനിയില്‍ ചേരാനും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാനുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. 10,000-ത്തോളം പേര്‍ക്ക് ഉടനടി തൊഴില്‍ നല്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് ഇന്ത്യന്‍ എംബസ്സിയുടെ അനുമതിയോടെ വിവിധ സ്ഥലങ്ങളില്‍ ഒരേ സമയത്ത് ഓപ്പണ്‍ ഹൗസ് നടത്തുന്നത്.30-ന് രാവിലെ ഒന്‍പതിന് ഇന്റര്‍വ്യൂ ആരംഭിക്കും. കമ്പനിയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

ജൂബൈല്‍, യാന്‍ബു, എന്നിവിടങ്ങളില്‍ കമ്പനിയുടെ റീജണല്‍ ഓഫീസുകളിലും ജിദ്ദയില്‍ ഇംപാലാ ഗാര്‍ഡനിലും ജസാനില്‍ അല്‍ -മുസ്തഖ്ബാല്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലുമായിരിക്കും വേദജുബൈല്‍ മേഖലയിലുള്ളവര്‍ ദമ്മാം-ജുബൈല്‍ ഹൈവേ എക്‌സിറ്റ് ഒന്‍പതില്‍ ബെറി ഗ്യാസ് പ്ലാന്റ് റോഡില്‍ (അരാംകോ റോഡ്) എന്‍ .എസ്.എച്ച് റീജണല്‍ ഓഫീസില്‍ എത്തിച്ചേരണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0515168804 / 0515205204 / 0515008186.

ജിദ്ദയിലുള്ളവര്‍ ഷറഫിയയില്‍ ബദറുദ്ദീന്‍ ആശുപത്രിക്ക് സമീപം മൗലിനക്‌സ് ബില്‍ഡിംഗിനു പിറകിലുള്ള ഇംപാലാ ഗാര്‍ഡനില്‍ എത്തേതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0515172215 / 0515050497 / 0515171609.

യാന്‍ബു ഭാഗത്തുള്ളവര്‍ ഏരിയ ജി-22-ല്‍ ടൊയോട്ടയ്ക്ക് സമീപം എന്‍ .എസ്.എച്ച് ബില്‍ഡിംഗിലുള്ള ഓഫീസില്‍ എത്തിച്ചേരേതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0515205273 / 0515050498

ജസാനില്‍ മബൂഗ് റോഡിലുള്ള അല്‍-മുസ്തഖ്ബാല്‍ ഇന്റര്‍നാഷണല്‍ സ്‌കുളിലാണ് ഇന്റര്‍വ്യൂ നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0515035283 / 0515026982 / 0508896389 / 0515024937.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

[www.keralites.net] The ''fancy leather seats'' model

 
__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___