Tuesday, 6 October 2015

[www.keralites.net] Remember, the attempts to freely donate InfoPark to TEACOM? Read on...

 

FWD:

.......കൊച്ചിയിലെ I T സ്വപ്നപദ്ധതി SmartCity ടീകോം ഉപേക്ഷിക്കുന്നു. 2011ല്‍ ഉണ്ടാക്കിയ കരാര്‍ പലവട്ടം ലംഘിച്ചിട്ടും സമ്മര്‍ദം ചെലുത്തുന്നതില്‍ UDF സര്‍ക്കാരിന്റെ വിഴ്ച ടീകോം മുതലെടുക്കുകയാണ്. ഇതോടെ സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വികസനപദ്ധതികൂടി പാതിവഴിയില്‍ നിലയ്ക്കുമെന്ന് ഉറപ്പായി. പദ്ധതിയില്‍ ആകെ നിര്‍മിച്ച 6.5 ലക്ഷം Sq Ft കെട്ടിടത്തിന്റെ നിര്‍മാണച്ചെലവില്‍ 46 കോടി രൂപ മാസങ്ങളായി കുടിശ്ശികയാണ്. ഈ കെട്ടിടത്തിന്റെ 85 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. കുടിശ്ശികയെത്തുടര്‍ന്ന് ബാക്കി പണി കരാറുകാര്‍ നിര്‍ത്തിവച്ചു. രണ്ടാംഘട്ട കെട്ടിടത്തിന്റെ നിര്‍മാണം കഴിഞ്ഞമാസംതന്നെ ടീകോം ഉപേക്ഷിച്ചു. ദുബായിലെ ചീഫ് ഫിനാന്‍ഷ്യല്‍ മാനേജര്‍, സ്മാര്‍ട്ട് സിറ്റി സിഇഒ, മാര്‍ക്കറ്റിങ് മാനേജര്‍, പ്രൊജക്ട് മാനേജര്‍ എന്നിവര്‍ സ്മാര്‍ട്ട് സിറ്റി വിട്ടു. നാല്‍പ്പതോളം പേര്‍ ജോലി ചെയ്തിരുന്ന കൊച്ചിയിലെ ഓഫീസില്‍ പത്തില്‍ താഴെ ജീവനക്കാര്‍ മാത്രം.


 

ടീകോമുമായി 2011ല്‍ ഒപ്പിട്ട കരാര്‍പ്രകാരം 2015 December ല്‍40 ലക്ഷം Sq Ft വിസ്തീര്‍ണമുള്ള കെട്ടിടവും 20 ലക്ഷം Sq Ft Parking Area യും ടീകോം നിര്‍മിക്കേണ്ടതുണ്ട്. എന്നാല്‍ കേവലം 6.5 ലക്ഷം Sq Ft വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ 85 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചത്. പതിനെട്ടു മാസംകൊണ്ട് പണി പൂര്‍ത്തീകരിക്കുമെന്ന് 2012 ജൂണില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച കെട്ടിടമാണിത്. 39 മാസം കഴിഞ്ഞു. ഇതിന് ആകെ ചെലവഴിച്ചതാകട്ടെ 150 കോടിയില്‍ താഴെ രൂപയും. ഇതില്‍തന്നെ 46 കോടി രൂപ ഉപകരാറെടുത്ത നാഗാര്‍ജുന, റേ എന്‍ജിനിയറിങ് തുടങ്ങിയ കമ്പനികള്‍ക്ക് നല്‍കിയിട്ടില്ല.

സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസിന് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ താല്‍പ്പര്യം കുറഞ്ഞതാണ് പദ്ധതിയെ പ്രതിസന്ധിയിലാഴ്ത്തുന്നത്. ഇവരുടെ കൈയില്‍ മുടക്കാന്‍ പണമില്ലെന്നും ആരോപണമുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം സ്മാര്‍ട്ട് സിറ്റി നിര്‍മാണത്തില്‍ അഴിമതിയെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് വാര്‍ത്തയായത്. ആഭ്യന്തര ഓഡിറ്റ് റിപ്പോര്‍ട്ട് ഉയര്‍ന്നതലത്തിലെ ചിലര്‍ മാത്രമാണ് കാണുക. വിവാദം ഉണ്ടാക്കാന്‍ ഇവര്‍ അറിഞ്ഞാണ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നാണ് സൂചന.

നിലവാരമില്ലാത്ത കമ്പി ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചതെന്നും ഇതില്‍ 30 കോടി അഴിമതി നടന്നുവെന്നുമാണ് വാര്‍ത്ത. ഈ കെട്ടിടത്തില്‍ ഇതുവരെ പകുതി സ്ഥലംപോലും വിറ്റഴിച്ചിട്ടില്ല. ആകെ 13 സ്ഥാപനം മാത്രമാണ് സമീപിച്ചത്. ഇതില്‍ അഞ്ചോ ആറോ കമ്പനികളുമായാണ് കരാറിലൊപ്പുവച്ചത്. ഈ വാര്‍ത്ത കെട്ടിടത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചവരെ പോലും പിന്നോട്ടടുപ്പിച്ചിരിക്കയാണ്. നിലവാരമില്ലാത്ത കമ്പികൊണ്ട് നിര്‍മിച്ച കെട്ടിടം പാട്ടത്തിനെടുക്കാന്‍ അന്തരാഷ്ട്ര നിലവാരമുള്ള പുതിയ ഐടി കമ്പനികള്‍ തയ്യാറാകുകയുമില്ല. ഇത് സ്മാര്‍ട്ട് സിറ്റി വൃത്തങ്ങള്‍ക്കും അറിയാം. എന്നാലും ഇങ്ങനെ കുറെ വിവാദങ്ങള്‍ ഉയര്‍ത്തി പദ്ധതിയില്‍നിന്ന് തലയൂരാനാണ് ടീകോമിന്റെ ശ്രമം. ടീകോമിന്റെ സ്ഥിതി വ്യക്തമായി അറിഞ്ഞിട്ടും വേണ്ട സമ്മര്‍ദ്ദം ചെലുത്തുന്നുതില്‍ യുഡിഎഫ് സര്‍ക്കാരും പരാജയപ്പെട്ടു. എന്നാല്‍ ആനുകൂല്യങ്ങള്‍ പിന്നെയും നല്‍കിക്കൊണ്ടിരുന്നു. സഹസംരംഭകര്‍ക്ക് സ്റ്റാമ്പ് ഡ്യുട്ടി ഒഴിവാക്കി. ഐടി സെസിനെ മള്‍ട്ടിസെസാക്കാന്‍ കഴിയുന്ന തരത്തില്‍ നാല് ഏക്കര്‍കൂടി കൂടുതല്‍ നല്‍കുകയും ചെയ്തു......


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment