ഗള്‍ഫില്‍ നിന്നും അവധിക്കു വന്ന ശശി, നാട്ടിലെ വായനശാലയുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന വാര്‍ഷീക ആഘോഷ കമ്മറ്റിയില്‍ പഴയ പുലി എന്നാ പരിഗണന വച്ചാണ് എത്തിയത് .....
എല്ലാവർക്കും ഗാനമേളയോ, മിമിക്സോ അല്ലെങ്കിൽ മാജിക്ക് ഇതിലാണ് താല്പര്യം, പാസ് വച്ച് നടത്തുന്ന പരിപാടിക്ക് വൻവിജയം ആവണമെല്ലോ ...
എന്നാൽ നാടക ഭ്രാന്തനായാ ശശി മാത്രം അതിനെതിരു നിന്നു.... "നാടകം തന്നെ മതി "
ബിസിനെസ്സ് മാനേജ്മേന്റ്റിൽ ബിരുദവും ബിരുധനന്ത ബിരുദവും നേടിയ ന്യൂ ജനറേഷൻ പിള്ളേര് അതിനു സമ്മതിക്കുന്നുമില്ല ....
നാടകം നടത്തിയാൽ നാലിലൊന്ന് ആളുകൾ പോലും കാണാൻ എത്തില്ല പരിപാടി കുളമാവും
അവസാനം ശശി കുറച്ചു ചോദ്യങ്ങൾ അവരോടു ചോദിച്ചു ...
ശശി : വായനശാലയുടെ ധന ധനശേഖരണാര്‍ത്ഥം നടത്തുന്ന പരിപാടിയിൽ കാശ് കൂടുതൽ കിട്ടുന്നതിൽ വിരോധമുണ്ടോ ...?
ഉത്തരം : ഇല്ല
ശശി : ഗാനമേള, മിമിക്സ്, മായാജാലം ഇവ നടത്തിയാൽ എത്ര ടിക്കറ്റ് വിലക്കാൻ പറ്റും ..
ഉത്തരം : ടിക്കെറ്റ് എത്ര വേണേലും വിക്കാം പക്ഷെ ഒരു ആയിരം ടിക്കറ്റിൽ കൂടുതൽ വിലക്കാൻ പറ്റില്ല കാരണം ഹാളിൽ 700 - 800 - പേരില് കൂടുതൽ കൊള്ളില്ല ....
ശശി : നാടകം നടത്തിയാൽ എത്ര പേര് കാണാൻ ഉണ്ടാവും
ഉത്തരം : ടിക്കെറ്റ് എടുക്കുന്നതിൽ നാലിലൊരു ഭാഗം ആളുകൾ വന്നാൽ ആയീ ....
ശശി ഒരു ചിരിയോടു പറഞ്ഞു ... അതാ പറഞ്ഞത് നമുക്ക് നാടകം വച്ചാൽ മതിയെന്ന്
മറ്റുള്ളവർ മുഖത്തോട് മുഖം നോക്കി ....
ശശി : അതായതുത്തമ ..... നാടകത്തിനു നാലിലൊന്ന് ആളുകളെ വരൂ അപ്പോൾ നമുക്ക് ആയിരത്തിനു പകരം നാലായിരം ടിക്കറ്റ് വില്ക്കാം , അതിൽ നാലിലൊന്ന് ആളുകൾ വന്നാൽ ഹാൾ നിറയും അങ്ങനെ പരിപാടി വിജയം വരുമാനം നാലിരട്ടി ......
ന്യൂ ജനറേഷൻ കണ്ണ് തള്ളിയിരിക്കുമ്പോൾ ശശി മനസ്സിൽ പറഞ്ഞു ...
"മക്കളെ രണ്ടു വർഷം അറബിയുടെ കൂടെ നിന്നാൽ കിട്ടുന്ന അറിവൊന്നും നീയൊക്കെ പത്തു വർഷം പഠിച്ചാലും കിട്ടില്ല ........!!" www.keralites.net
Reply via web post | Reply to sender | Reply to group | Start a New Topic | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment