കൗതുക വാർത്തകൾ- 2014
ശനിയാഴ്‌ച വരെ മാത്രം; ലോകം ഈ ആഴ്‌ച അവസാനിക്കും...
2000 ല്‍ വൈടുകെ, 2012 ല്‍ മായന്‍ കലണ്ടര്‍. രണ്ടു തവണ സര്‍വ്വനാശത്തില്‍ നിന്നും രക്ഷപ്പെട്ട മനുഷ്യകുലം ഒരിക്കല്‍ കൂടി ലോകാവസാന ഭീഷണിയില്‍. യൂറോപ്പിലെ ഒരു പ്രത്യേക വിശ്വാസ വിഭാഗക്കാരായ നോഴ്‌സ് മിത്തുമായി ബന്ധപ്പെട്ടതാണ് പുതിയ കഥ. ഈ വിശ്വാസം അനുസരിച്ച് ഈ ശനിയാഴ്‌ച ലോകാവസാനം തുടങ്ങും.
നോഴ്‌സ് വിശ്വാസക്കാര്‍ 'അന്ത്യവിധി' എന്ന് പേരിട്ടിരിക്കുന്ന പോരാട്ടം ഫെബ്രുവരി 22 ന് ആരംഭിക്കും. ദുഷ്‌ട ശക്‌തികളും ദേവഗണങ്ങളും തമ്മിലുള്ള ഈ പോരാട്ടത്തിനൊടുവില്‍ ദേവഗണങ്ങളെ ദുഷ്‌ടശക്‌തികള്‍ വധിക്കുകയും ഭൂമി രണ്ടായി പൊട്ടിപ്പിളര്‍ന്ന് കടലില്‍ മുങ്ങിത്താഴുകയും ചെയ്യുമെന്നാണ് പ്രവചനങ്ങള്‍. പ്രകൃതി ദുരന്തങ്ങളാണ് അന്തിമ പോരാട്ടത്തിന്റെ ലക്ഷണങ്ങള്‍.
ഒരിക്കല്‍ പോലും വേനല്‍ വരാതെ ഭൂമിയില്‍ മൂന്ന് അതിശൈത്യങ്ങള്‍ രൂപപ്പെടും. ദേവന്‍മാരെ നേരിടാനായി ദുഷ്‌ടശക്‌തികളായ ചെന്നായ്‌ക്കള്‍ തടവില്‍ നിന്ന് പുറത്തുചാടും. ജോര്‍മുങ്‌ഗാന്റ് എന്ന കൂറ്റന്‍ സര്‍പ്പം കടലില്‍ നിന്നും പാഞ്ഞുവരും. പാതാളത്തു നിന്നും ഡ്രാഗണും വരുന്നതോടെ സ്വര്‍ഗ്ഗവാസികളായ ദേവന്‍മാരും ദുഷ്‌ടശക്‌തികളും തമ്മിലുള്ള കൂറ്റന്‍ പോരിനാണ് ഭൂമി പശ്‌ചാത്തലമാകുക. ദുഷ്‌ടശക്‌തികള്‍ സൂര്യനെയും ചന്ദ്രനെയും വിഴുങ്ങും. ഇക്കാരണത്താല്‍ ആകാശത്ത് നിന്നും പതിക്കുന്ന നക്ഷത്രഗണങ്ങള്‍ ഭൂമിയില്‍ പതിക്കുന്നത് വലിയ ഭൂകമ്പത്തിന് കളമൊരുക്കും. ഭൂമി കടലില്‍ മുങ്ങിത്താഴുകയും ഒടുവില്‍ പുതിയ ലോകം ഉദയം ചെയ്യുമെന്നുമാണ് മിത്തോളജി പറയുന്നത്.
രണ്ടു വര്‍ഷം മുമ്പ് കാലിഫോര്‍ണിയന്‍ തീരത്ത് രണ്ട് കൂറ്റന്‍ മത്സ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ഇതിന്റെ ഭാഗമാണെന്ന വിശ്വാസം വിശ്വാസികള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ രുപമെടുത്തിട്ടുണ്ട്. ഈ ആഴ്‌ച ആരംഭിക്കുന്ന ലോകൈക പോരാട്ടത്തിനായി നോഴ്‌സ് വിശ്വാസികളിലെ പോരാളികള്‍ തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. ഈ ആഴ്‌ച അവസാനിക്കുന്ന യോര്‍വിക് ആഘോഷത്തിന്റെ ഒടുവില്‍ നടക്കുന്ന യുദ്ധത്തിനായി 300 പോരാളികള്‍ നഗരത്തിലൂടെ മാര്‍ച്ച് നടത്താന്‍ ഒരുങ്ങുകയാണ്.
അതേസമയം ശാസ്‌ത്രീയമായി ഒരു സ്‌ഥിരീകരണവുമില്ലാത്ത ഈ പ്രവചനം ലോകാവസാനം സംബന്ധിച്ച മൂന്നാമത്തേതാണ്. ഇതിന് തൊട്ടു മുമ്പ് പൊളിഞ്ഞത് മായന്‍ കലണ്ടര്‍ പ്രകാരമുള്ള ലോകാവസാനം ആയിരുന്നു. 2012 ഡിസംബര്‍ 21 ആയിരുന്നു കാലം. വൈടുകെ പ്രശ്‌നം അഭിമുഖീകരിച്ച 2000 ജനുവരി 1 നും ലോകം അവസാനിക്കുമെന്ന പ്രവചനങ്ങള്‍ക്ക് വലിയ പ്രചാരം കിട്ടിയിരുന്നു.
No comments:
Post a Comment