കറിക്കത്തിയുടെ വായ്ത്തലയിലാണ് നിങ്ങള്‍ പിടികൂടുന്നതെങ്കില്‍ കൈമുറിഞ്ഞതു തന്നെ. കത്തിയുടെ പിടിയിലാണ് പിടിക്കുന്നതെങ്കില്‍ ആ കത്തി പലതിനും ഉപയോഗിക്കാനും സാധിക്കും. ദുരിതങ്ങള്‍ മൂര്‍ച്ചയേറിയ കത്തിപോലെയാണ്.
ഇതുപോലെ ദുരിതങ്ങളുടെ വായ്ത്തലയില്‍ പിടിച്ചാല്‍ നാം തകര്‍ന്നു പോകും അതിന്റെ പിടിയിലാണെങ്കില്‍ ആ ദുരിതത്തെ നമുക്ക് കീഴ്മേല്‍ മറിയ്ക്കാനാകും.
ക്ലേശങ്ങളില്‍ നാം ഇരുമ്പു സമാനമാകണം. നമ്മില്‍ തട്ടി അവയുടെ വായ്ത്തല വളഞ്ഞ് ഒടിയണം. ലോകത്തില്‍ പ്രശ്നങ്ങള്‍ ഉണ്ട്. അത് ഉള്ളതുകൊണ്ടാണ് ജീവിതത്തിന് ഒഴുക്കുണ്ടായതും. ക്ലേശങ്ങള്‍ അകലാനല്ല പ്രാത്ഥിക്കേണ്ടത്. ക്ലേശങ്ങളെ നേരിടാനുള്ള ശക്തിക്കാണ് നാം പ്രാര്‍ത്ഥിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും.
യേശുദേവന്‍ അരുളിയപോലെ, മീന്‍ പിടിച്ചു കൊടുക്കുകയല്ല മീന്‍ പിടിക്കാന്‍ പഠിപ്പിക്കുന്നതാണ് കൂടുതല്‍ നന്ന്. അതു പോലെ സ്വന്തം കാലില്‍ നില്ക്കാനുള്ള കരുത്തിനായി നമുക്ക് പ്രാര്‍ത്ഥിക്കാം, ശ്രമിക്കാം.
No comments:
Post a Comment