....യുഎസ് ഡോളറിനെതിരെ മാത്രമല്ല, യൂറോ, ബ്രിട്ടീഷ് പൗണ്ട്, സ്വിസ് ഫ്രാങ്ക്, ഓസ്ട്രേലിയന്‍ ഡോളര്‍, ജപ്പാന് യെന്‍, ഗള്‍ഫ് കറന്‍സികള്‍ എന്നിവയടക്കം നൂറിലേറെ രാജ്യങ്ങളുടെ കറന്‍സികളോട് രൂപ തകര്‍ച്ച നേരിടുന്നു.
ബുധനാഴ്ച ഒരു ഡോളറിന് 68.80 എന്ന നിലയില്‍ രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞു. ഒറ്റദിവസം 2.56 രൂപയുടെ ഇടിവ്.
ഇത് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ്.
ഒരാഴ്ചയ്ക്കുള്ളില്‍ ഡോളറിന് 70 രൂപയിലധികമായി മൂല്യം താഴുമെന്നാണ് സൂചന.
കടുത്ത സാമ്പത്തികത്തകര്ച്ചയിലായിട്ടും ശരിയായ പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കാതെ കേന്ദ്രം ഇരുട്ടില്‍ തപ്പുന്നു.
പദ്ധതിയിതര ചെലവുകള്‍ കാര്യമായി ചുരുക്കാന്‍ ധനമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ഇതിനിടെ, അമേരിക്കന്‍സഖ്യം സിറിയയില്‍ ആക്രമണത്തിനൊരുങ്ങുന്നത് അന്താരാഷ്ട്രവിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ത്തിയത് സ്ഥിതി കൂടുതല്‍ രൂക്ഷമാക്കി. ഈ വര്‍ഷം ഇതുവരെ രൂപ 20 ശതമാനം മൂല്യശോഷണം നേരിട്ടു.
തകര്‍ച്ചയ്ക്ക് അടിയന്തരമായി തടയിട്ടില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന സ്ഥിതിയാണെന്ന് സാമ്പത്തികവിദഗ്ധര്‍ മുന്നറിയിപ്പു നല്കുന്നു.
കടുത്ത സാമ്പത്തികത്തകര്‍ച്ചയും മാന്ദ്യവും കാരണം നികുതിപിരിവ് ലക്ഷ്യം കാണില്ല.
നടപ്പു സാമ്പത്തികവര്‍ഷം പത്തര ലക്ഷം കോടി രൂപ നികുതിയായി ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്.
എല്ലാ രംഗത്തെയും തളര്‍ച്ച കാരണം അതിനുള്ള സാധ്യതയൊന്നും കാണുന്നില്ല.
സബ്സിഡിയായി 2.31 ലക്ഷം കോടി രൂപയാണ് കണ്ടെത്തേണ്ടത്.
നിലവിലുള്ള സാഹചര്യത്തില്‍ സബ്സിഡികളും വെട്ടിക്കുറയ്ക്കും.
ഭക്ഷ്യ സബ്സിഡിക്ക് 90,000 കോടി രൂപയും രാസവളം സബ്സിഡിക്ക് 69,971 കോടിയും പെട്രോളിയം സബ്സിഡിക്ക് 65,000 കോടിയുമാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാബില്‍ പ്രകാരം ഒരുവര്‍ഷം 1.25 ലക്ഷം കോടിയാണ് ചെലവഴിക്കേണ്ടത്.
ഇതൊക്കെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍.
പദ്ധതിയിതര ചെലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ കുറയ്ക്കേണ്ടിവരും.
പുതിയ തസ്തികകള്‍ സൃഷ്ടിക്കരുതെന്ന് മന്ത്രാലയങ്ങള്‍ക്കും അവയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി.
പദ്ധതികളില്‍ ഓരോ ഘട്ടത്തിലും നല്കുന്ന ഫണ്ട് ചെലവഴിച്ചെന്ന റിപ്പോര്‍ട്ട് നല്‍കിയാല്‍മാത്രമേ അടുത്ത ഘട്ടം ഫണ്ട് നല്‍കൂ.
പദ്ധതി ഫണ്ട് ചെലവഴിക്കാന്‍ പല കടമ്പകള്‍ കടക്കേണ്ടിവരും. ഫലത്തില്‍ പദ്ധതിച്ചെലവ് ചുരുങ്ങും.
സബ്സിഡിയും ജനക്ഷേമപദ്ധതികളും ധനകമ്മി വര്‍ധിക്കാനിടയാക്കുമെന്ന് കോര്‍പറേറ്റ് സാമ്പത്തികവിദഗ്ധരും
ആസൂത്രണ കമീഷന് ഉപാധ്യക്ഷന്‍ മൊണ്ടേക്സിങ് അലുവാലിയയും കേന്ദ്ര സര്‍ക്കാരിനെ ആവര്‍ത്തിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുന്നു.
വിദേശനിക്ഷേപം നടത്തുന്നവരെ നിരാശരാക്കാതിരിക്കാന്‍ ധനകമ്മി കുറച്ചതായി കാണിക്കണം.
അതിന് പദ്ധതിച്ചെലവും സബ്സിഡികളും പദ്ധതിയിതര ചെലവും ക്രമേണ കുറയ്ക്കാനാണ് പരിപാടി.
ഇത് ആഭ്യന്തരനിക്ഷേപത്തെ സാരമായി ബാധിക്കുകയും സാമ്പത്തികസ്ഥിതി കൂടുതല്‍ പരുങ്ങലിലാകുകയും ചെയ്യും.
സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ലോക്സഭയില്‍ ധനമന്ത്രി നിര്‍ദേശിച്ച പത്തിന പരിപാടി പലതവണ ആവര്‍ത്തിക്കപ്പെട്ടതാണ്. ഒന്നും നടപ്പായില്ല.
ഇന്തോനേഷ്യയും മറ്റും കറന്‍സിക്കുണ്ടായ തകര്‍ച്ചയില്‍നിന്നു കരകയറുന്നതിന് ഊര്‍ജിതമായ ശ്രമങ്ങള്‍ കൈക്കൊള്ളുന്നത് ഫലംകണ്ടുതുടങ്ങിയിട്ടുണ്ട്.
എന്നാല്‍, ഇന്ത്യയാകട്ടെ രൂപ എത്രവരെ താഴുമെന്നു കാത്തിരിക്കുന്ന അവസ്ഥയാണെന്ന് സാമ്പത്തികവിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സന്ദേശം വിദേശനിക്ഷേപകര്ക്കിടയില് എത്തുന്നത് ഇവിടെനിന്ന് വന്‍തോതില്‍ വിദേശനിക്ഷേപം പിന്‍വലിക്കുന്നതിന് വഴിയൊരുക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍നിന്ന് 370 കോടി ഡോളറാണ് [$3.7 Billion] പിന്‍വലിച്ചത്.
No comments:
Post a Comment