google-drive
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന ബ്രൌസർ ഗൂഗിൾ ക്രോം ആണ്. സ്ഥിരമായി ഉപയോഗിക്കുന്നവർ പോലും ശ്രദ്ധിക്കാത്ത ചില പൊടിക്കൈകൾ ഇതിലുണ്ട്. പ്രധാനമായി തോന്നിയ കുറച്ചു കാര്യങ്ങൾ
1.Pin Tab
നമ്മൾ മിക്കവാറും ഒന്നിലധികം പേജുകൾ വിവിധ ടാബുകളിലായി തുറന്നു വെക്കാറുണ്ട്. ടാബിൽ റൈറ്റ് ക്ലിക്ക് അടിച്ചാൽ Pin Tab എന്നാ option കാണാം. പിൻ ചെയ്തു കഴിഞ്ഞാൽ ആ പേജുകൾ ഏറ്റവും ആദ്യം പോയി നില്ക്കും.മാത്രമല്ല അത് സൈറ്റിന്റെ ലോഗോ മാത്രമേ കാണിക്കു.സ്ഥലവും ലാഭം.
2. Omnibox
എന്ന് പറഞ്ഞാൽ നമ്മൾ വെബ് അഡ്രെസ്സ് ടൈപ്പ് ചെയ്യുന്ന സ്ഥലം. അവിടെ നമൂക്കു ഒരു വാക്ക് ടൈപ്പ് ചെയ്തു എന്റർ അടിച്ചാൽ അര്ഹു സെർച്ച് ചെയ്തു തരും.രണ്ടു അക്കങ്ങൾ കൂട്ടാനോ കുറയ്ക്കാനോ വെറുതെ അവിടെ 6+7 എന്നാ രീതിയിൽ ടൈപ്പ് ചെയ്ത മതി. എന്ന് വച്ചാൽ calculator തപ്പാൻ ഓടണ്ട.അവിടെ 67% of 267 എന്നടിച്ചാൽ 267 ന്റെ 67% കാണിച്ചു തരും. എങ്ങനുണ്ട്?
3.incognito – Secret Mode
നമ്മൾ ബ്രൌസ് ചെയ്യുന്നതെല്ലാം secret ആയിരിക്കും. Ctrl + Shift + N അടിച്ചാൽ ഒരു പുതിയ വിന്ഡോ തുറന്നു വരും.അതിൽ ചെയ്യുന്നതൊന്നും ഹിസ്റ്ററിയിൽ പോലും സേവ് ആകില്ല. മാത്രമല്ല, ഒന്നിലധികം facebook , ജിമെയിൽ account ൽ ഒരേ സമയം ലൊഗിൻ ചെയ്യാനും ഇത് ഉപയോഗിക്കാം.
4.Reopen Recently Closed tab
നമ്മൾ അറിയാതെ തുറന്നു വെച്ച ഒരു ടാബ് ക്ലോസ് ആയി പോയാൽ Ctrl + Shift + T അടിച്ചാൽ അത് വീണ്ടും തുറന്നു വരും.
5.Create a Shortcut of the Current Tab
നമ്മൾ തുറന്നു വച്ചിരിക്കുന്ന ഒരു പേജിന്റെ ഷോർട്ട് കട്ട് നമുക്ക് ഡസ്ക് ടോപ്പിൽ ഉണ്ടാക്കാൻ പറ്റും.ആവശ്യമുള്ള പേജ് തുറന്ന ശേഷം Customize -> Tools -> Create application shortcuts ൽ പോയാൽ ഉണ്ടാക്കാം.( custamize എന്ന് പറയുന്നത് വലതു ഭാഗത്ത് മുകളിൽ കാണുന്ന 3 വരയാണ് കേട്ടോ.) ഷോര്ട്ട് കട്ട് ഉണ്ടാക്കി കഴിഞ്ഞാൽ പിന്നെ ആ പേജ് തുറക്കാൻ ഡസ്ക് ടോപ്പിൽ അതിന്റെ മുകളിൽ ഡബിൾ ക്ലിക്ക് അടിക്കുകയെ വേണ്ടൂ,
6.Navigate Between Tabs Quickly
=============
1 മുതൽ 8 വരെയുള്ള ഓരോ ടാബും മാറി മാറി തുറക്കാൻ Ctrl അടിച്ചു പിടിച്ചു ആ നമ്പർ അടിച്ചാൽ മതി.Ctrl+Tab അടിച്ചു കൊണ്ടിരുന്നാൽ ഓരോ ടാബ് മാറി മാറി തുറക്കാം.
7.Highlight a Text and Search
==============
നമ്മൾ ഒരു പേജിൽ എന്തെങ്കിലും വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വാക്കിന്റെ അർഥം മനസിലായില്ലെങ്കിൽ ആ വാക്ക് സെലക്ട് ചെയ്തു റൈറ്റ് ക്ലിക്ക് അടിച്ചാൽ "Search google for" എന്നൊരു option കാണാം. അവിടെ ക്ലിക്ക് ചെയ്താൽ ആ വാക്ക് സെർച്ച് ചെയ്തു കാണിച്ചു തരും.
8.Google Chrome Browser Shortcuts
==============
* ക്രോമിലെ കുറച്ചു പ്രധാന ഷോട്ട് നോക്കൂ…
Alt+F – Open the wrench menu (i.e chrome settings menu)
Ctrl+J – Go to downloads window
Ctrl+H – Go to history window
Ctrl+Tab – Navigate Tabs
Alt+Home – Go to home page
Ctrl+U – View source code of the current page
Ctrl+K – To search quickly in the address bar
Ctrl+L – Highlights the URL in the address bar (use this to copy/paste the URL quickly)
Ctrl+N – Open a new Chrome browser window
Ctrl+Shift+N – Open a new incognito window (for private browsing)
Ctrl+Shift+B – Toggle bookmark display
Ctrl+W – Close the current Tab
Alt+Left Arrow – Go to the previous page from your history
Alt+Right Arrow – Go to the next page from your history
Space bar – Scroll down the current web page
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
No comments:
Post a Comment