Thursday, 29 August 2013

Re: [www.keralites.net] പോലീസ്‌ എന്തു പറഞ്ഞാലും പോലീസല്ലേ...നമുക്കു നാണിക്കാം

ഈ പ്രശ്നത്തിൽ പോലീസ് കണ്ട്രോൾ റൂമിലേക്ക്‌ വിളിച്ചത് തന്നെ ശരിയായില്ല  പോലീസെത്തി കേസെടുത്തു കോടതിക്ക് വിട്ടാലുള്ള അവസ്ഥ നമുക്കൊക്കെ സുപരിചിതമാണ്. വർഷങ്ങൾ നീണ്ട വിചാരണക്ക് ശേഷം ഒരു ചെറിയ ശിക്ഷ. ഒരു ചെറിയ തുക പിഴയടക്കൽ.  ബസിലുണ്ടായിരുന്ന യാത്രക്കാരെല്ലാം കൂടി അവനെ നന്നായി പെരുമാറി വിട്ടിനുന്നെങ്കിൽ മേലിൽ അവൻ ഇതാവര്ത്തിക്കില്ല.
 
cpm.vnb

From: "Jaleel@alrajhibank.com.sa" <Jaleel@alrajhibank.com.sa>
To:
Sent: Tuesday, August 27, 2013 4:46 PM
Subject: [www.keralites.net] പോലീസ്‌ എന്തു പറഞ്ഞാലും പോലീസല്ലേ...നമുക്കു നാണിക്കാം
 
ജിനേഷ്‌ പൂനത്ത്‌
 
ബസില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും കൊല്ലപ്പെട്ടതും ഡല്‍ഹിയിലാണ്‌. മാധ്യമപ്രവര്‍ത്തക കൂട്ടമാനഭംഗത്തിനിരയായതു മുംബൈയില്‍. കേരളത്തില്‍ പൂവാലശല്യമടക്കം സ്‌ത്രീകള്‍ക്കുനേരേ എന്ത്‌ അതിക്രമം നടന്നാലും പോലീസ്‌ മൂന്നു മിനിറ്റിനകം എത്തി നടപടി സ്വീകരിക്കുമെന്നായിരുന്നു പോലീസ്‌ മേധാവിയുടെ പ്രഖ്യാപനം.
ഇനി ഈ അനുഭവ കഥ വായിക്കുക.
ഓഗസ്‌റ്റ്‌ 26. രാത്രി 8.10.
പാലായില്‍നിന്നു സുല്‍ത്താന്‍ബത്തേരിയിലേക്കു പോയ കെ.എല്‍. 15- 7420 നമ്പര്‍ സൂപ്പര്‍ഫാസ്‌റ്റ്‌ ബസില്‍ രണ്ടു പെണ്‍മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം മൂവാറ്റുപുഴ ബസ്‌സ്‌റ്റാന്‍ഡില്‍നിന്നു വീട്ടമ്മ കയറുന്നു. സുല്‍ത്താന്‍ബത്തേരിക്കാണ്‌ അവര്‍ ടിക്കറ്റെടുത്തത്‌. സ്‌ത്രീകള്‍ക്കായി സംവരണം ചെയ്‌ത മുന്‍നിരയിലെ രണ്ടാമത്തെ സീറ്റില്‍ അമ്മയും പെണ്‍കുട്ടികളും പിന്നില്‍ ഇടതുവശത്തെ നാലാമത്തെ സീറ്റില്‍ ഭര്‍ത്താവും ഇരുന്നു യാത്രയാരംഭിച്ചു.
തൃശൂരിലെത്തിയപ്പോള്‍ മദ്യപിച്ചു ലക്കുകെട്ട യുവാവ്‌ ബസില്‍ കയറി. മുന്‍ഭാഗത്തു സ്‌ത്രീയുടെ സീറ്റിനോടു ചേര്‍ന്നു നിലയുറപ്പിച്ചു. പിന്നിടു വീട്ടമ്മയ്‌ക്കുനേരേ കൈക്രിയകള്‍ തുടങ്ങി. രാത്രി വൈകിയുള്ള യാത്രയായതിനാല്‍ യാത്രക്കാരില്‍ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു. ബസിലെ വെളിച്ചം അണച്ചതും യുവാവിന്‌ അനുഗ്രഹമായി.
അടുത്തിടെ ശസ്‌ത്രക്രിയയ്‌ക്കു വിധേയയായ വീട്ടമ്മ പലതവണ പ്രതികരിച്ചെങ്കിലും യുവാവ്‌ മാറിനില്‍ക്കാന്‍ തയ്ാറായയില്ല. സേഫ്‌റ്റിപിന്‍ പ്രയോഗം നടത്തിയിട്ടും ഫലമുണ്ടായില്ല. ഒടുവില്‍ അവര്‍ ഉറക്കത്തിലായിരുന്ന ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി വിവരം പറഞ്ഞു. എഴുന്നേറ്റു വന്ന ഭര്‍ത്താവ്‌ യുവാവിനോടു സീറ്റിലേക്കു മാറിയിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. ഇതോടെ വീട്ടമ്മ ബഹളംവച്ചു. ഉറക്കമുണര്‍ന്ന യാത്രക്കാരില്‍ ചിലര്‍ പ്രശ്‌നത്തില്‍ ഇടപെട്ടു.
അപ്പോള്‍ സമയം രാത്രി 12.26. ബസ്‌ മലപ്പുറം ജില്ലയിലെ കൊളപ്പുറത്ത്‌ എത്തിയിരുന്നു. യാത്രക്കാരന്റെ മൊബൈല്‍ ഫോണില്‍നിന്ന്‌ 100 ലേക്ക്‌ വിളിച്ചപ്പോള്‍ കിട്ടിയത്‌ മലപ്പുറം പോലീസ്‌ കണ്‍ട്രോള്‍ റൂം.
കരച്ചിലോടെ വീട്ടമ്മ പറഞ്ഞു: സാര്‍... എന്നെ ബസില്‍ വച്ച്‌ ഒരാള്‍ മദ്യലഹരിയില്‍ അപമാനിക്കാന്‍ ശ്രമിച്ചു. വല്ലാത്ത ഒരവസ്‌ഥയിലാണ്‌ ഞാന്‍. അയാള്‍ ഇപ്പോഴും ബസില്‍ തന്നെയുണ്ട്‌. അയാള്‍ ആക്രമിക്കാന്‍ വീണ്ടും ശ്രമിക്കുന്നുമുണ്ട്‌. രക്ഷിക്കണം...
കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള പ്രതികരണം ഇങ്ങനെയായിരുന്നു: ഹൈവേ പോലീസില്‍ അറിയിക്കാം. അവര്‍ ഉടനെയെത്തും. നിങ്ങള്‍ ഡ്രൈവറോടു വണ്ടി സൈഡാക്കാന്‍ പറഞ്ഞാല്‍ മതി... ഏറെ നേരം കഴിഞ്ഞിട്ടും ഹൈവേ പോലീസ്‌ എത്തിയില്ല. 12.45 ന്‌ വീണ്ടും 100 ല്‍ വിളിച്ചു. ഹൈവേ പോലീസിനോടു പറഞ്ഞിട്ടുണ്ടെന്നും അവര്‍ വരുമെന്നും മറുപടി വന്നു.
സമയം രാത്രി 1.04. ഹൈവേ പോലീസിന്റെ വാഹനമെത്തി. യാത്രക്കാര്‍ വിവരം പറഞ്ഞു. വണ്ടിയിലുണ്ടായിരുന്ന എസ്‌.ഐയുടെ വിചിത്രമായ മറുപടിയിങ്ങനെ: ഇത്തരം കാര്യങ്ങളില്‍ ഇടപെടേണ്ടതു ലോക്കല്‍ പോലീസാണ്‌. തിരൂരങ്ങാടി പോലീസ്‌ വരും. അതുവരെ ഇവിടെ കാത്തിരുന്നാല്‍ മതി..!
സമയം രാത്രി 1.16. തിരൂരങ്ങാടി എസ്‌.ഐ രവീന്ദ്രനും രണ്ടു പോലീസുകാരും വാഹനത്തിലെത്തി. കേസും വക്കാണവുമൊക്കെയായാല്‍ എല്ലാവരും സാക്ഷി പറയേണ്ടിവരും. അതുവേണോ..? എസ്‌.ഐയുടെ ആദ്യ പ്രതികരണം ഇതായിരുന്നു.
സര്‍വീസില്‍ കയറിയിട്ട്‌ ഏറെയായിട്ടില്ലാത്ത കണ്ടക്‌ടറേയും സാക്ഷിപറയേണ്ടിവരുമെന്നു പറഞ്ഞ്‌ എസ്‌.ഐ. വിരട്ടി നോക്കി. കേസിനു തയ്യാറാണെന്നു വീട്ടമ്മയുടെ ഭര്‍ത്താവ്‌ പറഞ്ഞതോടെ എസ്‌.ഐ. മനസില്ലാമനസോടെ ബസിനകത്തു കയറി യുവാവിനെ പുറത്തിറക്കി ജീപ്പില്‍ കയറ്റി.
പിന്നാലെയെത്തി എസ്‌.ഐയുടെ അറിയിപ്പ്‌. പരാതിക്കാരി തിരൂരങ്ങാടി പോലീസ്‌ സ്‌റ്റേഷനിലെത്തി നേരിട്ടു പരാതി നല്‍കിയാലേ കേസെടുക്കാന്‍ വകുപ്പുള്ളൂവെന്ന എസ്‌.ഐയുടെ വാക്കുകള്‍ കേട്ടു യാത്രക്കാര്‍ ഞെട്ടി. പരാതി, ബത്തേരിയില്‍ ചെന്ന്‌ അവിടത്തെ പോലീസ്‌ സ്‌റ്റേഷനില്‍ നല്‍കുകയോ ഇ-മെയില്‍ അയയ്‌ക്കുകയോ ചെയ്യാമെന്നു പറഞ്ഞിട്ടും എസ്‌.ഐ. അയഞ്ഞില്ല. രാത്രി സമയത്തെ ബുദ്ധിമുട്ടുകള്‍ ഭര്‍ത്താവ്‌ നിരത്തിയപ്പോള്‍ ബത്തേരിയിലെത്തി രാവിലെയുള്ള ബസിനു തിരൂരങ്ങാടി സ്‌റ്റേഷനില്‍ വന്നു പരാതി നല്‍കട്ടെയെന്നായി എസ്‌.ഐ..!
പരാതി ബസില്‍ വച്ചുതന്നെ എഴുതികൊടുക്കാനുള്ള സമ്മതം നല്‍കണമെന്നു യാത്രക്കാര്‍ അഭ്യര്‍ഥിച്ചു. രണ്ടു പോലീസ്‌ വണ്ടികളിലും തപ്പി ഒടുവില്‍ മുഷിഞ്ഞ ഒരു കടലാസ്‌ കണ്ടെത്തി. അതില്‍ പരാതി എഴുതി വാങ്ങി. അപ്പോഴും എസ്‌.ഐയും പോലീസുകാരും കേസ്‌ കോടതിയിലെത്തിയാല്‍ എല്ലാവരും ചുറ്റുമെന്ന്‌ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതോടെ ആകെ സമ്മര്‍ദത്തിലായ വീട്ടമ്മ കേസും വക്കാണവും വേണ്ടെന്നും തന്നെ ഇനിയും അപമാനിക്കാതിരുന്നാല്‍ മതിയെന്നും കേണുപറയുന്ന അവസ്‌ഥയിലായി.
വീട്ടമ്മയുടെയും ഭര്‍ത്താവിന്റെയും മൊബൈല്‍ ഫോണ്‍ നമ്പര്‍ പരാതിക്കൊപ്പം എസ്‌.ഐ. കുറിച്ചുവച്ചെങ്കിലും ഇന്നലെയും ആരും വിളിച്ചിട്ടില്ലെന്നു ഭര്‍ത്താവ്‌ പറഞ്ഞു. നിയമപാലനം മുറപോലെ...!!!
www.keralites.net

No comments:

Post a Comment