ഹിന്ദു ഉണർന്നാൽ
... പശ്ചാത്തലം :- ഒരു ഗ്രാമത്തിലെ നാടൻ ഹോട്ടെൽ
"ചേട്ടാ ഇവിടെയൊക്കെ പൊതുവെ എങ്ങനാ.... "
"പൊതുവെ എന്ന് വെച്ചാൽ..??
"അല്ല... ഈ പൊതുവെ എങ്ങനാ.... ??"
"ഒഹ്.... പൊതുവെ... അതിങ്ങനെ തന്നെ.... സാറിന് എന്താ കഴിക്കാൻ വേണ്ടത്??"
"എനിക്കൊരു കടുപ്പം കുറച്ച് ഒരു ഹിന്ദു ചായ.... "
"കട്ടൻ മാത്രമേ ഉള്ളൂ"
"എന്താ ഹിന്ദു പാൽ ഇല്ലെ....??"
"ഇല്ല... ഹിന്ദു പാല് കൊണ്ട് വരുന്ന ഹിന്ദു പയ്യൻ ഇന്നലെ ഒരു ഹിന്ദു സൈക്കിളീന്ന് വീണ് ഹിന്ദു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയേക്കുവാ"
"ഓഹോ എന്നാൽ ഹിന്ദു കട്ടൻ ചായ മതി... ചേട്ടാ കടിക്കാൻ എന്താ ഉള്ളത് ..??"
"കടിക്കാൻ ഒരു ഹിന്ദു പട്ടിയുണ്ട്, വിളിക്കട്ടെ... "
"ചേട്ടൻ നല്ല തമാശകൾ ഒക്കെ പറയുന്നുണ്ടല്ലോ... കഴിക്കാൻ എന്താ ഉള്ളത്... ??
"ഹിന്ദു പൊറാട്ട, ഹിന്ദു ചപ്പാത്തി, ഹിന്ദു വെള്ളേപ്പം, ഹിന്ദു മുട്ടക്കറി,ഹിന്ദു ഗ്രീൻ പീസ്... "
"ചേട്ടാ ബീഫ് ഉണ്ടോ ബീഫ്... "
"ങേ അത് ഗോ മാതാവല്ലേ.... ഹത് നിങ്ങൾ കഴിക്കുമൊ.... "
"ഒഹ്... സോറി പെട്ടന്ന് ഞാൻ അത് ഓർത്തില്ല.. ചേട്ടാ വെളേപ്പവും മുട്ടക്കറിയും എടുത്തോ... ഹിന്ദു പ്ലേറ്റിൽ തന്നെ എടുക്കണേ..ഹല്ല ചേട്ടാ മുട്ട ഹിന്ദു കോഴി തന്നെ ഇട്ടതല്ലെ.... "
"തന്നെ തന്നെ"
"ഹൊഹ്... എന്തൊരു എരുവാ ചേട്ടാ... "
"അത് ആ ഹിന്ദു മുളകിന്റെയാ... നല്ല എരുവാ അതിന്... ആട്ടെ സാറിനെ ഇവിടെയൊന്നും കണ്ടിട്ടില്ലല്ലോ...
"ഞാൻ കുറച്ച് തെക്കൂന്നാ... "
"തെക്കന്നു പറയുമ്പോ???"
"കാട്ടാക്കട"
"കാട്ടാക്കട എവിടെ ?? "
"കാട്ടാക്കട ഹിന്ദു സ്കൂളിന്റെ പിറകിലൂടെ പോയാൽ ഒരു ഹിന്ദു വായന ശാലയുണ്ട് അതിന്റെ സൈഡിൽ ഒരു ഹിന്ദു കുളവും..അത് കഴിഞ്ഞ് ഒരു ഹിന്ദു സിനിമ തീയറ്ററും ഉണ്ട് അതിനപ്പുറത്താ വീട്... അല്ല ചേട്ടാ..ഇവിടെ വരുന്ന വഴിയിലൊക്കെ നിറച്ചും കാടാണല്ലോ.. അതൊന്നു വെട്ടി തെളിച്ച് കൂടെ... നിറയെ പാമ്പ് കാണും അവിടെ.. "
"അത് കാവിന്റെ ഭാഗമാ..വെട്ടിയാൽ പ്രശ്നമാ ."
"ഒഹ്... ഹിന്ദു പാമ്പുകളാണല്ലേ എന്നാ പ്രശ്നമില്ല.."
"ചേട്ടാ ഹിന്ദു ചമ്മന്തിയുണ്ടോ... "
"അയ്യോ ഹിന്ദു ചമ്മന്തി തീർന്നു കേട്ടൊ.... വേണേൽ മുസ്ലിം ചമ്മന്തി തരാം... ഞാൻ അപ്പുറത്ത് ഒരു മുസ്ലിം ഹോട്ടലും ഇപ്പുറത്ത് ഒരു ക്രിസ്ത്യൻ ഹോട്ടലും നടത്തുന്നുണ്ട്... "
"എന്താ ചേട്ടന്റെ പേര്??"
"ജീവൻ"
"ഓഹോ.. അപ്പൊ ചേട്ടനായിരുന്നല്ലേ ഈ മതമില്ലാത്ത ജീവൻ... !!" ഹും... എത്രയായി... ??
"നാല്പ്പത്തി രണ്ടു ഹിന്ദു രൂപ അൻപത് ഹിന്ദു പൈസ"
"ചേട്ടാ കാട്ടക്കടക്ക് ഇപ്പൊ ഹിന്ദു ബസ്സുണ്ടോ.... ഇവിടെ നിന്നാൽ കിട്ടുമോ..."
"ഇവിടെ നിന്നാ കിട്ടില്ല കുറച്ച് അപ്പുറം പോയാൽ ഒരു ഹിന്ദു ബസ് സ്റ്റോപ്പുണ്ട്..അവിടെ നിന്നാ കിട്ടും..."
"അപ്പൊ ശരി ചേട്ടാ.."
( കുറച്ചു കഴിഞ്ഞ് )
"ഹയ്യോ ചേട്ടാ ഓടിവാ എന്നെ എന്തോ കടിച്ചു...."
"ഓ അത് വല്ല ഹിന്ദു പാമ്പും ആയിരിക്കും...
"ഹയ്യോ "
"ജമാലേ നീ വണ്ടിയെടുക്ക് "
"ഹയ്യോ ചേട്ടാ ഒരു ഹിന്ദു ഡ്രയിവർ ഉള്ള ഒരു ഹിന്ദു ടാക്സി വിളിക്ക് ചേട്ടാ.. എന്നിട്ട് എന്നെ ഒരു ഹിന്ദു ഹോസ്പിറ്റലിൽ കൊണ്ട് പോ ചേട്ടാ... ഹയ്യോ..."
"എടോ ഹിന്ദു ഹൊസ്പിറ്റൽ അങ്ങ് ദൂരയാ... തന്നേം കൊണ്ട് അവിടെ എത്തും മുൻപ് ഹിന്ദു കാലൻ വന്നു തന്നെ കൊണ്ട് പോകും... ഇവിടെ അടുത്ത് ഒരു ക്രിസ്ത്യൻ ഹോസ്പിറ്റൽ ഉണ്ട് അവിടെ പോകാം..എന്താ വേണോ... ??"
"ഹയ്യോ എന്നെ എവിടെയെങ്കിലും കൊണ്ട് പോ ചേട്ടാ... ഹയ്യോ... ജമാലിക്കാ... വണ്ടിയെടുക്ക് ജമാലിക്കാ..ഹഅയയഒ.... !!"
വണ്ടി നീങ്ങി കുറച്ചു കഴിഞ്ഞ് മറ്റൊരാൾ :- "എന്താ ഇവിടെ ഒരു ബഹളം കേട്ടല്ലോ ??"
"ഓ...ഒന്നുമില്ല...അതൊരു ഹിന്ദു ഉണർന്നതാ..."
ശുഭം !!!
NB :ഈ പോസ്റ്റിലെ ഹിന്ദു എന്നത് "മുസ്ലിം' അല്ലെങ്കില്‍ 'ക്രിസ്ത്യന്‍' എന്ന് കൂടി കൂട്ടി വായിക്കുക. ഇത്തരക്കാർ എല്ലാ മതങ്ങളിലും ഉണ്ട്.. അവരെ ഒറ്റപ്പെടുത്തുക
ഒരായിരംപൂക്കൾ വിരിയട്ടെ !!
Thanks Best regards
Abdul Gafoor MK
No comments:
Post a Comment