Thursday, 8 August 2013

[www.keralites.net] കൂടെ തന്നെയുണ്ട് ഫാത്തിമകുട്ടി.

 
കേരളത്തില്‍ മത സ്പര്‍ദ്ധയും വര്‍ഗ്ഗീയതയും ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നവര്‍ മലപ്പുറം വണ്ടൂരിലുള്ള ഫാത്തിമക്കുട്ടിയുടെ എന്ന വൃദ്ധയുടെ ഈ കരുണവറ്റാത്ത മനസ്സിനെയൊന്നു കാണാന്‍ ശ്രമിക്കൂ. 60 കഴിഞ്ഞ ഈ വൃദ്ധയ്ക്ക് സ്വന്തം മകന്‍ അലവിയേക്കാള്‍ സ്‌നേഹം സുഹൃത്തിന്റെ മകനായ ജയരാജനോടാണ്.

17
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു സ്‌കൂട്ടര്‍ അപകടത്തെ തുടര്‍ന്ന് സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലായതാണ് ജയരാജന്‍ മാസ്റ്റര...്‍ . കിടപ്പിലായതിനു ശേഷം അച്ഛനും 3 മാസം മുമ്പ് അമ്മയും മരിച്ചതോടെ വീട്ടിലൊറ്റയ്ക്കായ ജയരാജന് ഏകാശ്രയം ഫാത്തിമകുട്ടിയാണ്. സഹോദരങ്ങളൊക്കെ ഇടയ്ക്ക് വന്ന് അന്വേഷികാറുണ്ടെങ്കിലും ദൈനം ദിന കാര്യങ്ങള്‍ക്ക് സഹായമായി കൂടെയുള്ളത് ഫാത്തിമകുട്ടി മാത്രമാണുള്ളത്.

മരിക്കുന്നതിന് മുമ്പ് സുഹൃത്ത് കൂടിയായ ജയരാജന്റെ അമ്മ ഫാത്തിമകുട്ടിയോട് ഒരു കാര്യമാണ് ആവശ്യപ്പെട്ടത്; തന്റെ മകനെ ഉപേക്ഷിക്കരുത്. ആ അമ്മയ്ക്കുള്ള മറുപടിയായി തന്റെ മരണം വരെ തന്റെ കുട്ടിയുടെ കൂടെയുണ്ടാകുമെന്നുള്ള ദൃഢ നിശ്ചയത്തോടെ പ്രാഥമിക കര്‍മങ്ങള്‍ക്ക് പോലും ജയരാജന് സഹായകമായി കൂടെ തന്നെയുണ്ട് ഫാത്തിമകുട്ടി.
Thanks & Best regards
Abdul Gafoor MK

www.keralites.net

No comments:

Post a Comment