Thursday, 1 August 2013

Re: [www.keralites.net] ഇത്ര ജീര്‍ണിച്ചതായിരുന്നോ മൂന്നു പതിറ്റാണ്ട് പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എമ്മിന്റെ സംഘടനാ സംവിധാനം

 

dear. all
know u about before 1977,from 1971 Congress rule led by sidhardha Sakar Rai. rigging most of all polling booths and brutally attacked cpm ,they declared , vanished all and every communist from West Bengal,also implement emergency ,but after faces all these situations emerge CPM a biggest party in west bengal .now every persons know about Mamatha's 
rulings and fascism  attacks every nuke and corner including congress . it a serious situation in West bengal,we are over come all attacks .your anti communist mind do not say  actuals happening there!!!


2013/8/1 Thomas Mathew <thomasmathew47@hotmail.com>
 

Dear Mr. Jinto

Good writing; but I differ with you. The party will survive in Kerala as it is an organisation which supports and protects the labour forces which wants to make maximum money with minimum work or no work like  "Nokku Kooli". 

T. Mathew


To: Keralites@yahoogroups.com
From: jinto512170@yahoo.com
Date: Wed, 31 Jul 2013 20:39:59 +0800
Subject: Re: [www.keralites.net] ഇത്ര ജീര്‍ണിച്ചതായിരുന്നോ മൂന്നു പതിറ്റാണ്ട് പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എമ്മിന്റെ സംഘടനാ സംവിധാനം


 

പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പോട് കൂടി സി.പി.എം. എന്ന പാര്‍ട്ടിയുടെ ഭരണക്കുത്തക ഒരു വില്ലേജോളം മാത്രം വിസ്തൃതിയുള്ള ത്രിപുരയില്‍ മാത്രം ഒതുങ്ങിപ്പോയിട്ടും ഇടത്പക്ഷബുദ്ധിജീവികള്‍ക്ക് ഒരു വേവലാതിയും ഇല്ല. കണ്ണൂരിലെ പാര്‍ട്ടി മാനേജര്‍മാരും സഖാക്കളും അസംഖ്യം ട്രസ്റ്റുകള്‍ രൂപീകരിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികളും പഞ്ചനക്ഷത്രഹോട്ടലുകളും തീം പാര്‍ക്കുകളും കല്യാണമണ്ഡപങ്ങളും ഒക്കെ നടത്തി പണവും ആസ്തിയും സമ്പാദിച്ച് പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംരക്ഷിച്ചുകൊള്ളുമല്ലോ എന്നായിരിക്കും അവര്‍ കരുതുന്നുണ്ടാവുക. സോഷ്യലിസം അപ്രായോഗികമാണെന്നും ഇനിയുള്ള കാലത്ത് വിപ്ലവം അസംഭവ്യമാണെന്നും ബുദ്ധിയുള്ള ഇടത്പക്ഷക്കാര്‍ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്. 

എന്നാല്‍ സമ്പത്തിന്റെ ആലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന ഇടതന്മാര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. വെറും പണവും ആസ്തിയും മസ്സില്‍ പവ്വറും കൊണ്ട് മാത്രം ഒരു രാഷ്ട്രീയപാര്‍ട്ടിയെ എക്കാലവും കൊണ്ടുനടക്കാന്‍ കഴിയില്ല. സി.പി.എമ്മിനെ ഒരു രാഷ്ട്രീയപാര്‍ട്ടിയായി നിലനിര്‍ത്തണമെങ്കില്‍ നിങ്ങള്‍ മാറി ചിന്തിച്ചേ പറ്റൂ. അതിന് ആദ്യമായി വേണ്ടത് വര്‍ഷങ്ങളായി വെറുതെ ചുമക്കുന്ന പ്രത്യയശാസ്ത്രഭാണ്ഡം ദൂരെ വലിച്ചെറിയലാണ്. 

വര്‍ഗ്ഗസമരം എന്നൊരു സമരം പണ്ട് നടന്നിരുന്നോ എന്നറിയില്ല. ഇപ്പോള്‍ അങ്ങനെയൊരു സമരം നിലവില്‍ ഇല്ല. മനുഷ്യര്‍ പല തട്ടിലാണ്. അത് അങ്ങനെ തന്നെ തുടരും. എല്ലാവരെയും സമന്മാരാക്കാന്‍ കഴിയില്ല. പ്രകൃത്യാതന്നെ മനുഷ്യര്‍ വ്യത്യസ്തകഴിവുകളുമായാണ് ജനിക്കുന്നത്. ആ അസമത്വം ആളുകളുടെ ജീവിതനിലവാരത്തിലും കാണും. എല്ലാവരും ഒരു പോലെയാകാത്തത് മനുഷ്യരാശി നേരിടുന്ന പ്രശ്നമേയല്ല. ഞാന്‍ എല്ലാവര്‍ക്കും സമനായില്ല്ലല്ലൊ എന്നാരും ദു:ഖിക്കുന്നില്ല. അത്കൊണ്ട് സോഷ്യലിസമോ സമ്പത്തിന്റെ പൊതു ഉടമസ്ഥതയോ ഒരിക്കലും സംഭവിക്കില്ല. സ്വയം ബോധ്യപ്പെട്ട ഇക്കാര്യം തുറന്ന് പറഞ്ഞ് വര്‍ഗ്ഗസമരവും സോഷ്യലിസവും വിപ്ലവവവും തള്ളിക്കളയുക. 

ഇന്ന് ലോകത്ത് ഏറ്റവും ആധുനികമായ രാഷ്ട്രീയപ്രത്യയശാസ്ത്രം പാര്‍ലമെന്ററി ജനാധിപത്യവും ബഹുകക്ഷി സമ്പ്രദായവും ആണ്. എന്നാല്‍ ജനാധിപത്യം കടലാസില്‍ എഴുതിവെച്ചാല്‍ മാത്രം രാജ്യത്ത് ജനാധിപത്യം നടപ്പില്‍ വരില്ല. അതിന് ജനതയെ സജ്ജരാക്കേണ്ടതുണ്ട്. അതിന് ആലങ്കാരികമായി ജനാധിപത്യവിപ്ലവം എന്ന് പറയാം. നമ്മുടെ രാജ്യത്ത് ജനാധിപത്യം ഇപ്പോഴും പക്വമായിട്ടില്ല. കൊളോണിയലിസത്തിന്റെയും ഫ്യൂഡലിസത്തിന്റെയും കെട്ടുപാടുകളില്‍ നിന്ന് ജനതയും ബ്യൂറോക്രസിയും രാഷ്ട്രീയനേതൃത്വവും ഇനിയും മോചിതരായിട്ടില്ല. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. അതിന് നമുക്ക് പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വേണം. തീര്‍ച്ചയായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ആ ദൌത്യം ഏറ്റെടുക്കാനാവും. രാഷ്ട്രീയവും സാമൂഹ്യപ്രവര്‍ത്തനവും ഒന്നും നാളെയോടെ അവസാനിക്കുന്നതല്ലല്ലൊ. മനുഷ്യരുള്ള കാലത്തോളം തുടരേണ്ടതല്ലേ.

കമ്മ്യൂണിസ്റ്റുകാരുടെ മുന്നില്‍ രണ്ട് വഴികളേയുള്ളൂ. മാറുക അല്ലെങ്കില്‍ നശിക്കുക. ഏത് തെരഞ്ഞെടുക്കണം എന്ന് മാര്‍ക്സിസ്റ്റുകള്‍ക്കും തീരുമാനിക്കാം. പതിവ് പോലെ യാന്ത്രികചര്‍ച്ചകളും വിശകലനങ്ങളും നടത്തി കാരാട്ട് സഖാവും എസ്.ആര്‍.പി.യും മാധ്യമങ്ങളുടെ മുന്നില് ഞഞ്ഞാമിഞ്ഞ പറഞ്ഞുകൊണ്ട് പാര്‍ട്ടിയെ നശിപ്പിക്കുന്നതാണ് എളുപ്പം. മാറണമെങ്കില്‍ അതിനുള്ള ധൈഷണികതയും സര്‍ഗ്ഗാത്മകതയും ദൂരക്കാഴ്ചയും ഒക്കെ വേണം. അത് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ പോസ്റ്റ് എഴുതേണ്ടി വരില്ലായിരുന്നുവല്ലോ.


From: Raj M <rajmrajm70@yahoo.com>
To:
Sent: Tuesday, 30 July 2013 3:23 PM
Subject: [www.keralites.net] ഇത്ര ജീര്‍ണിച്ചതായിരുന്നോ മൂന്നു പതിറ്റാണ്ട് പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എമ്മിന്റെ സംഘടനാ സംവിധാനം

 
ബംഗാളില്‍നിന്നു കിട്ടുന്ന ഏറ്റവും പുതിയ ഫലങ്ങളനുസരിച്ച് അവിടുത്തെ 17 ജില്ലകളിലെ പഞ്ചായത്തുകളില്‍ 13ലും തൃണമൂല്‍ ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. മുകള്‍തട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലും തൃണമൂലിനാണ് സമ്പൂര്‍ണ ആധിപത്യം. മധ്യബംഗാളില്‍ പതിറ്റാണ്ടുകളായി തകരാതെനിന്ന ചുവപ്പു കോട്ടകളും തൃണമൂലിന്റെ കടന്നാക്രമണത്തില്‍ തകര്‍ന്ന് തരിപ്പണമായി. കൂച്ച്ബീഹാര്‍, തെക്കന്‍ ദിനജ്പൂര്‍ മുതലായ ഇടത് ആധിപത്യ കേന്ദ്രങ്ങളും തൃണമൂല്‍ പിടിച്ചടക്കി. ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ തൃണമൂലിന് സമ്പൂര്‍ണ ആധിപത്യം ഉറപ്പിക്കാനായി എന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം വിളിച്ചുപറയുന്നു. 13 ജില്ലാ പരിഷത്തുകള്‍ തൃണമൂല്‍ നിയന്ത്രിക്കും എന്ന് ഇതിനകം ഉറപ്പായിക്കഴിഞ്ഞു. ബാക്കിയുള്ള നാല് ജില്ലകളിലും ആ പാര്‍ട്ടി നിര്‍ണായക ശക്തിയായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തുടര്‍ച്ചയായി 30 വര്‍ഷം അധികാരത്തിലിരുന്ന സി പി എം ബംഗാളിലെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ തുടച്ചുനീക്കപ്പെട്ടു എന്നതിന്റെ ഞെട്ടിക്കുന്ന ചിത്രമാണ് ഈ തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. കേവലം രണ്ട് കൊല്ലംമാത്രം കൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസിന് സി പി എമ്മിനെ ഇതുപോലെ തകര്‍ക്കാന്‍ കഴിഞ്ഞത്. തകര്‍ച്ചയുടെ ആഴം മനസിലാകണമെങ്കില്‍ ചില കണക്കുകള്‍ പരിശോധിച്ചേ മതിയാകൂ. ഉദാഹരണത്തിന് 2008ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മിഡ്‌നാപൂര്‍ ജില്ലയിലെ മൊത്തം 3846 പഞ്ചായത്ത് സീറ്റുകളില്‍ 2446 സീറ്റുകളുണ്ടായിരുന്നു. തൃണമൂലിനാകട്ടെ 402 സീറ്റുകള്‍ മാത്രം. എന്നാല്‍ 2013ലെ തിരഞ്ഞെടുപ്പില്‍ ഇടതിന്റെ സീറ്റുകള്‍ വെറും 250 ആയി കുറഞ്ഞപ്പോള്‍ തൃണമൂലിന്റെ സീറ്റുകള്‍ 3200 ആയി കുത്തനെ ഉയര്‍ന്നു. ബര്‍ദ്വാന്‍ ജില്ലയിലെ 4067 പഞ്ചായത്ത് സീറ്റുകളില്‍ 2008ല്‍ ഇടതിന് 2499 സീറ്റുകളുണ്ടായിരുന്നു. തൃണമൂലിനാകട്ടെ വെറും 577 സീറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതിന്റെ സീറ്റുകള്‍ 876 ആയി ചുരുങ്ങിയപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സീറ്റുകള്‍ 2162 ആയാണ് വര്‍ധിച്ചത്. ഹൂബ്ലി ജില്ലയില്‍ മൊത്തം 3192 പഞ്ചായത്ത് സീറ്റുകളാണുള്ളത്. 2008ല്‍ ഇടതിന് ഇവിടെ 1928 സീറ്റുകള്‍ നേടാനായി. തൃണമൂലിന് 717 സീറ്റുകള്‍ മാത്രമേ നേടാനായുള്ളു. എന്നാല്‍ 2013ല്‍ ഇടതു നേടിയ സീറ്റുകളുടെ എണ്ണം 509 ആയി കുറഞ്ഞപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകളുടെ ണ്ണം 2090 ആയാണ് ഉയര്‍ന്നത്.
പശ്ചിമ ബംഗാളില്‍ 2008ലെ തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ 17 ജില്ലകളില്‍ 13ലും ഇടതുപക്ഷത്തിനാണ് തൃണമൂലിനെ അപേക്ഷിച്ച് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. എന്നാല്‍ 2013ല്‍ രണ്ട് ജില്ലകളില്‍ മാത്രമായി ഇടതുപക്ഷത്തിന്റെ മുന്‍തൂക്കം ചുരുങ്ങി. 15 ജില്ലകളിലും തൃണമൂലിനായി ഭൂരിപക്ഷം. അതില്‍ ഏഴ് ജില്ലകളിലും ഇടതുപക്ഷത്തിന് ലഭിച്ച സീറ്റുകളുടെ എണ്ണം 2008നെ അപേക്ഷിച്ച് 2013ല്‍ പകുതിയിലധികമായി കുറഞ്ഞു. എസ് 24 പര്‍ഗാനാസ് ജില്ലയിലും മുര്‍ഷിദാബാദ് ജില്ലയിലും നാമമാത്രമായ ഭൂരിപക്ഷം മാത്രമാണ് ഇടതുപക്ഷത്തിന് നിലനിര്‍ത്താനായത്.
''പശ്ചിമബംഗാളിലെ സ്വാഭാവിക ജനവിധിയല്ല ഈ വിധി പ്രതിഫലിപ്പിക്കുന്നത്. ജനാധിപത്യ പ്രക്രീയയെ തകര്‍ത്തെറിഞ്ഞ ഭരണപക്ഷം പ്രതിപക്ഷത്തെ നാമനിര്‍ദേശ പത്രികപോലും സമര്‍പ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു'' എന്നാണ് സി പി എം പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറി ബിമന്‍ ബസു തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിച്ചത്.
യഥാര്‍ഥത്തില്‍ ശുദ്ധ അസംബന്ധമല്ലേ ഈ വാദം. മുപ്പത് വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്നിട്ടും, അഞ്ച് തവണയിലധികം തുടര്‍ച്ചയായി തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളില്‍ സമ്പൂര്‍ണാധിപത്യം നേടിയിട്ടും അതെല്ലാം ഒറ്റയടിക്ക് പഴങ്കഥയാക്കി, രണ്ടുവര്‍ഷംകൊണ്ട് മമതാ ബാനര്‍ജി ഗ്രാമീണ ബംഗാളില്‍നിന്ന് ഉള്‍പ്പെടെ സി പി എമ്മിനെ തൂത്തെറിഞ്ഞു എന്നതല്ലേ യഥാര്‍ഥ വസ്തുത?. കഴിഞ്ഞ രണ്ടുവര്‍ഷത്തെ മമതാ ബാനര്‍ജിയുടെ ഭരണം ബംഗാള്‍ ദീര്‍ഘകാലംകൊണ്ട് നേടിയതെല്ലാം ഒറ്റയടിക്ക് അല്ലാതാക്കുന്നതായിരുന്നു എന്നും ഏകാധിപതിയെപ്പോലെയായിരുന്നു അവരുടെ ഭരണമെന്നും സി പി എം പുരക്കുമുകളില്‍ കയറി വിളിച്ചുകൂവുകയായിരുന്നു. ബംഗാളില്‍ നഷ്ടപ്പെടതൊക്കെ സി പി എം ഏറെ താമസിയാതെ തിരികെ പിടിക്കുമെന്ന വാദവുമുണ്ടായിരുന്നു. എന്നാല്‍ ഗ്രാമീണ മേഖലകളില്‍പ്പോലും സി പി എം നാമാവശേഷമായി എന്ന് തിരഞ്ഞെടുപ്പ് ഫലം അര്‍ധശങ്കക്കിടയില്ലാത്തവിധം വിളിച്ചുപറയുന്നു.
30 വര്‍ഷം സി പി എം തുടര്‍ച്ചയായി അധികാരത്തിലിരുന്നപ്പോള്‍ ബംഗാളിനെപ്പറ്റി എന്തൊക്കെ പ്രചാരണങ്ങളായിരുന്നു. വ്യാപകമായ ഭൂപരിഷ്‌കരണം, ആഴത്തിലുള്ള അധികാര വികേന്ദ്രീകരണം, ഭക്ഷ്യോല്പാദനത്തില്‍ സ്വയംപര്യാപ്തത, സമ്പൂര്‍ണ സാക്ഷരത, കാര്‍ഷിക മേഖലയുടെ അഭൂതപൂര്‍വമായ വളര്‍ച്ച എന്നിങ്ങനെ എന്തൊക്കെ പ്രഖ്യാപനങ്ങളായിരുന്നു. അവയൊക്കെ തീര്‍ത്തും അസംബന്ധങ്ങളായിരുന്നു എന്നല്ലേ രണ്ട് വര്‍ഷം കൊണ്ടുള്ള സി പി എമ്മിന്റെ ഹിമാലയന്‍ തകര്‍ച്ച സൂചിപ്പിക്കുന്നത്. പ്രഖ്യാപിക്കപ്പെട്ട നേട്ടങ്ങള്‍ക്ക് യഥാര്‍ഥ്യങ്ങളുമായി പുലബന്ധംപോലും ഉണ്ടായിരുന്നു എങ്കില്‍ ഗ്രാമീണ മേഖലയില്‍നിന്നും സി പി എം ഇത്തരത്തില്‍ തൂത്തെറിയപ്പെടുമായിരുന്നോ. തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഗുണ്ടായിസം അരങ്ങേറി എന്നവാദം ആരും തള്ളിക്കളയുന്നില്ല. എന്നാല്‍ സി പി എം ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ നേരിട്ട കനത്ത തിരിച്ചടിയുടെ കാരണം ഇതാണെന്ന് പറയാന്‍ ബംഗാളിലെ സി പി എം നേതൃത്വത്തിന് കഴിയുമോ? ഒരിക്കലുമില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് അവര്‍ക്കൊപ്പം നില്‍ക്കുന്ന അവരുടെ ഭരണമായിരുന്നില്ല സി പി എം മൂന്ന് പതിറ്റാണ്ടുകാലം നടത്തിയത് എന്നാണ് ഇത് തെളിയിക്കുന്നത്.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി, തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലെ സി പി എമ്മിന്റെ 30 വര്‍ഷത്തെ ആധിപത്യം ആദ്യമായി തകര്‍ത്തു. ഇപ്പോഴിതാ കഷ്ടിച്ച് രണ്ട് വര്‍ഷവും 2 മാസവും കഴിഞ്ഞപ്പോള്‍ വീണ്ടും, ഗ്രാമീണ മേഖലയില്‍നിന്നുപോലും തൃണമൂല്‍ സി പി എമ്മിനെ തുടച്ചുനീക്കിയിരിക്കുന്നു. ഒന്‍പത് മാസങ്ങള്‍ക്കു ശേഷം നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം എന്താണെന്ന് ഇപ്പോഴേ നാം അറിഞ്ഞിരിക്കുന്നു. ഇങ്ങനെപോയാല്‍ ബംഗാളിലെ സി പി എം ഒരു പഴങ്കഥയായി മാറുമോ? കാത്തിരുന്നു കാണുകയോ നിവൃത്തിയുള്ളൂ.

www.keralites.net




__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment