ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിക്കസേരയില്‍നിന്ന് താഴെയിറക്കുകയെന്ന ലക്ഷ്യം മാത്രമാണു തങ്ങള്‍ക്ക് എന്ന നിലയിലായിരുന്നു ചില വാര്‍ത്താ ചാനലുകള്‍ സോളാര്‍ വിഷയം ഉയര്‍ന്നപ്പോള്‍ തന്നെ സ്വീകരിച്ച നിലപാട്. ഏഷ്യാനെറ്റ് ആയിരുന്നു അതിനു മുന്‍പന്തിയില്‍ നിന്നിരുന്നത്. ചാനല്‍ ചര്‍ച്ചകള്‍ക്ക് ആളുകളെ വിളിക്കുമ്പോള്‍ വരെ അവര്‍ ആ രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. പിസി ജോര്‍ജും ബിജെപി നേതാവ് സുരേന്ദ്രനും ചാനല്‍ താരങ്ങളായപ്പോള്‍ പരുങ്ങിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആയിരുന്നു.
ഓരോ ദിവസവും മാധ്യമങ്ങള്‍ മത്സരിച്ച് പുറത്തിറക്കിയിരുന്ന എരിവും പുളിയും ചേര്‍ത്ത കഥകള്‍ ശരിയായിരിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും കഥകളുടെ അവതരണ രീതികൊണ്ട് കുറച്ചൊക്കെ വിശ്വാസ്യത നേടിയിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ് ഉള്‍പ്പടെയുള്ള ചാനലുകളുടെ ഈ അഹങ്കാരത്തോട് കൂടിയുള്ള മാധ്യമ പ്രവര്‍ത്തന രീതിക്ക് കഴിഞ്ഞ വെള്ളിയാഴ്ചയോടെ അവസാനമാകുന്നതാണ് നാം കണ്ടത്. എല്ലാത്തിനും കാരണം ഉണ്ണിത്താനെന്ന ഒരേ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മിടുക്ക് കൊണ്ട് മാത്രം എന്ന് തന്നെ പറയാം. വെള്ളിയാഴ്ചത്തെ ചാനല്‍ ചര്‍ച്ചയില്‍ ഏഷ്യാനെറ്റിലെ വിനുവിനെ എടുത്തു ഉണ്ണിത്താന്‍ കുടഞ്ഞതോടെ ഇതുവരെ ഏഷ്യാനെറ്റ് ഉയര്‍ത്തി കൊണ്ട് വന്ന സോളാര്‍ കഥകള്‍ തലയും കുത്തി വീഴുന്ന കാഴ്ചയാണ് കേരളം കണ്ടത്.
ആ ചര്‍ച്ചയില്‍ വിനു ബബ്ബബ്ബ അടിക്കുന്നതും ഉണ്ണിത്താന്‍ കത്തിക്കയറുന്നതും നാം കണ്ടു. അന്ന് രാത്രി വിനുവും ഗോപകുമാറും തമ്മില്‍ കനത്ത വാക്കേറ്റം നടന്നതായും ചില ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ വായിച്ചത് ഓര്‍മ്മ വരുന്നു. സംഗതി എന്തായാലും വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്ഥയില്‍ ആണിപ്പോള്‍ ഏഷ്യാനെറ്റ്. സൂര്യ മലയാളി ഹൗസ് തുടങ്ങിയ അവസ്ഥയില്‍ ഏഷ്യാനെറ്റ് ന്യൂസ് എത്തി എന്ന് തന്നെ പറയാം. കേസുകളെ കൊണ്ട് നിക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ. തങ്ങള്‍ ആര്‍ക്കെതിരെയാണോ ന്യൂസ് കൊടുത്തത് അവരെല്ലാം വക്കീല്‍ നോട്ടിസ് അയക്കുന്നു. ഗോപകുമാര്‍ സാറിന് കണ്ണാടി പ്രോഗ്രാം നിര്‍ത്തി കോടതി കയറി ഇറങ്ങേണ്ടി വരുമോ എന്ന് പോലും ചിന്തിക്കേണ്ടിയിരിക്കുന്നു.
തനിക്കെതിരെയും മകനെതിരെയും അപകീര്‍ത്തിപരമായ വാര്‍ത്ത കൊടുത്ത ചാനലിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നലെ അറിയിച്ചു. ചാനലിനെതിരേ വക്കീല്‍ നോട്ടീസ് അയച്ചുകഴിഞ്ഞതായി മന്ത്രി കെ.ബാബു അറിയിച്ചു. ബി.ജെ.പി.നേതാവ് കെ. സുരേന്ദ്രനെതിരേ തിങ്കളാഴ്ച മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനിരിക്കുകയാണ് മന്ത്രി ബാബു.
അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച ഏഷ്യാനെറ്റിനെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നു ബെന്നി ബഹനാന്‍ എംഎല്‍എയും അറിയിച്ചിട്ടുണ്ട്. തന്റെ ശബ്ദം കൃത്രിമമായി സൃഷ്ടിച്ചാണു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും അതിനെതിരേ സിവിലായും ക്രിമിനലായും കേസ് കൊടുക്കുമെന്നും അദ്ദേഹം പറയുന്നു. തനിക്കെതിരേ നടത്തിയ മാധ്യമഗൂഢാലോചനയ്‌ക്കെതിരേ മരണംവരെ പോരാടുമെന്നും എന്തു വന്നാലും കേസ് പിന്‍വലിക്കില്ലെന്നും അദ്ദേഹം പറയുന്നു. കെ സുരേന്ദ്രനെതിരേയും ശക്തമായ നിയമനടപടി സ്വീകരിക്കും.
തന്റെ പേരില്‍ ആള്‍മാറാട്ടം നടത്തി പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നാരോപിച്ച് മന്ത്രി ആര്യാടന് മുഹമ്മദിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി എന്‍. കേശവനും നിയമനടപടിക്കൊരുങ്ങുകയാണ്.
ഇവിടെ കുടുങ്ങുന്നത് ഏഷ്യാനെറ്റും മറ്റും ചാനലുകളും ആണ്. ഈ കേസ് കെട്ടുകള്‍ കോടതിയിലെത്തുന്നതോടെ തങ്ങളിതുവരെ ആരോപിച്ചതൊന്നും കോടതിയില്‍ തെളിവകാത്തതാണ് അവരെ കുഴക്കുക. കാരണം തെളിവെന്നു പറഞ്ഞ് അവര്‍ ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിച്ചതൊക്കെ കോടതിക്ക് മതിയാവില്ല. മാത്രമല്ല,അവര്‍ സംപ്രേഷണം ചെയ്ത മന്ത്രിമാരുടെയും വ്യവസായി ഹംസയുടെയും ശബ്ദശകലങ്ങള്‍ തെളിവായി ഹാജരാക്കിയാല്‍ ഏഷ്യാനെറ്റ് എപ്പോള്‍ അഴിയെണ്ണിയെന്നു പറഞ്ഞാല്‍ മതി. ആദ്യം സംപ്രേഷണം ചെയ്ത ബന്നി ബഹനാന്റേതെന്നു സൂചനയുള്ള ശബ്ദരേഖയാകട്ടെ, അവരെ ആരോ കബളിപ്പിച്ചതാണെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
No comments:
Post a Comment