രണ്ടാമനായി ചെന്നിത്തല മന്ത്രിസഭയിലേക്ക്
ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. മന്ത്രിസഭയില്‍ ചേരണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ചെന്നിത്തല അംഗീകരിച്ചുവെന്നാണ് സൂചന. രാവിലെ പ്രതിരോധമന്ത്രി എ.കെ ആന്റണിയുമായി നടത്തിയ ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയിലാണ് മന്ത്രിസഭാ പ്രവേശനത്തിന് ചെന്നിത്തല സമ്മതംമൂളിയത്. എന്നാല്‍ ചില ഡിമാന്‍ഡുകളും ചെന്നിത്തല മുന്നോട്ടുവച്ചിട്ടുണ്ടെന്നാണ് സൂചന. പ്രധാനപ്പെട്ട വകുപ്പുമായി മന്ത്രിസഭയിലെ രണ്ടാമനായി സ്വീകരിക്കണമെന്നാണ് ചെന്നിത്തലയുടെ പ്രധാന ആവശ്യം. കൂടാതെ മുന്‍കാലങ്ങളിലെ പോലെ അപമാനകരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നും ചെന്നിത്തല ആന്റണിയോട് ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ന് വൈകിട്ട് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഈ കൂടിക്കാഴ്ചയില്‍ മന്ത്രിസഭയില്‍ ചേരണമെന്ന് സോണിയ നേരിട്ട് നിര്‍ദേശം നല്‍കിയേക്കും.
സംസ്ഥാനത്തെ രാഷ്ട്രീയ കാര്യങ്ങളാണ് ആന്റണിയുമായി ചര്‍ച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ എല്ലാ വിഷയങ്ങളും ആന്റണിയെ ധരിപ്പിച്ചു. അന്തിമ തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ തങ്ങാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചുവെന്നും ചെന്നിത്തല അറിയിച്ചു.
ഉപമുഖ്യമ്രന്തിയായി സുപ്രധാന വകുപ്പോടെ ചെന്നിത്തല മന്ത്രിസഭയില്‍ ചേരുന്നതിനോട് ഐ ഗ്രൂപ്പും അനുകൂല നിലപാടു സ്വീകരിച്ചേക്കും. ഡല്‍ഹിയില്‍ നടത്തിയ വിലപേശല്‍ ഏറെക്കുറെ വിജയിച്ചുവെന്ന ആശ്വാസവും ഗ്രൂപ്പ് നേതാക്കള്‍ക്ക് ലഭിക്കും. യുഡിഎഫിലെ പ്രതിസന്ധി മറികടക്കാന്‍ ഉപമൂഖ്യമന്ത്രി പദവി ചെന്നിത്തലയ്ക്ക് നല്‍കുന്നതിനെ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് എമ്മും എതിര്‍ത്തേക്കില്ല. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രി ഈ രണ്ടു കക്ഷിനേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുസ്ലീം ലീഗ് നേതാക്കളുമായി അനൗദേ്യാഗിക ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. നാളെ ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഹൈക്കമാന്‍ഡ് പ്രതിനിധികളെ തീരുമാനം അറിയിക്കും.
No comments:
Post a Comment