പശ്ചിമ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പോട് കൂടി സി.പി.എം. എന്ന പാര്‍ട്ടിയുടെ ഭരണക്കുത്തക ഒരു വില്ലേജോളം മാത്രം വിസ്തൃതിയുള്ള ത്രിപുരയില്‍ മാത്രം ഒതുങ്ങിപ്പോയിട്ടും ഇടത്പക്ഷബുദ്ധിജീവികള്‍ക്ക് ഒരു വേവലാതിയും ഇല്ല. കണ്ണൂരിലെ പാര്‍ട്ടി മാനേജര്‍മാരും സഖാക്കളും അസംഖ്യം ട്രസ്റ്റുകള്‍ രൂപീകരിച്ച് സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രികളും പഞ്ചനക്ഷത്രഹോട്ടലുകളും തീം പാര്‍ക്കുകളും കല്യാണമണ്ഡപങ്ങളും ഒക്കെ നടത്തി പണവും ആസ്തിയും സമ്പാദിച്ച് പാര്‍ട്ടിയെയും പാര്‍ട്ടി പ്രവര്‍ത്തകരെയും സംരക്ഷിച്ചുകൊള്ളുമല്ലോ എന്നായിരിക്കും അവര്‍ കരുതുന്നുണ്ടാവുക. സോഷ്യലിസം അപ്രായോഗികമാണെന്നും ഇനിയുള്ള കാലത്ത് വിപ്ലവം അസംഭവ്യമാണെന്നും ബുദ്ധിയുള്ള ഇടത്പക്ഷക്കാര്‍ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്.
എന്നാല്‍ സമ്പത്തിന്റെ ആലസ്യത്തില്‍ മയങ്ങിക്കിടക്കുന്ന ഇടതന്മാര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. വെറും പണവും ആസ്തിയും മസ്സില്‍ പവ്വറും കൊണ്ട് മാത്രം ഒരു രാഷ്ട്രീയപാര്‍ട്ടിയെ എക്കാലവും കൊണ്ടുനടക്കാന്‍ കഴിയില്ല. സി.പി.എമ്മിനെ ഒരു രാഷ്ട്രീയപാര്‍ട്ടിയായി നിലനിര്‍ത്തണമെങ്കില്‍ നിങ്ങള്‍ മാറി ചിന്തിച്ചേ പറ്റൂ. അതിന് ആദ്യമായി വേണ്ടത് വര്‍ഷങ്ങളായി വെറുതെ ചുമക്കുന്ന പ്രത്യയശാസ്ത്രഭാണ്ഡം ദൂരെ വലിച്ചെറിയലാണ്.
വര്‍ഗ്ഗസമരം എന്നൊരു സമരം പണ്ട് നടന്നിരുന്നോ എന്നറിയില്ല. ഇപ്പോള്‍ അങ്ങനെയൊരു സമരം നിലവില്‍ ഇല്ല. മനുഷ്യര്‍ പല തട്ടിലാണ്. അത് അങ്ങനെ തന്നെ തുടരും. എല്ലാവരെയും സമന്മാരാക്കാന്‍ കഴിയില്ല. പ്രകൃത്യാതന്നെ മനുഷ്യര്‍ വ്യത്യസ്തകഴിവുകളുമായാണ് ജനിക്കുന്നത്. ആ അസമത്വം ആളുകളുടെ ജീവിതനിലവാരത്തിലും കാണും. എല്ലാവരും ഒരു പോലെയാകാത്തത് മനുഷ്യരാശി നേരിടുന്ന പ്രശ്നമേയല്ല. ഞാന്‍ എല്ലാവര്‍ക്കും സമനായില്ല്ലല്ലൊ എന്നാരും ദു:ഖിക്കുന്നില്ല. അത്കൊണ്ട് സോഷ്യലിസമോ സമ്പത്തിന്റെ പൊതു ഉടമസ്ഥതയോ ഒരിക്കലും സംഭവിക്കില്ല. സ്വയം ബോധ്യപ്പെട്ട ഇക്കാര്യം തുറന്ന് പറഞ്ഞ് വര്‍ഗ്ഗസമരവും സോഷ്യലിസവും വിപ്ലവവവും തള്ളിക്കളയുക.
ഇന്ന് ലോകത്ത് ഏറ്റവും ആധുനികമായ രാഷ്ട്രീയപ്രത്യയശാസ്ത്രം പാര്‍ലമെന്ററി ജനാധിപത്യവും ബഹുകക്ഷി സമ്പ്രദായവും ആണ്. എന്നാല്‍ ജനാധിപത്യം കടലാസില്‍ എഴുതിവെച്ചാല്‍ മാത്രം രാജ്യത്ത് ജനാധിപത്യം നടപ്പില്‍ വരില്ല. അതിന് ജനതയെ സജ്ജരാക്കേണ്ടതുണ്ട്. അതിന് ആലങ്കാരികമായി ജനാധിപത്യവിപ്ലവം എന്ന് പറയാം. നമ്മുടെ രാജ്യത്ത് ജനാധിപത്യം ഇപ്പോഴും പക്വമായിട്ടില്ല. കൊളോണിയലിസത്തിന്റെയും ഫ്യൂഡലിസത്തിന്റെയും കെട്ടുപാടുകളില്‍ നിന്ന് ജനതയും ബ്യൂറോക്രസിയും രാഷ്ട്രീയനേതൃത്വവും ഇനിയും മോചിതരായിട്ടില്ല. ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. അതിന് നമുക്ക് പ്രതിജ്ഞാബദ്ധമായ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ വേണം. തീര്‍ച്ചയായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ആ ദൌത്യം ഏറ്റെടുക്കാനാവും. രാഷ്ട്രീയവും സാമൂഹ്യപ്രവര്‍ത്തനവും ഒന്നും നാളെയോടെ അവസാനിക്കുന്നതല്ലല്ലൊ. മനുഷ്യരുള്ള കാലത്തോളം തുടരേണ്ടതല്ലേ.
കമ്മ്യൂണിസ്റ്റുകാരുടെ മുന്നില്‍ രണ്ട് വഴികളേയുള്ളൂ. മാറുക അല്ലെങ്കില്‍ നശിക്കുക. ഏത് തെരഞ്ഞെടുക്കണം എന്ന് മാര്‍ക്സിസ്റ്റുകള്‍ക്കും തീരുമാനിക്കാം. പതിവ് പോലെ യാന്ത്രികചര്‍ച്ചകളും വിശകലനങ്ങളും നടത്തി കാരാട്ട് സഖാവും എസ്.ആര്‍.പി.യും മാധ്യമങ്ങളുടെ മുന്നില് ഞഞ്ഞാമിഞ്ഞ പറഞ്ഞുകൊണ്ട് പാര്‍ട്ടിയെ നശിപ്പിക്കുന്നതാണ് എളുപ്പം. മാറണമെങ്കില്‍ അതിനുള്ള ധൈഷണികതയും സര്‍ഗ്ഗാത്മകതയും ദൂരക്കാഴ്ചയും ഒക്കെ വേണം. അത് ഉണ്ടായിരുന്നെങ്കില്‍ എനിക്ക് ഈ പോസ്റ്റ് എഴുതേണ്ടി വരില്ലായിരുന്നുവല്ലോ.

From: Raj M <rajmrajm70@yahoo.com>
To:
Sent: Tuesday, 30 July 2013 3:23 PM
Subject: [www.keralites.net] ഇത്ര ജീര്‍ണിച്ചതായിരുന്നോ മൂന്നു പതിറ്റാണ്ട് പശ്ചിമ ബംഗാള്‍ ഭരിച്ച സി പി എമ്മിന്റെ സംഘടനാ സംവിധാനം
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

.
__,_._,___
No comments:
Post a Comment