മലയാളികളെ പൊട്ടിച്ചിരിപ്പിച്ച കൊച്ചിന്‍ ഹനീഫ ഇന്നും അദ്ദേഹം അഭിനയിച്ച സിനിമകളിലൂടെ നമ്മുടെ മനസ്സില്‍ ജീവിക്കുമ്പോള്‍ നമ്മള്‍ ആരും അന്വേഷിച്ചില്ല അദ്ദേഹത്തിന്റെ വിധവയായ ഭാര്യയുടെയും മക്കളുടെയും അവസ്ഥ എന്തായിരിക്കുമെന്ന്. ഒരു നടന്‍ ക്യാമറക്ക് മുന്നില്‍ ചിരിക്കുമ്പോഴും അതിനു പിന്നില്‍ എങ്ങിനെ ആയിരിക്കും അയാളുടെ ജീവിതമെന്നോ അയാളുടെ മരണ ശേഷം ഭാര്യയും മക്കളും എങ്ങിനെ ജീവിതം തള്ളി നീക്കുന്നു എന്നോ തിരക്കാന്‍ എന്തെ മലയാളി എന്ന സിനിമാ ആസ്വാദകന് സാധിച്ചില്ല? മൂന്ന് വര്‍ഷം മുന്‍പ് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ ആ മഹാ നടന്റെ കുടുംബം ജീവിക്കാന്‍ വകയില്ലാതെ വാടക വീട്ടില്‍ ആണത്രേ ഉള്ളത്.
ഹനീഫയുടെ പെട്ടെന്നുള്ള മരണം അദ്ദേഹത്തിന്റെ കുടുംബത്തെ തെല്ലൊന്നുമല്ല തളര്‍ത്തിയത്. ചെറിയ പ്രായത്തിലുള്ള അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളുടെ വിദ്യാഭ്യാസവും മറ്റും ഭാര്യക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്. അദ്ദേഹത്തിന്റെ വീട്ടില്‍ അല്ലത്രേ ഭാര്യയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്. ഹനീഫയുടെ സഹോദരങ്ങളുമായുള്ള സ്വരച്ചേര്‍ച്ച ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നു. അത് കാരണം കൊച്ചിന്‍ ഹനീഫക്ക് ഉണ്ടായിരുന്ന സ്വത്തില്‍ നയാപൈസ പോലും ഭാര്യക്കും മക്കള്‍ക്കും കിട്ടിയില്ലത്രേ. ആരോടും പരിഭവമില്ലാതെ ഹനീഫയുടെ ഭാര്യ ഫാസിലയും ഇരട്ടക്കുട്ടികളായ സഫയും, മര്‍വയും ഇപ്പോള്‍ വൈറ്റില-കടവന്ത്ര ഭാഗത്തെ ഒരു വാടക ഫ്ലാറ്റിലാണ് താമസം. അതിന്റെ വാടക കൊടുക്കുവാന്‍ വരെ അവര്‍ കഷ്ടപ്പെടുകയാണ് എന്നാണ് കേള്‍ക്കുന്നത്.
ഹനീഫ മരിച്ചപ്പോള്‍ കുടുംബത്തെ തങ്ങള്‍ നോക്കുമെന്ന് വലിയ വായില്‍ വിടുവായത്തം പറഞ്ഞു നടന്നിരുന്ന സൂപ്പര്‍ താരങ്ങളും താര സംഘടനയും ഇവരെ തിരിഞ്ഞു നോക്കുന്നില്ലത്രേ. ഹനീഫയുടെ പേരില്‍ ബാങ്കില്‍ ഉണ്ടായിരുന്ന പണത്തിനും ഒരു അഡ്രസ്സും ഇല്ലെന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. ജീവിതത്തിന്റെ മുക്കാല്‍ പകുതിയും സഹോദരങ്ങള്‍ക്ക് വേണ്ടി ജീവിച്ച ഹനീഫ കല്യാണം കഴിക്കുന്നത് തന്നെ ജീവിതത്തിന്റെ അവസാന കാലത്താണ്. സിനിമയോടുള്ള സ്നേഹം കാരണം സ്വന്തം ഭാര്യക്കും മക്കള്‍ക്കും വേണ്ടി കരുതി വെക്കുവാനും കൊച്ചിന്‍ ഹനീഫ മറന്നു.
സിനിമ ആസ്വാദകരായ മലയാളികളെ, ഇനിയും നിങ്ങള്‍ ഈ നിശബ്ദത തുടര്‍ന്നാല്‍ അത് ആ മഹാനടനോട് തന്നെ ചെയ്യുന്ന ക്രൂരത ആയിരിക്കും. നിങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ നടന്റെ വിധവയായ ഭാര്യയെയും രണ്ടു പിഞ്ചു മക്കളെയും സഹായിക്കേണ്ടത് നമ്മുടെ കടമയല്ലേ? ഇറങ്ങൂ.. ഈ വാര്‍ത്ത ലോകത്തെങ്ങുമുള്ള മലയാളികളെ അറിയിക്കൂ. നല്ല മനസ്സുള്ളവര്‍ സഹായിക്കട്ടെ
From facebook
No comments:
Post a Comment