Monday 29 July 2013

Re: [www.keralites.net] . മരണം......

 

TOUCHING STORY WONDERFUL MESSAGE IN RAMADAN. DO GOOD AND RESPECT ELDERS AND HARM NO ONE. I WILL READ THIS AS A POST BY ABDUL GAFUR IN KALIKALA VARTHAKAL MY DAILY PROGRAMME ON ASIANET ON WEDNESDAY. 9.55 AM AND 2.05 PM UAE TIME.WITH YOUR PERMISSION BROTHER.

On Sun, Jul 28, 2013 at 11:27 PM, mk Trithala <mktrithala@yahoo.com> wrote:
 

· ...... മരണം......

ഉമ്മ അടുക്കളയിൽ നിന്ന് ജോലിത്തിരക്കിനിടയിൽ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടാണ് ഞാൻ ഉണര്ന്നത്.. "എന്തൊരു ഉറക്കമാണ് മോനെ ഇത്, നേരം എത്രയായി എന്ന...റിയുമോ? ഇന്ന് ഓഫീസിൽ ഒന്നും പോകുന്നില്ലേ നീയ്?" അത് കേട്ട ഞാൻ ചാടി എഴുന്നേല്ക്കാൻ ശ്രമിച്ചു പക്ഷെ എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ലാ.. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി,, പക്ഷെ പറ്റുന്നില്ലാ.. ഞാൻ ഉറക്കെ ഉറക്കെ വിളിച്ചു...... !!! എന്റെ ഉമ്മ അതൊന്നും കേള്ക്കുന്നില്ലാ.. എന്റെ കൈകാലുകൾ ഒന്നും അനങ്ങുന്നില്ല എന്ന് ഞാൻ ആർത്തു വിളിച്ചു കരഞ്ഞു.. ഉമ്മ കേള്ക്കുന്നില്ലാ.. ഞാൻ കുറച്ചു നേരം നിലവിളിച്ചുകൊണ്ട് അവിടെ തന്നെ അതുപോലെ കിടന്നു.. ആരും കേള്ക്കുന്നില്ലാ..

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പുന്നാര ഉമ്മ എന്റെ അടുത്തേക്ക് തിടുക്കത്തിൽ വന്നു, എന്നിട്ട് എന്നെ വിളിച്ചു.. ഞാൻ അനങ്ങുന്നത് കാണാഞ്ഞപ്പോൾ ഉമ്മ എന്നെ തട്ടിവിളിച്ചു, എന്നിട്ടും ഞാൻ ഉമ്മയോട് പറയുന്നത് ഒന്നും ഉമ്മ കാണുന്നെ ഇല്ലാ.. പിന്നീട് ഉമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് എന്നെ ഉരുട്ടിവിളിക്കാൻ തുടങ്ങി.. ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് എന്റെ അയൽവാസികൾ എല്ലാവരും ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു... അവരോടായി ഉമ്മ വാവിട്ടു നിലവിളിച്ചുകൊണ്ട് പറയുകയാണ്‌ "ഉറക്കത്തിൽ നിന്നും വിളിക്കുമ്പോൾ എന്റെ മോൻ അനങ്ങുന്നില്ല" എന്ന്.... ഞാൻ ഉറക്കെ പറയാൻ ശ്രമിച്ചു,, "എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല,,,, എന്റെ കയ്കാലുകൾ മാത്രം അനക്കാൻ പറ്റുന്നില്ല" എന്ന്.. പക്ഷെ എന്റെ സംസാരം അവരാരും കേള്കുന്നു പോലുമില്ലാ.. എല്ലാവരും എന്നെ ദയനീയമായി നോക്കുന്നുണ്ട്അവര്കിടയിൽ കിടന്നു എന്റെ അനിയനും അനിയത്തിയും ഒക്കെ വാവിട്ടു നിലവിളിക്കുന്നുണ്ട്‌ അത് പോലും ഉമ്മ കേള്കുന്ന്നില്ല.. ഉമ്മ വാവിട്ടു കരഞ്ഞു കൊണ്ടേ ഇരിക്കുന്നു..

കുറച്ചു സമയം കഴിഞ്ഞപ്പോൾ എന്റെ വീട്ടിലേക്ക് ആളുകള് വന്നു നിറഞ്ഞു.. അവരിൽ ചിലര് അടുത്തുള്ളവരോട് ചോദികുന്നത് ഞാൻ കേട്ടു, "എപ്പോഴാണ് മരിച്ചത്" എന്ന്!!!!!!!!..എന്നെ ആരോ വെളുത്ത തുണി കൊണ്ട് മൂടിയിരിക്കുന്നു.. ഞാനവരോട് ഉറക്കെ വിളിച്ചു പറഞ്ഞു "ഞാൻ മരിച്ചിട്ടില്ല എന്ന്" എന്നാൽ അത് ആരും ശ്രദ്ധിക്കുന്നു പോലും ഇല്ല... എന്റെ കൂട്ടുകാര്,കുടുംബക്കാർ എല്ലാവരും ഓരോരുത്തരായും കൂട്ടമായും എന്റെ വീട്ടിലേക്കു വരാൻ തുടങ്ങി..

എന്റെ ഒരു അടുത്ത ബന്ധു ഉണ്ട്.. അവര്ക്ക് നടക്കാൻ പോലും പറ്റില്ലാ, അവരും വന്നു.. അവര്ക് അസുഖമായി കിടപ്പിലായിരുന്നു, അവിടം വരെ ഒന്ന് പോയിട്ട് വരാൻ എന്നോട് ഉമ്മ എന്നും പറയുമായിരുന്നു,
ഞാൻ അങ്ങോട്ട്‌ ഒന്ന് പോകണം എന്ന് എല്ലാ ദിവസവും വിചാരിച്ചതുമാണ്. പക്ഷെ എന്തൊക്കെയോ തിരക്കുകൾ കാരണം പോകാൻ സാധിച്ചതുമില്ലായിരുന്നു ഇപ്പോൾ ഇതാ അവർ എന്നെ കാണാൻ വായ്‌യാത്ത ശരീരവും വെച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അതിനിടയിലാണ് ഞാൻ മറ്റൊരു കാര്യം ശ്രദ്ധിച്ചത്..എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു കച്ചവടക്കാരൻ.. അദ്ദേഹം ഞാൻ ഓഫീസിൽ പോകുമ്പോഴും, വരുമ്പോഴും എന്നെ നോക്കുന്നത് കണ്ടിട്ടും ഞാൻ കാണാത്തത് പോലെ നടിച്ചിരുന്നു, ഒരുവട്ടം പോലും മിണ്ടാൻ ഞാൻ പോയിട്ടില്ല.. അദ്ദേഹവും എന്നെ കാണാൻ വന്നു. അതുപോലെ എന്റെ ഒരു അയൽവാസി, അയാൾക്ക്‌ കഴിഞ്ഞയാഴ്ച വാഹവാപകടത്തിൽ പെട്ട് പരിക്ക് പറ്റിയിരുന്നു എന്ന് ഉമ്മ പറയുന്നത് കേട്ടിരുന്നുഅങ്ങോട്ട്‌ ഒന്ന് പോകാൻ എനിക്ക് സമയം ഇല്ലായിരുന്നുഅയാളും ഇന്ന് ഓഫീസിൽ പോലും പോകാതെ എന്റെ വീട്ടില് എന്റെ തൊട്ടരികിൽ നില്കുകയാണ്..

ഓരോരുത്തരെ ആയി ഞാൻ നോക്കുന്നതിനിടയിലാണ് ഞാനത് കണ്ടത്,, മുറിയുടെ ഒരു മൂലയിൽ ഒറ്റക്ക് നിന്ന് കൊണ്ട് എന്റെ പഴയൊരു ഉറ്റമിത്രം വിതുമ്പുന്നു. എന്റെ ആത്മ സുഹൃത്തായിരുന്ന അവനോട് ഞാൻ പിണങ്ങിയിട്ടു ഇപ്പോൾ വര്ഷം 3 കഴിഞ്ഞു. അതിനു ശേഷം എത്ര തവണ അവൻ എന്നോട് മിണ്ടാൻ ശ്രമിച്ചു, ഞാൻ മാറി നടന്നതായിരുന്നു.. അവനും എന്നെ നോക്കി കരയുകയാണ്. എനിക്ക് അവനോടു ഒന്ന് സംസാരിക്കണം എന്ന് തോന്നി.. ഞാൻ അവനെയുറക്കെ വിളിച്ചു. പക്ഷെ അവനും കേള്കുന്നില്ല.. പെട്ടെന്ന് എന്റെ തലക്ക് മുകളിലെ ഫാനിന്റെ കറക്കം നിന്നു. മുറി ആകെ ഇരുട്ടായി. ആരോപറയുന്നത് കേട്ടു.. കറണ്ട് പോയതാണ്,, ആരോ എമർജൻസി തെളിയിച്ചതും എന്റെ ഉമ്മ എന്നെ ഉറക്കെ വിളിച്ചതും ഒരുമിച്ചായിരുന്നു.....!

"
യെന്തൊരു കിടപ്പാണ് ഇത്.. ഇന്ന് ഓഫീസിലൊന്നും പോണില്ലേ.....?"

ഞാൻ ചാടി എണീറ്റു.. അതെ.. ഞാനാകെ വിയർത്തു കുളിച്ചിരിക്കുന്നു.. ഞാൻ സ്വപ്നത്തിൽ നിന്നും ഉണരുകയായിരുന്നു..അതെ..എല്ലാം...! എന്റെ വെപ്രാളം കണ്ടു ഉമ്മ ചോദ്യം ആവര്ത്തിച്ചു .. ഞാൻ പറഞ്ഞു..ഇല്ല..ഇന്ന് ഓഫീസിൽ പോകുന്നില്ല.. നമുക്ക് ഉമ്മ പറഞ്ഞവരെയും, കുടുംബക്കാരെയും എല്ലാം ഇന്ന് തന്നെ കാണാൻ പോകണംവരുന്ന വഴിക്ക് എന്റെ സുഹുര്തിന്റെ വീട്ടിലും പോകണം.

ഓർക്കുക മരണം ചെരുപ്പിന്റെ വാർ കാലിനോട് അടുത്തതു പോലെ നമ്മുടെ അടുത്തുണ്ടാകും... ഏത് നിമിഷവും ഇത് പോലെ ഒരു അനുഭവം നമ്മിൽ ഓരോരുത്തര്ക്കും വന്നു ഭവിക്കാം. എല്ലാം നാളത്തേക്ക് മാറ്റിവെക്കാതെ ഇപ്പോൾ തന്നെ ഒരു തീരുമാനം എടുക്കുക, സല്കര്മ്മങ്ങൾ ചെയ്യുക, കുടുംബ ബന്ധം ചേര്ക്കുക, എല്ലാവരോടും സ്നേഹത്തോടെ പെരുമാറുക, എന്നാൽ ഏതു നിമിഷമായാലും സന്തോഷവും സമാധാനവും നിറഞ്ഞ മനസ്സോടെ തന്നെ നമുക്ക് ഒരു നാൾ ഈ ലോകത്തോട്‌ വിട പറയാം....

സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം,



Thanks Best regards
Abdul Gafoor MK

www.keralites.net




--
Nandu Kavalam
Scripts & Production
Asianet Radio 657 AM,
Dubai, UAE
Description: LOGO

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment