രമേശിനെ ഹൈക്കമാന്‍ഡും കൈവിട്ടു
ന്യൂഡല്‍ഹി സംസ്‌ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയെ കോണ്‍ഗ്രസ് െഹെക്കമാന്‍ഡും െകെവിട്ടു. ഘടകകക്ഷികളും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ചചെയ്‌ത് സംസ്‌ഥാന കോണ്‍ഗ്രസിലെ പ്രശ്‌നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ചുമതലപ്പെടുത്തി.
പ്രശ്‌നപരിഹാരത്തിന് ഉപമുഖ്യമന്ത്രി സ്‌ഥാനം സൃഷ്‌ടിക്കുന്നതിനോടുള്ള താല്‍പര്യക്കുറവും െഹെക്കമാന്‍ഡ് പ്രകടിപ്പിച്ചു. ന്യൂഡല്‍ഹിയിലെത്തി വിവിധ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളാണ് ഉമ്മന്‍ ചാണ്ടിക്കു പിടിമുറുക്കാന്‍ സാഹചര്യമൊരുക്കിയത്. ആഭ്യന്തരമന്ത്രി പദമോ ഉപമുഖ്യമന്ത്രി സ്‌ഥാനമോ നല്‍കി രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ഐ ഗ്രൂപ്പിന്റെ ആവശ്യത്തിന് ഇതു കനത്ത തിരിച്ചടിയായി. ഉപമുഖ്യമന്ത്രി സ്‌ഥാനം സൃഷ്‌ടിക്കുന്നതിനെ െഹെക്കമാന്‍ഡ് അനുകൂലിക്കാത്ത സാഹചര്യത്തില്‍ രമേശിന് എ ഗ്രൂപ്പ് ആഭ്യന്തരവകുപ്പ് വിട്ടുകൊടുത്താല്‍ മാത്രേമ പ്രശ്‌നപരിഹാരമുണ്ടാകൂ. അതിന് ഉമ്മന്‍ ചാണ്ടി തയാറാകുമോ എന്നാണ് കണ്ടറിയേണ്ടത്.
മന്ത്രിസഭയിലെ ഒഴിവു നികത്താന്‍ സമയപരിധിയില്ലെന്നു സോണിയാഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തിയശേഷം ഉമ്മന്‍ചാണ്ടി പറഞ്ഞു. മന്ത്രിസഭയില്‍ ഒെരാഴിവുണ്ട്. അതു നികത്തും. കേരളത്തിലെ രാഷ്‌ട്രീയ ചര്‍ച്ചകള്‍ കോണ്‍ഗ്രസ് അധ്യക്ഷയെ ധരിപ്പിക്കാനാണു ഡല്‍ഹിയിലെത്തിയത്. തീരുമാനം എവിടെയെടുത്താലും നടപ്പാക്കേണ്ടത് കേരളത്തിലാണ്. െഹെക്കമാന്‍ഡിന്റെ ഉപദേശം അനുസരിച്ചു പ്രവര്‍ത്തിക്കും.
ഉപമുഖ്യമന്ത്രി സ്‌ഥാനം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞതു മാധ്യമങ്ങളാണ്. മാധ്യമവാര്‍ത്തകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനില്ല. ഉപമുഖ്യമന്ത്രി പദം ഉണ്ടെന്നും ഇല്ലെന്നും പറയുന്നില്ല. ചര്‍ച്ചകളിലെ നിര്‍ദേശങ്ങള്‍ തീരുമാനമായി വ്യാഖ്യാനിക്കപ്പെടുകയാണ്. തെറ്റിദ്ധാരണാജനകമായി വാര്‍ത്ത പ്രചരിച്ചു തുടങ്ങിയപ്പോള്‍തന്നെ നിഷേധക്കുറിപ്പു നല്‍കിയിരുന്നു. െകെരളി ചാനല്‍ ഒഴികെ ഒരു മാധ്യമവും എന്റെ അഭിപ്രായം നല്‍കിയില്ല.
സോണിയാഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിനെ കാണുന്നതിന് മുമ്പ് കൂടിക്കാഴ്‌ച നടത്തിയതായി വാര്‍ത്ത വന്നു. സോണിയാഗാന്ധിയെ കൂടാതെ സംസ്‌ഥാനത്തിന്റെ സംഘടനാ ചുമതലയുള്ള മധുസൂദനന്‍ മിസ്‌ത്രിയേയും പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയേയും കണ്ടു. രവിയോട് സംഘടനാ വിഷയങ്ങള്‍ സംസാരിച്ചില്ല. മാധ്യമങ്ങള്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ്‌കുമാറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ആര്‍. ബാലകൃഷ്‌ണപിള്ള നല്‍കിയ കത്തില്‍ തീരുമാനമെടുക്കാനുള്ള ചുമതല യു.ഡി.എഫ്. തന്നെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും മറ്റു നേതാക്കളുമായി ചര്‍ച്ച ചെയ്‌തു പ്രശ്‌നം പരിഹരിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment